11 March 2026

കുട്ടികളിൽ സ്മാർട്ട്‌ ഫോൺ ഉപയോഗം വർധിക്കുന്നു; പുതിയ നിയമ നിർമാണത്തിന് യുകെ

സ്ക്രീന്‍ടൈം അടുത്തിടെ ഏറെ വര്‍ധിച്ചെന്നും നാലില്‍ ഒരു കുട്ടികളില്‍ മൊബൈല്‍ ഉപയോഗം ആസക്തിയുണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.

ജീവിതത്തിന്‍റെ വലിയ ഭാഗമായി സ്‌മാര്‍ട്ട് ഫോണുകള്‍ മാറി കഴിഞ്ഞിട്ട് കുറച്ച് വര്‍ഷങ്ങളായി. സ്‌മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥയിലാണ് ലോകം ഇന്ന്. എന്നാല്‍ കുട്ടികളെ ഇത്തരം ഫോണുകളുടെ ഉപയോഗം സാരമായി ബാധിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ശരിവെക്കുന്ന കാര്യങ്ങളാണ് യുകെയിലെ എംപിമാരുടെ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ 16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് യുകെ. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിനായി നിയമം നിര്‍മിക്കപ്പെട്ടേക്കും.

16 വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട് എന്നാണ് യുകെ എഡ്യുക്കേഷന്‍ സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ലണ്ടില്‍ ഈ വര്‍ഷാദ്യം നടപ്പിലാക്കിയ സര്‍ക്കാര്‍ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തരം നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യത. ‘സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കുട്ടികളിലും യുവാക്കളിലും ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കുന്നു. 18 വയസില്‍ താഴെയുള്ളവരില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗമുണ്ടാക്കിയ പ്രത്യാഘാതത്തെ കുറിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് ഉള്ളത്’ എന്നുമാണ് കമ്മിറ്റി തലവന്‍ റോബന്‍ വാക്കർ പറയുന്നത്. സ്ക്രീന്‍ടൈം അടുത്തിടെ ഏറെ വര്‍ധിച്ചെന്നും നാലില്‍ ഒരു കുട്ടികളില്‍ മൊബൈല്‍ ഉപയോഗം ആസക്തിയുണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.

പോണോഗ്രാഫി കാണുന്നതിലേക്ക് നയിക്കുന്നത്, ക്രിമിനല്‍ സംഘങ്ങള്‍ കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുന്നത് തുടങ്ങിയവ വലിയ അപകടമാണ് നിലവിൽ സൃഷ്‌ടിക്കപ്പെടുന്നത്. രക്ഷിതാക്കളും സ്‌കൂളുകളും വലിയ പ്രതിസന്ധിയാണ് ഇതുവഴി അഭിമുഖീകരിക്കുന്നത്. ഈ വെല്ലുവിളികള്‍ മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതലായി ഇടപെടേണ്ടതുണ്ട്. 16 വയസില്‍ താഴെയുള്ളവര്‍ക്ക് സ്‌മാര്‍ട്ട് ഫോണുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് പോലെയുള്ള കടുത്ത നടപടികള്‍ വേണ്ടിവന്നേക്കാമെന്നും റിപ്പോർട്ട്‌ പറയുന്നു. 16 വയസില്‍ താഴെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നത് വിലക്കുക, സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആരംഭിക്കാനുള്ള പ്രായപരിധി കൂട്ടുക, മൊബൈല്‍ മാതാപിതാക്കള്‍ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുക തുടങ്ങിയ നടപടികളും ഇതിനൊപ്പമുണ്ടായേക്കും.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News