10 January 2025

‘ സോസാപി ‘ അഥവാ ‘സോഷ്യൽ മീഡിയസദാചാര പോലിസ്’ പുരുഷ ഘടകത്തോട്

ഒരു സ്ത്രീ ഏത് വസ്ത്രം ധരിക്കുന്നു എന്നതല്ല ഒരു പുരുഷന്റെ ലൈംഗിക നിയന്ത്രണശേഷിയുടെ അളവ്. അങ്ങനെയുള്ള പുരുഷന്മാർ ചികിത്സ ആവശ്യമുള്ളവരാണ്.

| കെപിഎസ് വിദ്യാനഗർ

കവലയിലിരുന്ന് സ്ത്രീകൾ നടന്നുപോകുമ്പോൾ ദ്വായാർത്ഥ പ്രയോഗങ്ങളും അശ്ലീല വചനങ്ങളുമുരുവിട്ട് അവർ കേൾക്കയോ കേൾക്കാതെയോ കമന്റടിച്ചു ആത്മരതിയണിയുന്ന ഒരു വിഭാഗം പഴയപോലെ ഇന്ന് കാണാനിടയില്ല. അവരൊക്കെ (അമ്മാവൻമാരെന്ന് പുതിയ പിള്ളേർ വിളിക്കുന്ന വിഭാഗം ) ഇന്ന് സോഷ്യൽ മീഡിയയിൽ സദാചാര പോലിസ് പണിയിൽ തിരക്കിലാണ്. സോസാപി അഥവാ സോഷ്യൽ മീഡിയ സദാചാര പോലിസ് എന്ന ഉത്തരവാദിത്തമാണ് അവർക്ക്. സാധാരണയായി ഫേസ്ബുക്കിലാണ് ഈ വിഭാഗത്തെ അധികമായും കണ്ടു വരുന്നത്.

ഏതെങ്കിലും സ്ത്രീകൾ ഫോട്ടോയിട്ടാൽ അല്ലങ്കിൽ അവരുടെ വീഡിയോയുടെ ഒരു ഭാഗം എടുത്ത് അതിലെത്ര ശതമാനം അവരുടെ ശരീരം ദൃശ്യമാണ് എന്ന കണക്കെടുത്ത് അവർ പണി തുടങ്ങും. ശരീര വർണ്ണനകൾ ഉള്ളിലാണെങ്കിൽ കമന്റിൽ പുറത്തു വരിക ഉപദേശമായിട്ടോ കുറ്റപെടുത്തലായിട്ടോ ആയിരിക്കും. ഇക്കൂട്ടർ തന്റെ മൊബൈലിൽ ഒരു സ്ത്രീക്ക് നേരെ അശ്ലീല കമന്റിടുന്നത് സ്ത്രീകൾ അതാണസ്വദിക്കുമെന്ന് കരുതിയില്ല. ഒരാത്മ നിർവൃതിക്ക് വേണ്ടിയാണ്. സ്വയംഭോഗം പോലൊരു സുഖം ആ വരികൾ കൊണ്ടയാൾ അനുഭവിക്കുന്നുണ്ടാവണം.

ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിൽ മാത്രമല്ല ഇഷ്ടമുള്ള ആളുടെ കൂടെ ഫോട്ടോ എടുത്താലും ചിലപ്പോൾ ഇവരിൽ നിന്ന് ഇങ്ങനെ ചിലത് കേൾക്കാം. പൊട്ടന് ലോട്ടറിയടിച്ചു, പുരുഷുന് ഇപ്പോൾ യുദ്ധമൊന്നുമില്ലേ, മുൻതൂക്കം കൂടുതൽ ആണല്ലോ, പിന്നണി അഴിച്ചു വെക്കാനായില്ലേ തുടങ്ങി അവർക്കിഷ്ടപ്പെട്ട പ്രയോഗങ്ങൾ കൂടുതലാണ്. അവരുടെ വസ്ത്ര ധാരണമാണ് പീഡനത്തിലേക്ക് നയിക്കുന്നത് എന്നവാദം കൊണ്ട് വന്നത് മത പുരോഹിതന്മാരാണ് എന്ന് കാണാം.

ശാസ്ത്രീയമായി വസ്ത്രം പീഡനത്തിലേക്ക് നയിക്കുന്നുണ്ടോ എന്ന് നോക്കിയാൽ പുരുഷന്മാർ പീഡന സമയങ്ങളിൽ ധരിക്കുന്ന പാന്റും ഷർട്ടിനും സമാനതകളുണ്ട് എന്നല്ലാതെ സ്ത്രീ വേഷങ്ങൾ അങ്ങനെയാണെന്ന് കാണാൻ കഴിയില്ല. 2 വയസ്സ് മുതൽ 60 വയസ്സ് വരെ ക്രൂര പീഡനനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ വേഷങ്ങൾ പല തരത്തിലുള്ളതാണ് . അത്തരം വസ്ത്രങ്ങൾ ചില വിദേശ യൂണിവേഴ്റ്റികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഒരു സ്ത്രീ ഏത് വസ്ത്രം ധരിക്കുന്നു എന്നതല്ല ഒരു പുരുഷന്റെ ലൈംഗിക നിയന്ത്രണശേഷിയുടെ അളവ്. അങ്ങനെയുള്ള പുരുഷന്മാർ ചികിത്സ ആവശ്യമുള്ളവരാണ്. പഴയ കാല കലാ രൂപങ്ങളിലെ മുഖ്യ ഇനമായിരുന്നു പബ്ലിക് ടോയ്‌ലറ്റ്, ട്രെയിൻ ടോയ്‌ലറ്റ് എന്നിവയിൽ ചിത്രം വരച്ചും അശ്ലീലമെഴുതിയും ആത്മരതിയടയുക എന്നത്. ന്യു ജനറേഷൻ കുട്ടികൾ വന്നതിൽ പിന്നെ ആ കലാരൂപം അധികമായി കാണാറില്ല. അവരൊക്കെ സോഷ്യൽ മീഡിയയിലേക്ക് കുടിയേറി.

സ്‌കളിലും കോളേജിലും പെൺകുട്ടികളുമായി ഇടകലർന്ന് വളർന്നു വരുന്ന പുതിയ കാല കുട്ടികളെ ഇത്തരം കമന്റ് സെഷനിൽ അധികം കാണാറില്ല. അവർക്ക് സ്ത്രീകളെ മനസ്സിലാക്കാനും ബഹുമാനിക്കാനും ആവുന്നുണ്ട്. പഴയ ചില ഞരമ്പുകൾ മാത്രമാണ് ഇപ്പോഴും സോസാപിയായി രംഗത്തുള്ളത്.

ഏതെങ്കിലും ഒരു ആണ് ഫോട്ടോയോ വീഡിയോയോ ഇട്ടാൽ അതിനടിയിൽ ഇത്തരം വൃത്തികേടുകൾ എഴുതുന്ന സ്ത്രീകളെയോ ട്രാൻസ് വിഭാഗക്കാരെയോ ഇന്നേവരെ കണ്ടിട്ടില്ല. അവർക്ക് നിങ്ങളുടെ ലിംഗവലിപ്പമോ നെഞ്ചളവോ കമന്റ്ലിട്ട് രതിസുഖം നേടേണ്ടതില്ല. ഇൻബോക്സിൽ എത്തുന്ന സോസാപ്പികൾ വേറെയാണ്. പരിചയമുള്ള സ്ത്രീകളോട് ചോദിച്ചു നോക്കണം ഇത്തരം സോസാപ്പികളെ കൊണ്ടുള്ള ദ്രോഹം മനസ്സിലാക്കാൻ.

Share

More Stories

‘അവിഭക്ത ഇന്ത്യ’ സെമിനാർ; പങ്കെടുക്കാൻ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും മറ്റ് അയൽ രാജ്യങ്ങളെയും ക്ഷണിച്ച് ഇന്ത്യ

0
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'അവിഭക്ത ഇന്ത്യ' സെമിനാറിൽ പങ്കെടുക്കാൻ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും മറ്റ് അയൽ രാജ്യങ്ങളെയും ഇന്ത്യ ക്ഷണിച്ചു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ ചരിത്രത്തെ യോജിപ്പിച്ച് ആഘോഷിക്കാനുള്ള...

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ വിടപറയുമ്പോൾ

0
മലയാളികളുടെ, മലയാള സിനിമയുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂരിലേ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന...

‘ശീഷ് മഹൽ’ തർക്കത്തിന് ഇടയിൽ സിഎജിക്ക് എന്തുചെയ്യാൻ കഴിയും

0
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഓഫീസിലെയും വസതിയിലെയും അറ്റകുറ്റപ്പണികളുടെ ചെലവ് സംബന്ധിച്ച റിപ്പോർട്ടിനെ തുടർന്നുണ്ടായ രാഷ്ട്രീയ തർക്കത്തിനിടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) വീണ്ടും ജനശ്രദ്ധയിൽ. 7.91 കോടിയുടെ...

ബോബി റിമാൻഡിൽ; ലൈംഗിക അധിക്ഷേപ കേസിൽ കോടതിയിൽ വാദ പ്രതിവാദങ്ങൾ ഇങ്ങനെ

0
ചലച്ചിത്ര താരം ഹണി റോസിന് എതിരെയായ ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിക്കുന്നതിനായി നിരവധി വാദമുഖങ്ങൾ ആണ് ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...

ഇന്ത്യയില്‍ എഐ സെന്റര്‍ സ്ഥാപിക്കും; ധാരണാപത്രത്തില്‍ ഒപ്പുവച്ച് മൈക്രോസോഫ്റ്റ്

0
നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നൽകാൻ മൈക്രോസോഫ്റ്റ്. ഇന്ത്യ എഐ ഇനീഷിയേറ്റീവ് എന്ന് പേര് നൽകിയിട്ടുള്ള പദ്ധതിക്ക് കീഴില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് രാജ്യത്ത് എഐ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാനാണ് മൈക്രോസോഫ്റ്റിന്റെ...

അച്ഛനും അമ്മയും വാളയാർ കേസിൽ പ്രതികൾ; സിബിഐ കുറ്റപത്രം സമർപ്പിച്ചു

0
വാളയാർ കേസിൽ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ...

Featured

More News