4 March 2025

വിനോദസഞ്ചാരികൾക്ക് സ്പേസ് ബലൂൺ; പരീക്ഷണത്തിന് സൗദി അറേബ്യ

സൗദി അറേബ്യയുടെ 30 കിലോമീറ്റർ ഉയരത്തിലൂടെയാവും പരീക്ഷണം നടത്തുക. ഹാലോയുടെ ആദ്യ പരീക്ഷണം നടന്നത് ഇന്ത്യയിലും കാലിഫോർണിയയിലുമായി ആയിരുന്നു.

വിനോദ സഞ്ചാരികൾക്കായുള്ള സ്പേസ് ബലൂൺ പരീക്ഷിക്കാൻ ഒരുങ്ങി സൗദി അറേബ്യ. പരീക്ഷണം സെപ്തംബറിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സ്പാനിഷ് സ്റ്റാർട്ടപ്പായ ഹാലോ സ്പേസാണ് ബലൂൺ നിർ‌മ്മാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്‌. സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷൻ സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷനുമായി സഹകരിച്ചാണ് ഹാലോ ദൗത്യത്തിന് ഒരുങ്ങുന്നത്.

പരീക്ഷണ ദൗത്യത്തിൽ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നാണ് ഹാലോ സ്പേസ് പ്രതികരിക്കുന്നത്. യാതൊരുവിധ മലീനികരണവുമില്ലാതെ മനുഷ്യർക്ക് ഭൗമോപരിതലത്തിൽ നിന്ന് സ്ട്രാറ്റോസ്ഫിയറിൽ സഞ്ചരിക്കാൻ ഈ ബലൂണിലൂടെ സാധിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.

ഒരാൾക്ക് 1.5 ലക്ഷം പൗണ്ടോളം (ഏകദേശം 13748250 രൂപ) ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് യാത്രികരും പൈലറ്റുമടക്കം ഒമ്പത് പേർക്ക് ബലൂണിൽ യാത്ര ചെയ്യാനാവും. 35 കിമീ ഉയരത്തിലാണ് ഇത് യാത്ര ചെയ്യുക. ഈ ഉയരത്തിൽ നിന്ന് ഭൂമിയെ നോക്കിക്കാണാൻ സഞ്ചാരികൾക്ക് സാധിക്കും.

അറോറ എന്ന് വിളിക്കുന്ന ഒരു പ്രോട്ടോടൈപ്പ് പേടകത്തെ 30 കീമി ഉയരത്തിലെത്തിക്കുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. 2026ൽ വ്യാവസായികമായി പ്രവർത്തനം ആരംഭിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിന്റെ ഭാഗമായുള്ള ആറാമത്തെ പരീക്ഷണമാണ് സെപ്തംബറിൽ നടക്കുക.

ക്യാപ്സൂൾ സൗദി അറേബ്യയുടെ 30 കിലോമീറ്റർ ഉയരത്തിലൂടെയാവും പരീക്ഷണം നടത്തുക. ഹാലോയുടെ ആദ്യ പരീക്ഷണം നടന്നത് ഇന്ത്യയിലും കാലിഫോർണിയയിലുമായി ആയിരുന്നു. ഈ ദൗത്യം വിജയകരമായാൽ അടുത്ത വർഷം മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്ര നടത്തിയേക്കുമെന്നാണ് സൂചന. ഇതിന് ശേഷം 2026 ൽ ആയിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രകൾ ആരംഭിക്കുകയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

Share

More Stories

മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു; മഹാരാഷ്ട്ര സർക്കാരിൽ കോളിളക്കം

0
മഹാരാഷ്ട്ര രാഷ്ട്രീയം എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. സംസ്ഥാന ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി ധനഞ്ജയ് മുണ്ടെ തൻ്റെ സ്ഥാനത്ത് നിന്ന് രാജിവച്ചു. കൊലപാതക കേസുമായി അദ്ദേഹത്തിൻ്റെ പേര് ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ്...

മുസ്ലീങ്ങളും ക്രിസ്ത്യാനികളും അല്ല, ഹിന്ദുക്കള്‍ക്ക് ഭീഷണി ഇടത് ലിബറലുകള്‍: അസം മുഖ്യമന്ത്രി

0
ഇടതുപക്ഷവും ലിബറലുകളുമാണ് ഹിന്ദുക്കള്‍ക്ക് ഏറ്റവും വലിയ അപകടമെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഹിന്ദുക്കള്‍ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സമൂഹത്തിനുള്ളില്‍ തന്നെയുള്ളവരാണ് ഹിന്ദുക്കളെ ദുര്‍ബലപ്പെടുത്തുന്നതെന്നും അദ്ദേഹം...

റഷ്യയെ എങ്ങനെ കാണുന്നു എന്നതിനെച്ചൊല്ലി അമേരിക്കക്കാർ ഭിന്നിച്ചു; സർവേ

0
റഷ്യയെക്കുറിച്ചുള്ള തങ്ങളുടെ ധാരണകളെച്ചൊല്ലി അമേരിക്കക്കാർക്കിടയിൽ കടുത്ത ഭിന്നത. അവരിൽ മൂന്നിലൊന്ന് പേരും റഷ്യ ഒരു സഖ്യകക്ഷിയാണെന്ന് അവകാശപ്പെടുന്നുണ്ടെന്ന് ഞായറാഴ്ച പ്രസിദ്ധീകരിച്ച സിബിഎസ് ന്യൂസ്/യൂഗോവ് സർവേ സൂചിപ്പിക്കുന്നു. ഫെബ്രുവരി 26 നും 28 നും...

ഹിമാനി നർവാളിൻ്റെ മൃതദേഹം കണ്ടെത്തിയ സ്യൂട്ട്കേസ് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

0
കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാൾ (22) കൊലപാതക കേസിൽ അറസ്റ്റ് നടന്ന് മണിക്കൂറുകൾക്ക് ശേഷം സച്ചിൻ എന്ന പ്രതി സംഭവദിവസം രാത്രി ഒരു കറുത്ത സ്യൂട്ട്കേസ് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. മാർച്ച്...

ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നത് കുട്ടികളിൽ എഡിഎച്ച്ഡി ഉണ്ടാക്കിയേക്കാം

0
സുരക്ഷിതമായ ചില വേദന സംഹാരികൾ ഗർഭകാലത്ത് ഉപയോഗിക്കാൻ ഉണ്ട്. അവയിലൊന്ന് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഗർഭകാലത്ത് ഉപയോഗിക്കാൻ ഏറ്റവും സുരക്ഷിതമായ വേദന സംഹാരിയായി പാരസെറ്റമോൾ എന്നും അറിയപ്പെടുന്ന അസറ്റാമിനോഫെൻ പൊതുവെ...

നടി രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കുമെന്ന് കർണാടക കോൺഗ്രസ് നേതാക്കൾ

0
നടി രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കുമെന്ന് കർണാടക കോൺഗ്രസ് നേതാക്കൾ. അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണം ലഭിച്ചിട്ടും അവർ പങ്കെടുക്കാതിരുന്നതാണ് ഇതിന് കാരണം. വിവിധ ഭാഷകളിൽ അഭിനയിക്കുന്ന രശ്മിക കന്നഡയെ അവഗണിക്കുന്നതിൽ മാണ്ഡി...

Featured

More News