20 March 2026

‘സുധാകരേട്ടന്‍ വഴിയാധാരമാകില്ല’; ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍

കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറച്ച് നില്‍ക്കുകയാണ് കെ സുധാകരന്‍

മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുക ആണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

കെ കരുണാകരനോട് അനീതി കാണിച്ചവര്‍ കെ സുധാകരനോട് അനീതി കാട്ടുന്നതില്‍ അതിശയമില്ലെന്നും പത്മജ വേണുഗോപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കണ്ണൂരിലെ സീറ്റ് തർക്കത്തിനിടെയാണ് പത്മജ വേണുഗോപാലിന്‍റെ നീക്കം.

‘നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ടു വരാന്‍ തയ്യാറായി നില്‍ക്കുന്നു. നിലവിലെ സാഹചര്യത്തില്‍, സുധാകരേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ അതൃപ്‌തിയുണ്ട്. മരണം വരെ തൃശൂരിലെ തോല്‍വിയില്‍ കരുണാകരന് വേദനയായിരുന്നു. സുധാകരനെ പോലുള്ള ആളുകള്‍ ബിജെപിയിലേക്ക് വരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം.

കോണ്‍ഗ്രസ് ഉണ്ടാക്കിയ കെ കരുണാകരൻ്റെ മകളോട് ഇങ്ങനെ കാണിക്കാമെങ്കില്‍ കെ സുധാകരനോട് ഇങ്ങനെ കാണിക്കുന്നതില്‍ എന്താണ് അതിശയം. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോഴും വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് സുധാകരേട്ടന്‍’, പത്മജ വേണുഗോപാല്‍ പറഞ്ഞു.

അതേസമയം കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറച്ച് നില്‍ക്കുകയാണ് കെ സുധാകരന്‍. മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും കെ സുധാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. ചര്‍ച്ചക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെ വിളിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ആരെങ്കിലും പറഞ്ഞത് വിശ്വസിച്ചതാകും. പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. -Credit: reporterNewsMalayalam

Share

More Stories

ഹിരോഷിമയിലെ ആണവ ഭീകരതക്ക് 80 വർഷങ്ങൾക്ക് ശേഷം, ഇറാൻ്റെ ആണവ പ്രതിസന്ധിയിലേക്ക് ജപ്പാനെ വലിച്ചിഴച്ച്‌ ട്രംപ്

0
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ ജപ്പാൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളോട് ഇടപെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. യൂറോപ്യൻ പങ്കാളികൾ മടിക്കുന്നതിനാൽ, വാഷിംഗ്ടൺ ഇപ്പോൾ ടോക്കിയോയെ കൂടുതൽ സജീവമായ പങ്ക് വഹിക്കാൻ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ പാത; ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ ഔദ്യോഗികമായി ഉദ്ഘാടനം...

0
ഇംഗ്ലണ്ടിന്റെ പ്രകൃതിസൗന്ദര്യം കാൽനടയായി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരമായി ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ യാഥാർത്ഥ്യമായി. ഏകദേശം 2,689 മൈൽ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പാത, രാജ്യത്തിന്റെ മുഴുവൻ തീരപ്രദേശത്തെയും...

സോഷ്യൽ മീഡിയയിലെ ഇന്ത്യാ വിരുദ്ധ വിദ്വേഷ ഫാക്ടറികൾ

0
2024ൽ പ്രസിഡന്റ് സ്ഥാനം നേടിയ ശേഷം ഡൊണാൾഡ് ട്രംപ്, ശ്രീറാം കൃഷ്‌ണനെ എഐയുടെ സീനിയർ പോളിസി ഉപദേഷ്ടാവായി തിരഞ്ഞെടുത്തു കൊണ്ട് കൃത്രിമ ബുദ്ധി വിപ്ലവത്തിലുള്ള തൻ്റെ താൽപ്പര്യത്തെ കുറിച്ച് ഉച്ചത്തിൽ സൂചന നൽകി....

ഇടുക്കി കോൺഗ്രസിൽ ‘ഗ്രൂപ്പ് യുദ്ധം’ പിടിമുറുക്കുന്ന തിരഞ്ഞെടുപ്പ്; പി.ടി.യുടെ തണൽ നഷ്ടമായ ഗ്രൂപ്പുകൾക്കിടയിൽ പോര് ശക്തം

0
| വാമിക ഇടുക്കി ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് വൈരാഗ്യവും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും രൂക്ഷമാകുന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തെളിഞ്ഞുകാണുന്നത്. ഉമ്മൻചാണ്ടി നയിച്ചിരുന്ന 'എ' ഗ്രൂപ്പിനുള്ളിലെ ആഭ്യന്തര ഭിന്നതയാണ്...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുഎസ് എഫ്-35 മിന്നൽ ആക്രമണം ഇറാൻ അവകാശപ്പെട്ടു

0
യുഎസിൻ്റെ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ നട്ടെല്ലായ, ഏറ്റവും വിലപിടിപ്പുള്ള യുഎസ് വിമാനങ്ങളിൽ ഒന്നായ എഫ്-35 ലൈറ്റ്നിംഗ് 2 വിമാനം ആക്രമിച്ച ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഇറാൻ വ്യാഴാഴ്‌ച അവകാശപ്പെട്ടു. 19-ലധികം രാജ്യങ്ങൾ ഇതിനകം...

എണ്ണവില ഉയരുമെന്ന് ട്രംപ് ആശങ്കപ്പെടുന്നു

0
ആഗോള ഊർജ്ജ വിപണിയിലെ വിതരണം വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനുമായി യുഎസ് ഭരണകൂടം ഒരു സുപ്രധാന നയമാറ്റം പരിഗണിക്കുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിൻ്റെ ഔദ്യോഗിക പ്രസ്‌താവനകൾ പ്രകാരം, നിലവിൽ കടലിൽ...

Featured

More News