നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും കണ്ടത് 16 പുതുവത്സരപ്പിറവി. 16 സൂര്യോദയവും 16 അസ്‌തമയവുമാണ് ഇവർ കണ്ടത്. ഒരു ദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഇങ്ങനെ 16 തവണയാണ് പുതുവത്സരപ്പിറവി കാണാൻ സുനിതാ വില്യംസിനും കൂട്ടർക്കും കഴിഞ്ഞത്.
മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിലാണ് സഞ്ചാരം. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. 2024 ജൂണിലാണ് നാസയുടെ യാത്രികനായ ബുച്ച് വിൽമോറുമൊത്ത് ബോയിങ്ങിൻ്റെ പരീക്ഷണ പേടകമായ സ്റ്റാർലൈനറിൽ ഐ.എസ്.എസിലേക്ക് പോയത്. സ്റ്റാർലൈനറിന് സാങ്കേതിക തകരാർ നേരിട്ടതിനാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്നവരുടെ തിരിച്ചുവരവ് വൈകുകയാണ്.
ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇവരുള്ളത്. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്താൻ നേരത്തെ നിശ്ചയിച്ചതിലും വൈകും. ഇവരുടെ മടക്കയാത്ര ഏപ്രിൽ ആദ്യവാരത്തിലേക്ക് നീളാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എട്ട് ദിവസം നീണ്ട ദൗത്യത്തിനായി ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാർലൈനർ പേടകം വിക്ഷേപിച്ചിരുന്നത്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.