24 October 2024

ബൈജൂസ്‌ ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീം കോടതി

മറ്റുള്ള കടക്കാര്‍ക്ക് 15,000 കോടി രൂപയോളം നല്‍കാനുള്ളപ്പോള്‍ ബൈജൂസ് ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീര്‍ത്തതിന്‍റെ കാരണം കോടതി ചോദിച്ചു .

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ പ്രശസ്ത എജ്യൂ–ടെക് കമ്പനി ബൈജൂസിന് വീണ്ടും
കോടതിയിൽ നിന്നും കനത്ത തിരിച്ചടി. ബിസിസിഐയുമായി കമ്പനി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി ഇന്ന് റദ്ദാക്കി. ‌

ബൈജൂസ്ബി സിസിഐയുമായി നടത്തിയ ഒത്തുതീര്‍പ്പ് അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് റദ്ദാക്കുകയായിരുന്നു . ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി.പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഗ്ലാസ് ട്രസ്റ്റിന്‍റെ ഹര്‍ജി പരിഗണിച്ചത്.

ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ നടപടികളിലും ഉത്തരവിന്‍റെ സാധുതയിലും വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഒത്തുതീര്‍പ്പ് കരാര്‍ ചോദ്യം ചെയ്ത് ബൈജൂസിന് പണം കടം നല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. യുഎസിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസ് ബിസിസിഐയ്ക്ക് 158 കോടി രൂപ നല്‍കിയത് ചോദ്യംചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

ബൈജൂസ് ബിസിസിഐയ്ക്ക് നല്‍കിയ 158 കോടി രൂപ കോടതി നിര്‍ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. മറ്റുള്ള കടക്കാര്‍ക്ക് 15,000 കോടി രൂപയോളം നല്‍കാനുള്ളപ്പോള്‍ ബൈജൂസ് ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീര്‍ത്തതിന്‍റെ കാരണം കോടതി ചോദിച്ചു . ഈ രീതിയിൽ ഒരു ഇടപാടിന് കമ്പനി ലോ ട്രൈബ്യൂണല്‍ എങ്ങനെ അംഗീകാരം കൊടുത്തുവെന്നും കോടതി അത്ഭുതപ്പെട്ടു .

Share

More Stories

യുഎസ് തിരഞ്ഞെടുപ്പ് വെബ്‌സൈറ്റുകളെ ഇറാനിയൻ ഹാക്കർമാർ കേടുപാടുണ്ടാക്കാൻ പരിശോധിച്ചുവെന്ന് മൈക്രോസോഫ്റ്റ്

0
ഇറാൻ സർക്കാരുമായി ബന്ധപ്പെട്ട ഹാക്കർമാർ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉപയോഗിച്ചേക്കാവുന്ന കേടുപാടുകൾ കണ്ടെത്താനുള്ള ശ്രമത്തിൽ. ഒന്നിലധികം യുഎസ് സ്വിംഗ് സ്റ്റേറ്റുകളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളിൽ ഗവേഷണം നടത്തി അന്വേഷണം നടത്തി. മൈക്രോസോഫ്റ്റ് ബുധനാഴ്‌ച...

കമൽഹാസൻ നിർമിക്കുന്ന ശിവകാർത്തികേയൻ ചിത്രം; ‘അമരൻ’ ട്രെയിലർ പുറത്ത്

0
ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അമരന്റെ ട്രെയിലർ റിലീസ് ചെയ്തു. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന ചിത്രമാണ് അമരൻ. മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ...

ആരും അറിയാതെപോയ ബ്രാം സ്റ്റോക്കറിന്റെപ്രേതകഥ; 134 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുന്നു

0
പ്രേതകഥകളും ത്രില്ലറുകളും എക്കാലത്തും വായനക്കാരെയും പ്രേക്ഷകരെയും ആകർഷിച്ചിട്ടുള്ളതാണ്. ബ്രാം സ്റ്റോക്കറിന്റെ ‘ഡ്രാക്കുള’ പോലെ പ്രചാരം നേടിയ സൃഷ്ടികൾക്ക് പിന്നാലെ, 134 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മറ്റൊരു പ്രേതകഥ വായനക്കാരിലേക്ക് എത്തുകയാണ്. ‘ഗിബ്ബെറ്റ് ഹിൽ’...

ബോംബ് ഭീഷണി തടയാന്‍ വിമാനങ്ങള്‍ക്ക് എഐ സാങ്കേതിക വിദ്യയുമായി എക്‌സ്

0
വിമാനങ്ങള്‍ക്ക് എതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എഐ സാങ്കേതിക വിദ്യയുമായി എക്‌സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യും. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ്...

ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ ഉത്തരകൊറിയൻ സൈന്യം റഷ്യയിലുണ്ടെന്ന് അമേരിക്ക വിശ്വസിക്കുന്നു

0
ഉത്തര കൊറിയൻ സൈനിക അംഗങ്ങൾ റഷ്യയിൽ എത്തിയിട്ടുണ്ട് എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അവകാശപ്പെട്ടു. പക്ഷെ റഷ്യയിൽ അവരുടെ പദ്ധതികൾ എന്താണെന്ന് അമേരിക്കയ്ക്ക് വ്യക്തമല്ല. ഉത്തരകൊറിയ മുമ്പ് തന്നെ ഈ...

ഇന്ത്യ – മലേഷ്യ ബന്ധം; ഇൻഡിഗോ – മലേഷ്യൻ എയർലൈൻസ് കോഡ് ഷെയർ നടത്തും

0
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇൻഡിഗോയും മലേഷ്യൻ എയർലൈൻസും കോഡ് ഷെയർ പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. ഇത് ഇന്ത്യയിലെയും മലേഷ്യയിലെയും പ്രധാന നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ്. കൂടാതെ,...

Featured

More News