8 March 2026

മഹാസമ്മേളനത്തിന് ഒരുങ്ങി തമിഴക വെട്രി കഴകം : വിജയ് രാഷ്ട്രീയ വേദിയിലേക്ക്

സമൂഹത്തിലെ വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന 18 പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും എന്നാണ് വിവരം. ഇതില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരായ പ്രമേയങ്ങളും ഉള്‍പ്പെടും

തമിഴ് സൂപ്പര്‍താരം ദളപതി വിജയ് കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയും പിന്നാലെ രൂപീകരിച്ചു. സെപ്തംബര്‍ 5ന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നതാണ് ദളപതിയുടെ പദ്ധതി.

2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്. അതേ സമയം വിടികെ വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് തന്‍റെ ആദ്യ രാഷ്ട്രീയ വേദിക്കുള്ള ഒരുക്കത്തിലാണ് വിജയ്.

ചെന്നൈ പോണ്ടിച്ചേരി ഹൈവേയിലെ വിക്രവണ്ടി എന്ന സ്ഥലത്ത് മഹാ സമ്മേളനം നടത്താനാണ് ടിവികെ ലക്ഷ്യമിടുന്നത്. സെപ്തംബര്‍ 22നായിരിക്കും സമ്മേളനം നടക്കുക എന്നാണ് സൂചന. എന്നാല്‍ തീയതി സംബന്ധിച്ച് അവസാന തീരുമാനം വിജയ് തന്നെ എടുക്കും എന്നാണ് പാര്‍ട്ടി നേതാവ് എന്‍ ആനന്ദിന്‍റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡിടി നെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ തിരിച്ചിയിലാണ് മഹാസമ്മേളനം ഉദ്ദേശിച്ചിരുന്നെങ്കിലും ഇവിടുത്തെ റെയില്‍വേ ഗ്രൗണ്ടില്‍ അനുമതി ലഭിക്കാത്തതിനാല്‍ പുതിയ സ്ഥലം വിജയ് പാര്‍ട്ടി തേടുകയാണ് എന്നും വിവരമുണ്ട്. സമ്മേളനത്തില്‍ ജനങ്ങളെ വിജയ് അഭിസംബോധന ചെയ്യും. വിജയിയുടെ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന മറ്റു പാര്‍ട്ടിക്കാരും വേദിയില്‍ എത്തും എന്ന് വിവരമുണ്ട്.

സമൂഹത്തിലെ വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന 18 പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും എന്നാണ് വിവരം. ഇതില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരായ പ്രമേയങ്ങളും ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ട്. ഇതേ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ കൊടിയും, മുദ്രാവാക്യവും വിജയ് പ്രഖ്യാപിക്കും എന്നാണ് വിവരം.

Share

More Stories

തലമുറ മാറ്റത്തിനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ്

0
പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ തലമുറമാറ്റത്തിന് സാധ്യത ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് പിന്മാറുകയും പകരം അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ്...

‘സ്ത്രീകൾ ഇന്ത്യയെ എങ്ങനെ ശക്തിപ്പെടുത്തുന്നു’?

0
ഇന്ത്യയിലെ സ്ത്രീകൾ നമ്മുടെ സംസ്‌കാരത്തിൻ്റെയും സമൂഹത്തിൻ്റെയും സംരക്ഷകരാണ്. കുടുംബത്തിലെ ഏക വരുമാനക്കാരായവരും ചിലപ്പോൾ ഏക വരുമാനക്കാരുമായതിന് പുറമേ, എണ്ണമറ്റ വിധങ്ങളിൽ അവർ നമ്മുടെ സാമ്പത്തിക ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുന്നു. വീട് നടത്തുന്നതും സ്ത്രീകളാണ്. കുട്ടികളെ വളർത്തൽ,...

ഇറാൻ്റെ എണ്ണ സംഭരണശാല ഇസ്രായേൽ ആക്രമിച്ചു, 30 ഇന്ധന ടാങ്കുകളും സംഭരണശാലകളും തകർന്നു

0
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, സംഘർഷം ഇപ്പോൾ അതിൻ്റെ തീവ്രതയിലേക്ക് എത്തിയിരിക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ ശേഖരണങ്ങളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന വൻ ആക്രമണങ്ങൾ...

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

Featured

More News