യുഎസ്: പുതുവത്സര ദിനത്തിൽ ന്യൂ ഓർലിയാൻസിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റിയതിനെ തുടർന്ന് പത്തുപേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. WGNO അനുസരിച്ച് ഏകദേശം പുലർച്ചെ 3:15 ന് പിക്കപ്പ് ട്രക്ക് ആണെന്ന് കരുതുന്ന കാറിൻ്റെ ഡ്രൈവർ ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതായും ചില റിപ്പോർട്ടുകൾ പറയുന്നു.
ഫ്രഞ്ച് ക്വാർട്ടർ എന്നറിയപ്പെടുന്ന നഗരത്തിൻ്റെ ഒരു ഭാഗത്ത് കനാൽ, ബർബൺ സ്ട്രീറ്റ് എന്നിവയുടെ കവലയിൽ ഒരു ജനക്കൂട്ടം ആഘോഷിക്കുമ്പോൾ പിക്കപ്പ് ട്രക്ക് അതിവേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ അടിയന്തര ഘട്ടത്തിൽ തയ്യാറെടുപ്പ് ഏജൻസിയായ നോല റെഡിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‌തു.
ജർമ്മനിയിൽ സമാനമായ കാർ ഇടിച്ചുനിരത്തി അഞ്ചുപേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. കിഴക്കൻ നഗരമായ മാഗ്ഡെബർഗിൽ ഡിസംബർ 20ന് സൗദി വംശജനായ ഒരാൾ നടത്തിയ ആക്രമണത്തിൽ 200 -ലധികം പേർക്ക് പരിക്കേറ്റു. അക്രമിയെ അറസ്റ്റ് ചെയ്‌തു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.