പഹൽഗാം ഭീകര ആക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെ ബഹവൽപൂരിൽ ഇന്ത്യ നടത്തിയ വ്യോമ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിൻ്റെ സഹോദരി ഉൾപ്പെടെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ 1.44 -നായിരുന്നു ആക്രമണം.
ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസർ. കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവ സമയത്ത് മസൂദ് അസർ അവിടെ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.
പാക് അധീന കാശ്‌മീരിലെ അടക്കം ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം പ്രതികരിച്ചു. 17 ഭീകരരെ വധിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ട് ഉണ്ടായത്.
55 ലധികം ഭീകരർക്ക് പരിക്ക് ഉണ്ടാകാം എന്നാണ് വിവരം. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ- തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ മസൂദ് അസ്ഹറിൻ്റെ ജെയ്ഷ്-ഇ- മുഹമ്മദിൻ്റെയും താവളമാണ് ജെയ്ഷ്-ഇ- മുഹമ്മദിൻ്റെയും താവളമാണ്.