8 March 2026

‘ഒരു അന്വേഷണത്തിന്റെ തുടക്കം’; 185 അടി വലിപ്പമുള്ള സിനിമാ പോസ്റ്റർ മലയാള സിനിമയിൽ ഇതാദ്യം

ചിത്രത്തിന്റെ കഥ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ പി എം കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയിൽ നിന്നുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

മലയാള സിനിമ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത തരത്തിലുള്ള പുതിയ പ്രചാരണ തന്ത്രവുമായി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ സിനിമ ടീം. സിനിമയുടെ പ്രമോഷനായി 185 അടി വലിപ്പമുള്ള സിനിമ പോസ്റ്റർ ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.പൊന്നാനി കർമ ബീച്ചിന് സമീപമുള്ള റോഡിനോട് ചേർന്നുള്ള ചുവരിലാണ് ഈ ഭീമാകാരൻ പോസ്റ്റർ പതിച്ചിരിക്കുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, വാണീ വിശ്വനാഥ്, സമുദ്രക്കനി, മുകേഷ്, ശിവദ, സ്വാസിക, ദുർഗാ കൃഷ്ണ, ജോണി ആന്റണി, മഞ്ജു പിള്ള, പ്രശാന്ത് അലക്‌സ് തുടങ്ങി 64 ഓളം താരങ്ങൾ വേഷമിടുന്നുണ്ട്.

ഇൻവെസ്റ്റിഗേഷൻ സസ്‌പെൻസ് ത്രില്ലർ ജോണറിൽ ഇറങ്ങുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ കഥ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ പി എം കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയിൽ നിന്നുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ദീർഘകാലം ക്രൈംബ്രാഞ്ച് എസ്പിയായും പിന്നീട് ഇടുക്കി എസ്പിയായും പ്രവർത്തിച്ചു പോന്ന കുഞ്ഞി മൊയ്തീൻ മധ്യമേഖല ഡിഐജിയായും ക്രൈംബ്രാഞ്ച് ഡിഐജിയായും പ്രവർത്തിച്ചതിനു ശേഷമാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. വിശിഷ്ട സേവനത്തിന് രണ്ടു പ്രാവശ്യം ഇന്ത്യൻ രാഷ്ട്രപതിയിൽനിന്ന് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

നിഷാദ് തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ നിഷാദ് അവതരിപ്പിക്കുന്നുമുണ്ട്. ചിത്രീകരണത്തിന് മുമ്പായി ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേയും, റിട്ട ക്രൈംബ്രാഞ്ച് എസ്പി ഷാനവാസിന്റേയും സാന്നിദ്ധ്യത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചിരുന്നു.

Share

More Stories

ഇറാൻ്റെ എണ്ണ സംഭരണശാല ഇസ്രായേൽ ആക്രമിച്ചു, 30 ഇന്ധന ടാങ്കുകളും സംഭരണശാലകളും തകർന്നു

0
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, സംഘർഷം ഇപ്പോൾ അതിൻ്റെ തീവ്രതയിലേക്ക് എത്തിയിരിക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ ശേഖരണങ്ങളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന വൻ ആക്രമണങ്ങൾ...

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

Featured

More News