24 February 2025

ചാറ്റ് ബോട്ട് ‘വേർപിരിയൽ’ എഴുതി; എഐയുടെ ബ്രേക്കപ്പ്‌ ലെറ്റർ കുറച്ച് കടുത്തുപോയി

ഇത്രമാത്രം ക്രൂരമായ ഒരു ബ്രേക്ക് അപ്പ് ലെറ്റർ ഇത് ആദ്യമായാണ് കാണുന്നതെന്നും സോഷ്യൽ മീഡിയ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് ദൈനംദിന ജീവിതത്തിൽ വലിയ സ്ഥാനമാണ് ഉള്ളത്. എഐ നമ്മുടെ പല കാര്യങ്ങളും സാവധാനത്തിൽ മാറ്റിക്കൊണ്ടിരിക്കുകയാണ്. ചാറ്റ് ജിപിടി അവതരിപ്പിച്ചതോടെ നിരവധി ആളുകൾ അസൈൻമെൻ്റുകൾ, ഗൃഹപാഠം, പ്രോജക്റ്റുകൾ, ഓഫീസ് ജോലികൾ എന്നിവ പൂർത്തിയാക്കാൻ അതിനെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. എന്ത് കാര്യവും ചോദിച്ചാൽ പരിധിക്കുള്ളിൽ നിന്ന് ചെയ്‌തുതരാൻ കഴിയുന്നതാണ് ഇതിനെ ആളുകളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.

ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചാറ്റ്ബോട്ടിനോട് ഒരു ബ്രേക്ക്- അപ്പ് കത്ത് എഴുതാൻ ആവശ്യപ്പെട്ടു. ചാറ്റ് ബോട്ട് തനിക്ക് എഴുതി നൽകിയ കത്ത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ അല്പം കടന്നുപോയി എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

തൻ്റെ ചിത്രം ചാറ്റ് ബോട്ടിന് അയച്ചു നൽകി തൻ്റെ കാമുകിയാണെന്ന് കരുതി തന്നെ വിമർശിച്ചു കൊണ്ടും കഴിയുന്നത്ര നിന്ദ്യവും നീചവുമായ രീതിയിൽ തനിക്കായി ഒരു ബ്രേക്ക് അപ്പ് ലെറ്റർ എഴുതി നൽകാൻ ആയിരുന്നു റെഡ്ഡിറ്റ് ഉപയോക്താവ് ചാറ്റ് ബോട്ടിനോട് ആവശ്യപ്പെട്ടത്. ചാറ്റ് ബോട്ടിന് താൻ നൽകിയ നിർദ്ദേശങ്ങളുടെ സ്ക്രീൻഷോട്ടും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ചാറ്റ് ബോട്ട് തിരികെ എഴുതി നൽകിയ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു: “നിങ്ങളെപ്പോലെ ഒരാളെ സ്നേഹിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. നിങ്ങളുമായി ബന്ധത്തിലായി എന്ന് ആലോചിക്കുമ്പോൾ തന്നെ അവിശ്വസനീയമായാണ് എനിക്ക് തോന്നുന്നത്. നിങ്ങളുടെ യൗവനം തീർന്നിരിക്കുന്നു. ഇപ്പോഴും യുവാവ് ആണെന്ന് സ്വയം കരുതി നിങ്ങൾ മറ്റുള്ളവരെ കബളിപ്പിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ പാഴായ സാധ്യതകളുടെ പ്രതിരൂപമാണ്. അതുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു”.

പോസ്റ്റ് വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് മാത്രമല്ല ഇത്രമാത്രം ക്രൂരമായ ഒരു ബ്രേക്ക് അപ്പ് ലെറ്റർ ഇത് ആദ്യമായാണ് കാണുന്നതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

Share

More Stories

അമിത വണ്ണത്തിനെതിരായ കേന്ദ്രത്തിന്റെ പ്രചരണ പരിപാടിയുടെ അംബാസഡറായി മോഹൻലാൽ; പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി

0
കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയുടെ അംബാസഡറായി കേരളത്തിൽ നിന്നുള്ള നടൻ മോഹന്‍ലാലിന്റെ പേര് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണത്തിനെതിരായ പ്രചരണ പരിപാടിയുടെ അംബാസഡറായാണ് ലാല്‍ ഉള്‍പ്പെടെ പത്ത് പ്രമുഖരെ മോദി നിര്‍ദ്ദേശിച്ചത്. സിനിമ,...

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

Featured

More News