24 February 2025

അടിച്ചമർത്തിയ ഭരണകൂടം മുഴുവൻ വരും നാളെ അവളുടെ വിജയത്തിന്റെ പങ്ക് പറ്റാൻ

കളി തീരാൻ 10 സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ജയം ഉറപ്പിച്ച ജപ്പാൻ പ്ലയെറിന്റെ ഡിഫൻസ് ബ്രേക്ക്‌ ചെയ്തുകൊണ്ട് മനോഹരമായ ഒരു കൗണ്ടർ അറ്റാക്ക് വിനേഷ് പൊഗാട്ടിന്റെ ഭാഗത്ത് നിന്നും.

| ശ്യാം സോർബ

വിനേഷ് ഫോഗട്ട് , അത്ര പെട്ടന്നൊന്നും ആരും മറക്കാനിടയില്ല ഈ പേര്. തലസ്ഥാന നഗരിയിൽ നീതിക്ക് വേണ്ടി പോരാടിയ കായിക താരങ്ങളിൽ അവരും ഉണ്ടായിരുന്നു. അതി ക്രൂരമായി പോലീസ് മർദ്ദനങ്ങൾ ഏറ്റു വാങ്ങിയപ്പോഴും, ഒരു ഭരണകൂടം ഒന്നാകെ തല്ലി ചതച്ച് തള്ളി പറഞ്ഞപ്പോഴും നീതി വേണം എന്ന അവസാന വാക്കിൽ ഉറച്ച് നിന്നവൾ ആയിരുന്നു.

ഇന്ന് പാരിസ് ഒളിമ്പിക്സ് 50 കിലോഗ്രാം വിഭാഗം ഫ്രീ സ്റ്റൈൽ റെസ്ലിംഗ് ക്വാർട്ടർ ഫൈനൽ മത്സരം. ഇന്ത്യക്ക് വേണ്ടി നീല ജേഴ്സിയിൽ 29 കാരിയായ വിനേഷ് ഫോഗട്ട്. മറു ഭാഗത്ത് ഏറ്റവും കരുത്തയായ എതിരാളിയും 4 തവണ ചാമ്പ്യയായ നിലവിലെ ചാമ്പ്യൻ കൂടിയായ ജപ്പാന്റെ യുയി സുസാഖി ചുവപ്പ് ജേഴ്സിയിൽ. വളരെ ശക്തമായി മുന്നോട്ട് പോയ മത്സരത്തിൽ മികച്ച പോയിന്റ് ലീഡ് നേടി നിലവിലെ ചാമ്പ്യൻ മുന്നിട്ട് നിൽക്കുന്നു.

കളി തീരാൻ 10 സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ജയം ഉറപ്പിച്ച ജപ്പാൻ പ്ലയെറിന്റെ ഡിഫൻസ് ബ്രേക്ക്‌ ചെയ്തുകൊണ്ട് മനോഹരമായ ഒരു കൗണ്ടർ അറ്റാക്ക് വിനേഷ് പൊഗാട്ടിന്റെ ഭാഗത്ത് നിന്നും. അപ്രതീക്ഷിതമായ ആ കൗൺഡറിൽ ജപ്പാന്റെ കോച്ച് ഉൾപ്പെടെ എല്ലാവരും ഒരു നിമിഷം നിശ്ചലം. പോയിന്റ് ചലഞ്ച് ചെയ്യപ്പെടുന്നു.

ഒടുവിൽ ഫൈനൽ റിസൾട് വന്നു, 10 സെക്കന്റ്‌ ബാക്കി നിൽക്കെ ഇന്ത്യ – 0, ജപ്പാൻ – 2 എന്ന പോയിന്റ് നിലയെ നിമിഷങ്ങൾ കൊണ്ട് മലർത്തിയടിച്ച് ഇന്ത്യ – 3, ജപ്പാൻ – 2 എന്ന നിലയിലേക്ക്. റെഫറി തന്റെ വലത് കൈയിൽ പിടിച്ച പൊഗാട്ടിന്റെ കൈകൾ മുകളിലേക്ക് ഉയർത്തി. സന്തോഷം കൊണ്ട് മാറ്റിൽ വീണ് കരയുകയായിരുന്നു വിനേഷ് ഫോഗട്ട്. ആ കരച്ചിലിൽ ഉണ്ടായിരുന്നു പലതിനുമുള്ള മറുപടി.

ശേഷം നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ക്യൂബയുടെ എസ്‌നയിൽസ് ഗുസ്മാനെ എതിരില്ലാത്ത 5 പോയിന്റ്റുകൾക്ക് തോൽപ്പിച്ചു കൊണ്ട് വിനേഷ് നടന്ന് കയറിയത് ചരിത്രത്തിലേക്ക് ആണ്. ചരിത്രത്തിൽ ആദ്യമായി റെസ്ലിംഗിൽ ഫൈനലിലേക്ക് പ്രവേശിക്കുന്ന വനിത റെസ്ലർ എന്ന പേരോടെ അമേരിക്കയുടെ ഹിൾടെപ്രാന്തിനെ നേരിടും. ചരിത്രത്തിലേക്ക് നടന്നു കയറിയ ഫോഗട്ട്, നീതിക്ക് വേണ്ടി പോരാടിയ വിനേഷ് ഫോഗട്ട്ഉൾപ്പെടെ ഉള്ള കായികതാരങ്ങളെ അടിച്ചമർത്തിയ ഭരണകൂടം മുഴുവൻ വരും നാളെ അവളുടെ വിജയത്തിന്റെ പങ്ക് പറ്റാൻ.

Share

More Stories

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

വിമാന താവളത്തിൽ 11 കോടി വിലവരുന്ന മയക്കുമരുന്ന് വേട്ട: ഒരു യുവതി അറസ്റ്റിൽ

0
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കുക്കികളുടെയും അരിയുടെയും പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് 11 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യയിലേക്ക് കടത്തിയതിന് 20 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. കസ്റ്റംസ്...

Featured

More News