6 October 2024

സീസൺ തുടങ്ങി; ദുബായ് മിറാക്കിൾ ഗാർഡൻ വീണ്ടും തുറന്നു

പുതു സീസണിൻ്റെ ഭാഗമായി യുഎഇയിലെ നിവാസികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭ്യമാണ്

ലോകത്തെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായി പ്രശസ്തി നേടിയ ദുബായ് മിറാക്കൽ ഗാർഡൻ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നു. പതിമൂന്നാമത് സീസൺ ആരംഭിക്കുന്ന മിറാക്കൽ ഗാർഡൻ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന സന്ദർശകരെ നാനാവിധ പുഷ്പങ്ങളാലാണ് വരവേൽക്കുന്നത്. പുതു സീസണിൻ്റെ ഭാഗമായി യുഎഇയിലെ നിവാസികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭ്യമാണ്.

എമിറേറ്റ്സ് ഐഡിയുമായി എത്തിയാൽ മുതിർന്നവർക്കും കുട്ടികൾക്കും 60 ദിർഹമാണ് പ്രവേശന നിരക്ക്. മുൻ വർഷങ്ങളിൽ 65 ദിർഹമായിരുന്നതിൽ നിന്ന് ഈ വർഷം അഞ്ച് ദിർഹം കുറവാണ് ഈടാക്കുന്നത്. മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും ലഭ്യമാണ്.

വിദേശ വിനോദ സഞ്ചാരികൾക്ക് ടിക്കറ്റ് നിരക്ക് അഞ്ച് ദിർഹം വർധിപ്പിച്ചിട്ടുണ്ട്. മുതിർന്നവരിൽ നിന്ന് 100 ദിർഹവും, കുട്ടികളിൽ നിന്ന് 85 ദിർഹവുമാണ് ഈടാക്കുക. ഓൺലൈൻ ബുക്കിംഗുകൾക്കും തുടക്കം കുറിച്ചതായി ഡിഎംജി (ദുബായ് മിറാക്കൽ ഗാർഡൻ) അറിയിച്ചു.

150 ദശലക്ഷത്തിലധികം പൂക്കളുമായി 120 ഇനങ്ങളിലുള്ള പുഷ്പങ്ങളാണ് ഓരോ വർഷവും മിറാക്കൽ ഗാർഡനിൽ പ്രദർശിപ്പിക്കുന്നത്. 500,000ലധികം പൂക്കൾ ഉപയോഗിച്ച് രൂപപ്പെടുത്തിയ എമിറേറ്റ്‌സ് എ380 വിമാനത്തിന്റെ മാതൃക ഇത്തവണയും പ്രധാന ആകർഷണമായിരിക്കും. കൂടാതെ, ‘കുട ടണൽ’, ‘ലേക്ക് പാർക്ക്’ എന്നിവയും പൂന്തോട്ടത്തിൻ്റെ പ്രധാന ആകർഷണങ്ങളായി നിലകൊള്ളുന്നു. സ്മർഫുകളെ അടങ്ങിയ വിഷുവൽ തീമുകളും ഇവിടെ പ്രദർശനത്തിലുണ്ട്.

2013 ഫെബ്രുവരി 14-ന് വാലൻ്റെൻസ് ദിനത്തിൽ ആദ്യമായി തുറന്ന മിറാക്കൽ ഗാർഡൻ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മണി മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം.

Share

More Stories

കണ്ണൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം

0
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർ ശരത്ത് പുതുക്കൊടിക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം. മട്ടന്നൂർ പോളി ടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഘോഷം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ശരത്തിന് നേരെ...

അധികമായി 10 മില്യൺ പൗണ്ട് നൽകും; യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു

0
ജനങ്ങളുടെ കൂട്ട കുടിയൊഴിപ്പിക്കലിനോടും അതുപോലെ തന്നെ വർദ്ധിച്ചുവരുന്ന സിവിലിയൻ നാശനഷ്ടങ്ങളോടും പ്രതികരിക്കാൻ 10 മില്യൺ പൗണ്ട് നൽകിക്കൊണ്ട് യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു. എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും എത്രയും വേഗം രാജ്യം...

രാജ് ശീതൾ: ബീജസങ്കലനത്തിലൂടെ ജനിച്ച ഇന്ത്യയിലെ ആദ്യത്തെ കുതിരക്കുട്ടി

0
രാജ്യത്തെ കുതിരകളുടെ എണ്ണം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്- നാഷണൽ റിസർച്ച് സെൻറർ ഓൺ ഇക്വീൻസ് (ഐഎസ്ആർ-എൻആർസിഐ) അടുത്തിടെ മാർവാരിയിലും ശീതീകരിച്ച ശുക്ലവും ഉപയോഗിച്ച് ബീജസങ്കലനം വഴി കുഞ്ഞുങ്ങളെ...

‘സത്യം ജയിച്ചു’, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ.സുരേന്ദ്രൻ; അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ

0
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ്- ലീഗ് ഗൂഢാലോചനയാണ്...

മുതിർന്നവർക്കും പല്ലു മുളയ്ക്കും, ഈ മരുന്ന് കഴിച്ചാൽ; 2030ല്‍ വിപണിയിലെത്തും

0
കുട്ടികളുടെ പാല്‍പല്ലുകള്‍ പോയി പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്. പ്രായപൂര്‍ത്തിയായവരില്‍ നഷ്‌ടപ്പെട്ടാല്‍ വീണ്ടും മുളയ്ക്കില്ല. എന്നാല്‍, ഇക്കാര്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രായമാവരില്‍ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന്...

ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച; പിവി അന്‍വറിൻ്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്?

0
സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പിവി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി...

Featured

More News