6 March 2026

അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി, ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിക്കും

ലോകകപ്പിലെ മോശം പ്രകടനത്തിനെ തുടര്‍ന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചുവിട്ടിരുന്നു.

അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന അണ്ടര്‍19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി ഐസിസി. പകരം ടൂര്‍ണമെന്റിന് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബോര്‍ഡ് യോഗം അറിയിച്ചു. ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് ശ്രീലങ്കയെ ഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

അതേസമയം ഐസിസി ടൂര്‍ണമെന്റുകളിലും രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകളിലും ശ്രീലങ്കന്‍ ടീമിന് മത്സരിക്കാന്‍ തുടര്‍ന്നും സാധിക്കും. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള ധനസഹായം നിയന്ത്രിക്കപ്പെടും. ലോകകപ്പിലെ മോശം പ്രകടനത്തിനെ തുടര്‍ന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയത്. ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകരുത് എന്നാണ് ഐസിസി ചട്ടം. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെന്നു ഉറപ്പാക്കാന്‍ ബോര്‍ഡിനു ബാധ്യതയുണ്ടെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന് 2022ല്‍ ആതിഥേയത്വം വഹിച്ചത് വെസ്റ്റ് ഇന്‍ഡീസാണ്. നിലവില്‍ ഇന്ത്യയാണ് ചാമ്പ്യന്‍മാര്‍. 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയ്ക്കൊപ്പം എ ഗ്രൂപ്പില്‍ ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, യുഎസ്എ എന്നിവരാണുള്ളത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ്, സ്‌കോട്ലന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍. ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാവ്വെ, നമീബിയ എന്നിവര്‍ ഗ്രൂപ്പ് സിയിലും അഫ്ഗാനിസ്താന്‍, പാകിസ്താന്‍,ന്യൂസീലന്‍ഡ് നേപ്പാള്‍ ഗ്രൂപ്പ് ഡിയിലും ഉള്‍പ്പെടുന്നു.

Share

More Stories

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

Featured

More News