6 March 2026

കേരളത്തിലെ മദ്രസകളെ ബാധിക്കുമോ കേന്ദ്ര ബാലാവകാശ കമ്മീഷൻ ശുപാർശ?

ദേശീയ ബാലാവകാശ കമ്മീഷൻ്റെ മദ്രസ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിർദേശത്തിൽ നിരവധി പ്രമുഖരും സംഘടനകളും അഭിപ്രായം രേഖപ്പെടുത്തി

ദേശീയ ബാലാവകാശ കമ്മീഷൻ്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതല്ലെന്ന് വിദഗ്‌ധർ. കേരളത്തിലെ കാൽ ലക്ഷത്തിലേറെ വരുന്ന മദ്രസകളിൽ ഒന്നുപോലും സർക്കാർ ഫണ്ടിനെ ആശ്രയിക്കുന്നില്ല. മദ്രസ വിദ്യാർത്ഥികളെ ശാസ്ത്രമടക്കമുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ സർക്കാർ ഫണ്ട് നൽകുന്നുണ്ട്. ഇത്തരം മദ്രസകളെ ബാധിക്കുന്നതാണ് കമ്മീഷൻ നിർദ്ദേശം. അധ്യാപകർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിന് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് നിലവിലുണ്ട്.

ഈ ഫണ്ട് പ്രയോജനപ്പെടുത്തിയാണ് അർഹരായ അധ്യാപകർക്ക് മാസം 1600 രൂപ പെൻഷൻ നൽകുന്നത്. അധ്യാപകരും മാനേജ്മെന്റ് കമ്മിറ്റിയും 50 രൂപ വീതം ഇതിൽ മാസ വിഹിതമായ നൽകുന്നു. കേരളത്തിലെ ചില മദ്രസകൾക്ക് കേന്ദ്രസർക്കാർ ഫണ്ട് ലഭിച്ചിരുന്നത് നിർത്തലാക്കിയിട്ട് 10 വർഷത്തിലേറെയായി. അതേസമയം ദേശീയ ബാലാവകാശ കമ്മീഷൻ്റെ മദ്രസ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിർദേശത്തിൽ നിരവധി പ്രമുഖരും സംഘടനകളും അഭിപ്രായം രേഖപ്പെടുത്തി.

കേരളം മദ്രസകൾക്ക് പണം നൽകുന്നുണ്ടെന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാൻ്റെ പ്രസ്‌താവനക്കെതിരെ മന്ത്രി വി.അബ്‌ദുൾ റഹ്‌മാൻ രംഗത്തെത്തി. കേരള സർക്കാർ മദ്രസകൾക്ക് ഫണ്ട് നൽകുന്നുണ്ടെന്ന് ആരാണ് ബാലാവകാശ കമ്മീഷൻ ചെയർമാനോട് പറഞ്ഞതെന്ന് അബ്‌ദുൾ റഹ്‌മാൻ ചോദിച്ചു. കേരളത്തിൽ മദ്രസകൾ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നും സർക്കാർ ഫണ്ട് നൽകുന്ന ഒരു മതപഠന ശാലയും ഇല്ലെന്നാണ് പറഞ്ഞതെന്നും അബ്‌ദുൾ റഹ്‌മാൻ പറഞ്ഞു. മദ്രസാ അധ്യാപകരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതമാണ് ക്ഷേമനിധിയിലുള്ളതെന്നും മതപഠനത്തിൽ സർക്കാർ ഇടപെടില്ലെന്നും അബ്‌ദുൾ റഹ്‌മാൻ വ്യക്തമാക്കി.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും വിഷയത്തിൽ പ്രതികരിച്ചു. വിദ്യാഭ്യാസ അവകാശനിയമം പാലിക്കാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് ഫണ്ട് നൽകരുതെന്ന ബാലാവകാശ കമ്മീഷൻ്റെ നിർദേശം കേരളത്തിലെ മദ്രസകളെ കുറിച്ചല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്താൻ സ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടേതെന്നും സുരേന്ദ്രൻ പറഞ്ഞു. മറ്റിടങ്ങളിൽ മദ്രസ വിദ്യാഭ്യാസം മാത്രം എന്ന നിലപാട് ഉണ്ട്. അത് ഇല്ലാതാക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. കേരളത്തിലെ മദ്രസകൾ ഒന്നും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നതല്ല. അത് മതസ്ഥാപനങ്ങളാണ്. ആ കുട്ടികൾ സ്‌കൂളിലും പോകുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രീണന രാഷ്ട്രീയക്കാരാണ് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകളെ സഹായിക്കരുതെന്ന നിർദേശത്തെ എതിർക്കുന്നതെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോയുടെ പ്രതികരണം. മദ്രസകളിൽ മുസ്ലിം​ങ്ങളല്ലാത്ത വിദ്യാർത്ഥികളും പോകുന്നുണ്ട്. ഹിന്ദുക്കളെ ഇസ്ലാം മതത്തെ കുറിച്ച് പഠിപ്പിക്കാൻ എന്തിനാണ് സർക്കാർ പണം ചെലവിടുന്നതെന്നും കനൂങ്കോ. ആയിരക്കണക്കിന് വിദ്യാർത്ഥികളെ കണ്ട് പല അന്വേഷണങ്ങൾ നടത്തിയാണ് കമ്മീഷൻ ഈ തീരുമാനം എടുത്തതെന്നും മദ്രസയുടെ പേരിൽ പണം ഉണ്ടാക്കലാണ് വഖഫ് ബോർഡുകൾ ചെയ്യുന്നതെന്നും കനൂംഗോ ആരോപിച്ചു.

അതേസമയം രാജ്യത്തെ മദ്രസകൾ ഇല്ലാതാക്കി ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്ന കേന്ദ്രസർക്കാർ നീക്കം അത്യന്തം അപകടകരമാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്‌ദുള്ളക്കോയ മദനി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെ കവർന്നെടുക്കാനുള്ള ഈ ശ്രമം അപലപനീയമാണ്.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി സച്ചാർ സമിതി നിർദേശിച്ച കാര്യങ്ങൾ ശരിയായ വിധത്തിൽ നടപ്പിലാക്കിയിരുന്നുവെങ്കിൽ അത്ഭുതകരമായ വിദ്യാഭ്യാസ വിപ്ലവം രാജ്യത്തെ മദ്രസാ പ്രസ്ഥാനങ്ങളിലൂടെ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മത ഭൗതിക വിദ്യാഭ്യാസം നൽകുന്ന സർക്കാർ അംഗീകാരമുള്ള ഉത്തരേന്ത്യയിലെ മദ്രസകൾ അടച്ചുപൂട്ടി അവിടത്തെ വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കണമെന്ന നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും കെ.എൻ.എം ചൂണ്ടിക്കാട്ടി.

Share

More Stories

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

Featured

More News