3 December 2024

‘പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും’; 2023ലെ ആന്റിബയോഗ്രാം റിപ്പോർട്ട് പുറത്തിറക്കി

2022ൽ ഇടതു സർക്കാരിൻ്റെ കാലത്താണ് രാജ്യത്ത് ആദ്യമായി 2021ലെ ആന്റി ബയോഗ്രാം പുറത്തിറക്കുന്നത്

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.

2022ൽ ഇടതു സർക്കാരിൻ്റെ കാലത്താണ് രാജ്യത്ത് ആദ്യമായി 2021ലെ ആന്റി ബയോഗ്രാം പുറത്തിറക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് കേരളം ചിട്ടയായ പ്രവർത്തനങ്ങളോടെ ആന്റിബയോഗ്രാം പുറത്തിറക്കുന്നത്. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിൻ്റെ ഭാഗമായി ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലുൾപ്പെടെ ശക്തമായ ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് നടത്തിയത്. വീടുകളിൽ എത്തിയുള്ള ബോധവത്ക്കരണ പരിപാടിയിൽ മന്ത്രി പങ്കാളിയായി.

കാർസ്‌നെറ്റ് ശൃംഖലയിൽ ഉൾപ്പെട്ട ത്രിതീയ ആരോഗ്യ കേന്ദ്രങ്ങളുടേതാണ് റിപ്പോർട്ട്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസിലാക്കാനും അതിലൂടെ കർമ്മപദ്ധതി ആവിഷ്‌ക്കരിച്ച് അത് കുറയ്ക്കാനും ആന്റിബയോഗ്രാം റിപ്പോർട്ടിലൂടെ സാധിക്കുന്നു. സംസ്ഥാന ആന്റി ബയോഗ്രാം റിപ്പോർട്ടിൽ നിന്നും ആന്റിബയോട്ടിക് റെസിസ്റ്റൻസ് തോത് വലിയ ഭീഷണിയായി തന്നെ നിലനിൽക്കുന്നതായാണ് കാണുന്നത്.

കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്), കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സർവൈലൻസ് നെറ്റ് വർക്ക് (കാർസ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആർ പ്രതിരോധം ശക്തമാക്കിയത്.

എഎംആർ പ്രതിരോധം വിലയിരുത്തുന്നതിന് ഒമ്പത് ജില്ലകളിലെ 21 ലാബുകളിൽ നിന്നും 13 ജില്ലകളിലെ 51 ലാബുകളായി ലബോറട്ടറികളുടെ ശൃംഖല ഘട്ടം ഘട്ടമായി വികസിച്ചു. ആന്റിമൈക്രോബിയൽ ഡാറ്റയുടെ ശേഖരണത്തിനും വിശകലനത്തിനും ഡബ്ല്യുഎച്ച്ഒ നെറ്റ് (WHONET) സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്.

2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള എഎംആർ ഡേറ്റയാണ് ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ കാലയളവിൽ 11 ജില്ലകളിൽ നിന്നുള്ള 34 നിരീക്ഷണ ലബോറട്ടറികളാണ് ഡേറ്റ സമർപ്പിച്ചത്. 45,397 മുൻഗണനാ രോഗകാരികളുടെ ആന്റിമൈക്രോബയൽ സസെപ്റ്റിബിലിറ്റി (എ.എ.സ്.ടി) സംവേദ്യത ഡേറ്റയും ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോഗ്രാം തയ്യാറാക്കുന്നതിനായി രാജ്യത്തിലാദ്യമായി ഹബ്ബ് ആന്റ് സ്‌പോക്ക് മോഡൽ ഫോർ എഎംആർ സർവൈലൻസ് കേരളം ആരംഭിച്ചിരുന്നു.

കേരളത്തിൽ മാത്രമേ ഈ നിരീക്ഷണ സംവിധാനമുള്ളൂ. അതിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി എറണാകുളം ജില്ലയിലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി. ജില്ലാതല ആന്റിബയോഗ്രാം അടിസ്ഥാനമാക്കി എറണാകുളം ജില്ലയുടെ ആന്റിബയോട്ടിക് മാർഗരേഖ ഞായറാഴ്‌ച മന്ത്രി പ്രകാശനം ചെയ്‌തു. ശക്തമായ ഹബ്ബ് ആന്റ് സ്‌പോക്ക് എഎംആർ സർവൈലൻസിലൂടെ അടുത്ത വർഷത്തിൽ എല്ലാ ജില്ലകളിലും ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കും.

Share

More Stories

വയനാട് ദുരന്തവും യൂണിയൻ ഗവണ്മെന്റിന്റെ നിഷേധാത്മക സമീപനവും

0
| ശ്രീകാന്ത് പികെ വയനാട് ദുരന്തത്തിൽ ഉറ്റവരെ മുഴുവൻ നഷ്ടപ്പെട്ട്, പിന്നീട് മറ്റൊരു വാഹന അപകടത്തിൽ പ്രതിശ്രുത വരനെ കൂടി നഷ്ടപ്പെടേണ്ടി വന്ന് നമ്മുടെയാകെ നൊമ്പരമായി മാറിയ ശ്രുതി എന്ന യുവതിക്ക് കേരള സർക്കാർ...

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

0
രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ ഷട്ടിൽ താരം പിവി സിന്ധുവിൻ്റെ വിവാഹം ഡിസംബർ 22ന് ഉദയ്പൂരിൽ നടക്കും. ഞായറാഴ്ച ലഖ്‌നൗവിലെ സയ്യിദ് മോദി ഇൻ്റർനാഷണലിൽ നടന്ന വിജയത്തോടെ നീണ്ട കിരീട വരൾച്ച...

ജിഹാദിസ്റ്റ് തീവ്രവാദി ആക്രമണം; സിറിയയ്ക്ക് പിന്തുണയുമായി ചൈന

0
കഴിഞ്ഞയാഴ്ച ജിഹാദിസ്റ്റ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയ സിറിയയിലെ സംഭവവികാസങ്ങളിൽ ചൈന അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ഇറാന്റെ സുഹൃത്ത്എന്ന നിലയിൽ സ്ഥിതി കൂടുതൽ വഷളാകാതിരിക്കാനുള്ള...

ഓഷ്യൻ അസിഡിഫിക്കേഷൻ പഠനം; കാർബൺ ഉദ്‌വമനം സമുദ്രങ്ങളിൽ ആഴത്തിലുള്ള രാസ മാറ്റങ്ങൾക്ക് കാരണമാകുന്നു

0
സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം സമുദ്രത്തിലെ വർദ്ധിച്ചുവരുന്ന അമ്ലീകരണത്തിൻ്റെ ആഴങ്ങളെ എടുത്തു കാണിക്കുന്നു. സൂറിച്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ജിയോകെമിസ്ട്രി ആൻഡ് പൊല്യൂട്ടൻ്റ് ഡൈനാമിക്‌സിൽ നിന്ന് ജെൻസ് മുള്ളറും നിക്കോളാസ്...

സ്റ്റോക്ക് ക്ലിയർ ചെയ്യാൻ കെടിഎം; സൂപ്പർ ബൈക്കിന്‍റെ വില വെട്ടിക്കുറച്ചു

0
ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ പ്രീമിയം യൂറോപ്യൻ ബ്രാൻഡായ കെടിഎം, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 250 സിസി മോട്ടോർസൈക്കിളായ കെടിഎം ഡ്യൂക്ക് 250ന് വർഷാവസാന ഓഫർ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഇത്...

ലഡാക്ക്; ഇന്ത്യയിലെ തണുത്ത മരുഭൂമിയിലേക്ക്

0
ഇന്ത്യയുടെ തണുത്ത മരുഭൂമി എന്നറിയപ്പെടുന്നയിടമാണ് ലഡാക്ക്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തണുത്ത മരുഭൂമിയാണ് ഇവിടം. ജമ്മു കാശ്മീരിന്റെ കിഴക്ക്...

Featured

More News