4 March 2025

രണ്ട് സൂര്യോദയം യാത്രക്കാർക്ക് കാണാം; ലോകത്തെ എറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് വിമാന സർവീസ്

സർവീസ് ആരംഭിക്കുമ്പോൾ ഇപ്പോഴുള്ള യാത്രയെക്കാൾ നാലു മണിക്കൂർ ലാഭമാണ് യാത്രക്കാർക്കുണ്ടാവുക

വിമാന യാത്രയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ എയർലൈനായ ക്വാണ്ടാസ്. നോൺസ്റ്റോപ്പ് കൊമേഴ്സ്യൽ വിമാന സേവന പദ്ധതിയായ പ്രൊജക്റ്റ് സൺറൈസിലൂടെയാണ് ക്വാണ്ടാസ് യാത്രാ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. സിഡ്നിയിൽ നിന്നും ലണ്ടൻ, ന്യുയോർക്ക് എന്നീ നഗരങ്ങളിലേക്ക് 19 മുതൽ 22 മണിക്കൂർ വരെ ദൈർഘ്യമുള്ള വിമാന സർവീസാണ് ലക്ഷ്യം.

സിംഗപ്പൂർ എയർലൈൻസിൻ്റെ സിംഗപ്പൂർ- ന്യൂയോർക്ക് സർവീസാണ് നിലവിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ്. 18 മണിക്കൂറാണ് ഇതിൻ്റെ ദൈർഘ്യം.ഇതിനെ മറികടക്കുന്നതാണ് ക്വാണ്ടാസിൻ്റെ പുതിയ നോൺ സ്റ്റോപ്പ് ഫ്ലൈറ്റ് സർവീസ്.

ക്വാണ്ടാസിൻ്റെ നോൺ സ്റ്റോപ്പ് വിമാന സർവീസിലൂടെ യാത്രക്കാർക്ക് രണ്ടു സൂര്യോദയങ്ങൾ കാണാനാകും. 2026ൽ ആണ് ക്വാണ്ടാസ് വിമാന സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നത്. സർവീസ് ആരംഭിക്കുമ്പോൾ ഇപ്പോഴുള്ള യാത്രയെക്കാൾ നാലു മണിക്കൂർ ലാഭമാണ് യാത്രക്കാർക്കുണ്ടാവുക. ഓസ്ട്രേലിയയും ലോകത്തിലെ മറ്റു പ്രധാന നഗരങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വിമാന നിർമ്മാണത്തിലെ ആഗോള ഭീമൻമാരായ എയർബസുമായി ചേർന്നാണ് ക്വാണ്ടാസ് പദ്ധതി നടപ്പാക്കുന്നത്. ദീർഘ ദൂരയാത്രയ്ക്കായി പ്രത്യേകം സജ്ജമാക്കുന്ന എയർബസ് എ350 എയർ ക്രാഫ്റ്റുകളായിരിക്കും സർവീസിനായി ഉപയോഗിക്കുക. യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന പരിഷ്കാരങ്ങൾ വിമാനങ്ങളിൽ അവതരിപ്പിക്കും. ദീർഘദൂര യാത്രകളുടെ വെല്ലുവിളികൾ കുറയ്ക്കുന്നതിനുള്ള പരിഹാരമാർഗ്ഗങ്ങൾക്കായി എയർലൈൻ വിപുലമായ ഗവേഷണമാണ് നടത്തുന്നത്.

എ350 വിമാനങ്ങളിലെ ദീർഘ ദൂരയാത്രകൾ ഓസ്‌ട്രേലിയക്കാർക്ക് ലോകത്തെ കാണാനുള്ള മികച്ച മാർഗമായിരിക്കുമെന്ന് ലോസ് ആഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (LAX) നടന്ന ഒരു പരിപാടിയിൽ ക്വാണ്ടാസ് സിഇഒ വനേസ ഹഡ്‌സൺ പറഞ്ഞു.

2017ൽ ആയിരുന്നു ക്വാണ്ടാസ് ആദ്യമായി പദ്ധതി പ്രഖ്യാപിക്കുന്നത്. അന്നുമുതൽ ബോയിംഗും എയർബസും അടക്കമുള്ള വിമാന നിർമ്മാണ കമ്പനികളുമായി ചേർന്ന് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലായിരുന്നു ക്വാണ്ടാസ്. ആധുനിക ലോകത്തെ യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നത് കൂടിയാണ് ക്വാണ്ടാസിൻ്റെ സ്വപ്‌ന പദ്ധതിയായ സൺറൈസ്.

Share

More Stories

റഷ്യയെ എങ്ങനെ കാണുന്നു എന്നതിനെച്ചൊല്ലി അമേരിക്കക്കാർ ഭിന്നിച്ചു; സർവേ

0
റഷ്യയെക്കുറിച്ചുള്ള തങ്ങളുടെ ധാരണകളെച്ചൊല്ലി അമേരിക്കക്കാർക്കിടയിൽ കടുത്ത ഭിന്നത. അവരിൽ മൂന്നിലൊന്ന് പേരും റഷ്യ ഒരു സഖ്യകക്ഷിയാണെന്ന് അവകാശപ്പെടുന്നുണ്ടെന്ന് ഞായറാഴ്ച പ്രസിദ്ധീകരിച്ച സിബിഎസ് ന്യൂസ്/യൂഗോവ് സർവേ സൂചിപ്പിക്കുന്നു. ഫെബ്രുവരി 26 നും 28 നും...

ഹിമാനി നർവാളിൻ്റെ മൃതദേഹം കണ്ടെത്തിയ സ്യൂട്ട്കേസ് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

0
കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാൾ (22) കൊലപാതക കേസിൽ അറസ്റ്റ് നടന്ന് മണിക്കൂറുകൾക്ക് ശേഷം സച്ചിൻ എന്ന പ്രതി സംഭവദിവസം രാത്രി ഒരു കറുത്ത സ്യൂട്ട്കേസ് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. മാർച്ച്...

ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നത് കുട്ടികളിൽ എഡിഎച്ച്ഡി ഉണ്ടാക്കിയേക്കാം

0
സുരക്ഷിതമായ ചില വേദന സംഹാരികൾ ഗർഭകാലത്ത് ഉപയോഗിക്കാൻ ഉണ്ട്. അവയിലൊന്ന് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഗർഭകാലത്ത് ഉപയോഗിക്കാൻ ഏറ്റവും സുരക്ഷിതമായ വേദന സംഹാരിയായി പാരസെറ്റമോൾ എന്നും അറിയപ്പെടുന്ന അസറ്റാമിനോഫെൻ പൊതുവെ...

നടി രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കുമെന്ന് കർണാടക കോൺഗ്രസ് നേതാക്കൾ

0
നടി രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കുമെന്ന് കർണാടക കോൺഗ്രസ് നേതാക്കൾ. അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണം ലഭിച്ചിട്ടും അവർ പങ്കെടുക്കാതിരുന്നതാണ് ഇതിന് കാരണം. വിവിധ ഭാഷകളിൽ അഭിനയിക്കുന്ന രശ്മിക കന്നഡയെ അവഗണിക്കുന്നതിൽ മാണ്ഡി...

വലിയ ഓഹരികൾ മാത്രമല്ല, ചെറിയ ഓഹരികളും വലിയ നഷ്‌ടത്തിന് കാരണമായി; കാരണമിതാണ്

0
കോവിഡിന് ശേഷം ഓഹരി വിപണി കുതിച്ചുയർന്നു. ചെറുകിട, ഇടത്തരം ഓഹരികൾ നിക്ഷേപകർക്ക് വമ്പിച്ച വരുമാനം നൽകി. എന്നാൽ ഇപ്പോൾ, വിപണി ബുദ്ധിമുട്ടുമ്പോൾ ഇതേ ഓഹരികൾ നിക്ഷേപകർക്ക് വലിയ നഷ്‌ടം വരുത്തി വയ്ക്കുന്നു. 2024...

‘അത് പ്രസാദമാണ് ‘: ‘ കഞ്ചാവ് ‘ കൈവശം വച്ചതിന് ഐഐടി ബാബയ്‌ക്കെതിരെ പോലീസ് കേസെടുത്തു

0
മഹാ കുംഭമേളയിൽ വൈറലായതിന്റെ പിന്നാലെ ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിംഗ്, കഞ്ചാവ് കൈവശം വച്ചതിന് ജയ്പൂരിൽ കേസ് നേരിടുന്നു. തന്റെ കൈവശം ഉണ്ടായിരുന്നത് പ്രസാദം/ മതപരമായ വഴിപാട് മാത്രമാണെന്ന് പറഞ്ഞുകൊണ്ട് അഭയ്...

Featured

More News