18 January 2025

‘കാനഡയിലൊരു ജീവിതം സ്വപ്‌നം മാത്രമാകും’; വിദ്യാർത്ഥികൾക്കും പിആർ ലക്ഷ്യമിടുന്നവർക്കും ട്രൂഡോ വക എട്ടിൻ്റെ പണി

ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്നാണ് ട്രൂഡോയുടെ വിശദീകരണം

കാനഡയിൽ മികച്ച ജീവിതം എന്ന ഇന്ത്യക്കാരടക്കമുള്ള നിരവധി പേരുടെ സ്വപ്‌നത്തിന് തിരിച്ചടിയായേക്കാവുന്ന തീരുമാനവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അടുത്ത രണ്ട് വർഷത്തിൽ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കാനാണ് ട്രൂഡോ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്നാണ് ട്രൂഡോയുടെ വിശദീകരണം. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം അനിവാര്യമാണെന്നും എല്ലാ കനേഡിയൻ ജനതയ്ക്കും കൃത്യമായ അവസരങ്ങൾ ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും ട്രൂഡോ പറഞ്ഞു.

2024ൽ 4,85,000 ആയിരുന്ന പെർമെനന്റ് റസിഡെൻഷ്യൻഷിപ്പ് വരും വർഷങ്ങളിലായി പതിയെ കുറച്ചു കൊണ്ടുവരാനാണ് കാനഡയുടെ നീക്കം. 2025ൽ 3,95,000 ആയും, 2026ൽ 3,80,000 ആയും, 2027ൽ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്സിൻ്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാൻ കാനഡ തീരുമാനിച്ചിട്ടുണ്ട്.

ഇവയ്ക്ക് പുറമെ, മികച്ച വിദ്യാഭ്യാസവും ലൈഫ്‌സ്‌റ്റൈലും സ്വപ്‌നം കണ്ടുവരുന്ന വിദേശ വിദ്യാർത്ഥികൾക്ക് മുമ്പാകെയും കാനഡ പതിയെ വാതിലടയ്ക്കുകയാണ്. മുൻ വർഷത്തേക്കാളും 35 ശതമാനം കുറവ് സ്റ്റുഡന്റ് പെർമിറ്റുകൾ നൽകിയാൽ മതിയെന്നാണ് ട്രൂഡോയുടെ തീരുമാനം. കൂടാതെ വരും വർഷങ്ങളിൽ പത്ത് ശതമാനം വീതം എണ്ണം കുറയ്ക്കാനും തീരുമാനമായി. തുറന്ന കുടിയേറ്റ നയം മൂലം രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രശ്നങ്ങളും വർധിച്ചുവരുന്നുവെന്ന കനേഡിയൻ ജനതയുടെ പരാതികളിന്മേലുളള നടപടിയാണ് ട്രൂഡോ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സർക്കാർ കർശനമായി നിയന്ത്രിക്കുകയാണെന്ന് മാസങ്ങൾക്ക് മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിർത്തികളിൽ കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല.വിസകൾ കൂട്ടമായി റദ്ദ് ചെയ്യാനുള്ള നടപടികളുമായും സർക്കാർ മുന്നോട്ടുപോയിരുന്നു.

ജൂലൈയിൽ മാത്രം 5000ത്തിലധികം പേരുടെ വിസകളാണ് സർക്കാർ റദ്ദാക്കിയത്. ഇവരിൽ വിദ്യാർത്ഥികൾ, ജോലി തേടിയെത്തിയവർ, ടൂറിസ്റ്റുകൾ എന്നിവരും ഉൾപ്പെടും. ഈ വർഷം ആദ്യം മുതൽക്കേ ട്രൂഡോ സർക്കാർ സ്വീകരിച്ചു പോന്നിരുന്ന നയം മൂലം ഒരു മാസം ശരാശരി 3500-ാളം ആളുകൾക്ക് കാനഡ എന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടി വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആ എണ്ണം ഇനി കൂടുമെന്നതാണ് ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മനസിലാക്കാനാകുക.

Share

More Stories

എംപി പ്രിയ സരോജ് ആരാണെന്ന് അറിയാമോ? ക്രിക്കറ്റ് താരം റിങ്കു സിംഗുമായി ബന്ധപ്പെട്ടിരിക്കുന്ന പേരാണ്

0
പ്രചരിക്കുന്ന വാർത്തകൾ സത്യമാണെന്ന് തെളിഞ്ഞാൽ ഉത്തർപ്രദേശിലെ രാഷ്ട്രീയവും ക്രിക്കറ്റ് ലോകവും തമ്മിൽ ഒരു അദ്വിതീയ മത്സരം കാണാൻ കഴിയും. ജൗൻപൂർ ജില്ലയിലെ മച്‌ലിഷഹറിൽ നിന്നുള്ള സമാജ്‌വാദി പാർട്ടിയുടെ യുവ എംപി പ്രിയ സരോജും...

മൈക്രോ സോഫ്റ്റിൻ്റെ എഐ ടീമിനെ ഇനി ജയ് പരീഖ് നയിക്കും

0
മൈക്രോ സോഫ്റ്റിൻ്റെ ആർട്ടിഫിഷ്യൽ ഇ`ൻ്റെലിജൻസ് (എഐ) വിഭാഗത്തിന് പുതിയ നേതാവ്. ഇന്ത്യൻ വംശജനായ സീനിയർ എഞ്ചിനീയർ ജയ് പരീഖാണ് കമ്പനിയുടെ സിഇഒ സത്യ നദെല്ലയുടെ നേതൃത്വത്തിൽ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. മെറ്റയിൽ എഞ്ചിനീയറിങ്...

പുരുഷ കമ്മീഷന് വേണ്ടിയുള്ള നീക്കത്തിന് ഹണി റോസിൻ്റെ പിന്തുണ കൂടി അഭ്യർത്ഥിക്കുന്നു: രാഹുൽ ഈശ്വർ

0
ഇന്നത്തെ കാലഘട്ടത്തിൽ ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണെന്നും പുരുഷ കമ്മീഷൻ വേണമെന്നും രാഹുൽ ഈശ്വർ. ഹണി റോസിന് അവർ നൽകിയ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ സഹിഷ്ണുതയോടെ...

അന്താരാഷ്‌ട്ര ബ്രാൻഡ് PUMA പേരു മാറ്റിയോ? പുതിയ പരസ്യ തന്ത്രത്തിൻ്റെ രഹസ്യം വെളിപ്പെടുത്തി കമ്പനി

0
പൂമ ഇപ്പോൾ റീബ്രാൻഡ് ചെയ്തോ? പലരുടെയും സംശയം ഇതായിരുന്നു. പുതിയതായി വന്ന പരസ്യ ബോർഡുകളിലും മറ്റും PUMA എന്ന പരിചിതമായ പേരിന് പകരം PVMA എന്നായിരുന്നു ഏതാനും ദിവസം കണ്ടത്. ഇതുമായി ബന്ധപ്പെട്ട...

കെജ്‌രിവാളിന് എതിരെ കോൺഗ്രസ് ആക്രമണം നടത്തുന്നത് പ്രധാനമായത് എന്തുകൊണ്ട്?

0
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരം 2025 വളരെ രസകരമാണ്. 2015ലെയും 2020ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻ്റെ പ്രകടനം നിരാശാജനകം ആയിരുന്നുവെങ്കിലും ഇത്തവണ പുതിയ തന്ത്രവുമായാണ് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. ആം ആദ്‌മി പാർട്ടിയെയും (എഎപി) അരവിന്ദ്...

തോക്ക് ചൂണ്ടി 12 കോടിയുടെ സ്വർണവും പണവും കവർന്നു; കർണാടകയിൽ വൻ ബാങ്ക് കവർച്ച

0
കർണാടകയിൽ കാറിൽ എത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ബാങ്കിൽ നിന്നും 12 കോടി വിലമതിക്കുന്ന സ്വർണവും പണവും കവർന്നു. മംഗളൂരു ഉള്ളാൾ താലൂക്കിലെ കെസി റോഡിലുള്ള കോട്ടേക്കർ സഹകരണ ബാങ്കിലാണ് കവർച്ച...

Featured

More News