29 April 2025

തുർക്കി സൈനിക വിമാനം പാകിസ്ഥാനിൽ എത്തിയതായി റിപ്പോർട്ട്

പാക് സൈന്യത്തിൻ്റെ ആയുധങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനിക വിമാനങ്ങൾ പാകിസ്ഥാനില്‍ എത്തിയതായി റിപ്പോർട്ട്. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്ഥാനിലെത്തിയത്.

പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവ പാകിസ്ഥാനിൽ എത്തിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പാക് സൈന്യത്തിൻ്റെ ആയുധങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്. പാകിസ്ഥാനും തുര്‍ക്കിയും തമ്മില്‍ പ്രതിരോധ സഹകരണമുണ്ട്. തുര്‍ക്കിയുടെ ബെയ്‌റാക്തര്‍ ഡ്രോണുകള്‍ പാകിസ്ഥാൻ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്.

പാകിസ്ഥാനിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ആറ് ഹെര്‍കുലീസ് സി-130 വിമാനങ്ങളാണ് കറാച്ചിയിൽ ഇറങ്ങിയത്. ബെയ്‌റാക്തറിന് പുറമെ തുര്‍ക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാകിസ്ഥാൻ വാങ്ങിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

Share

More Stories

‘നൂറ് വർഷത്തിൽ കൂടുതൽ ജീവിക്കുന്നതിന് ഒരു രഹസ്യമേയുള്ളൂ’; 101 വയസുള്ള ഡോക്ടർ പറയുന്നു

0
ലോകം മുഴുവൻ കൂടുതൽ കാലം എങ്ങനെ ജീവിക്കാം എന്നതിനെ കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ചിലർ പറയുന്നത് വൃത്തിയായി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണ്. മറ്റു ചിലർ സമ്മർദ്ദം കുറച്ചു കൊണ്ട് ജീവിക്കണം...

ഇത്രയധികം പാകിസ്ഥാനികൾ ഇന്ത്യ വിട്ടുപോയി; സമയപരിധി ചൊവാഴ്‌ച അവസാനിക്കും

0
കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ സംഘർഷം സാധാരണ പൗരന്മാരെയും നേരിട്ട് ബാധിക്കുന്നു. തിങ്കളാഴ്‌ച അട്ടാരി- വാഗ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 145 പാകിസ്ഥാൻ പൗരന്മാർ സ്വന്തം...

പ്രകോപനമായി ഫേസ്ബുക്കിൽ പോസ്റ്റുകളിട്ട ആസാം സ്വദേശിയെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി

0
രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കി ചേരിതിരിഞ്ഞ് പ്രക്ഷോഭം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്കിലൂടെ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ മോശമായി ചിത്രീകരിച്ച പോസ്റ്റുകളിടുകയും ഷെയർ ചെയ്യുകയും ചെയ്‌തതിന് അറസ്റ്റിലായ ആസാം സ്വദേശിയെ കോടതിയിൽ ഹാജരാക്കി. ആസാം ദിബ്രൂഗഡ്...

ഉക്രെയ്നിൽ സൈന്യത്തെ വിന്യസിക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തി യുകെ

0
റഷ്യയുമായുള്ള വെടിനിർത്തലിനെത്തുടർന്ന് രാജ്യത്ത് വിന്യസിക്കാൻ സാധ്യതയുള്ള ഉക്രേനിയൻ സായുധ സേനയെ ബ്രിട്ടീഷ് സൈന്യം "പുനർനിർമ്മിക്കാൻ" സഹായിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഉക്രൈൻ , റഷ്യയുമായി...

ഹമാസുമായുള്ള അഞ്ച് വർഷത്തെ വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ നിരസിച്ചു

0
ഹമാസുമായുള്ള അഞ്ച് വർഷത്തെ വെടിനിർത്തൽ കരാർ ഇസ്രായേൽ നിരസിച്ചു. ഗാസയിൽ ഇപ്പോഴും തടവിൽ കഴിയുന്ന എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാൻ ഈ കരാർ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ഇസ്രായേൽ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ചാനലായ...

‘റെട്രോ’ എന്ന ചിത്രത്തിലെ പുകവലി രംഗങ്ങൾ; അനുകരിക്കരുതെന്ന് സൂര്യ

0
തന്റെ വരാനിരിക്കുന്ന 'റെട്രോ' എന്ന ചിത്രത്തിലെ ചില രംഗങ്ങളിൽ പുകവലിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ പുകവലി ശീലത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നടൻ സൂര്യ തന്റെ ആരാധകരെ ഉപദേശിക്കുന്നു. തിരുവനന്തപുരത്തെ ലുലു മാളിൽ നടന്ന 'റെട്രോ'...

Featured

More News