4 October 2024

ആശുപത്രിയിൽ എത്തിയ രണ്ടുപേർ ഡോക്ടറെ വെടിവെച്ചു കൊന്നു; പോലീസ് അന്വേഷണം ഊർജിതമാക്കി

പ്രതികൾ ഡോക്ടറെ കൊല്ലാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല

ഡൽഹിയിൽ ഒരു ഡോക്ടർ ആശുപത്രിയ്ക്കുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റ് ചികിത്സയ്ക്കെന്ന പേരിൽ ആശുപത്രിയിലെത്തിയ രണ്ടുപേർ ക്യാബിനുള്ളിൽ കയറി ഡോക്ടറെ വെടിവെച്ചു കൊന്നു.

ജയ്‌പൂരിരിലെ കാളിന്ദി കുഞ്ചിലുള്ള നിമാ ആശുപത്രിയിൽ ബുധനാഴ്‌ച രാവിലെയാണ് സംഭവം നടന്നത്. പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ജാവേദ് അക്തർ എന്ന ഡോക്ടറാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

പരിക്കേറ്റയതിനുള്ള ചികിത്സയ്ക്കായാണ് രണ്ടുപേരും എത്തിയതെന്ന് ആശുപത്രിയിലെ ജീവനക്കാർ പറഞ്ഞു. മുറിവുകൾ വച്ചു കെട്ടിയതിന് ശേഷം അവർ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെടുകയും ഡോക്ടറുടെ ക്യാബിനുള്ളിൽ കയറിയ ഉടൻ തന്നെ ഡോക്ടറെ വെടിവെച്ചു കൊല്ലുകയുമായിരുന്നു.

വെടിയൊച്ച കേട്ട് ജീവനക്കാർ ക്യാബിനുള്ളിലേക്ക് ചെന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഡോക്ടറെയാണ് കണ്ടത്. പ്രതികൾ ഡോക്ടറെ കൊല്ലാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊൽക്കത്തയിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം രാജ്യവ്യാപകമായി ആശുപത്രിയിൽ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി സമരങ്ങളും പ്രതിഷേധങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് ഡൽഹിയിൽ ഒരു ഡോക്ടർ ആശുപത്രിയ്ക്കുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Share

More Stories

ജിമ്മി കാർട്ടർക്ക് ലൈഫ് സെഞ്ച്വറി; 100 വയസ്സ് തികക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡൻ്റ്

0
അമേരിക്കൻ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർക്ക് ചൊവ്വാഴ്ച 100 വയസ്സ് പൂർത്തിയായി. 100 വയസ്സ് തികക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡൻ്റ് എന്ന ബഹുമതിയും ജിമ്മി കാർട്ടർ സ്വന്തമാക്കി. 1977 മുതൽ 1981വരെ അമേരിക്കയുടെ...

വൈകാരിക ഇടപെടലില്‍ ‘അര്‍ജുൻ്റെ കുടുംബത്തോട് മാപ്പ്’ പറഞ്ഞ് മനാഫ്; വിവാദങ്ങള്‍ ഇതോടെ തീരണം

0
കോഴിക്കോട്: കർണാടക ഗംഗാവലി പുഴയിൽ ജീവൻ പൊലിഞ്ഞുപോയ അർജുനും അദ്ദേഹത്തിൻ്റെ ലോറി ഉടമയായ മനാഫും നല്ല സുഹൃത്തുക്കളായിരുന്നു. ഉരുൾപൊട്ടലിൽ ഒലിച്ചുപോയി കാണാതായ ലോറിയും മൃതദേഹവും അവശിഷ്‌ടങ്ങളായി കണ്ടുകിട്ടിയതിന് ശേഷമാണ് ചില വിവാദങ്ങൾ തുടങ്ങിയത്....

ലോഹിതദാസിന്റെ കണക്ക് കൂട്ടലുകൾക്കപ്പുറത്തേക്ക് പോയിട്ടുണ്ട് കീരിക്കാടൻ ജോസ്

0
| സുജീഷ് പിലിക്കോട് സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരാകാറില്ല.സിനിമയിലെ നായകർ,പലരുടെയും ജീവിതത്തിലെ വില്ലന്മാരുമായിരിക്കും.കഥയിലെ കഥാപാത്രങ്ങളെ നാം സ്നേഹിക്കും വെറുക്കും ആശ്വസിപ്പിക്കും പ്രോത്സാഹിപ്പിക്കും. കഥയിലെ കഥാപാത്രങ്ങൾ സിനിമയിലേക്ക് വരുമ്പോൾ കഥയിലെ കഥാപത്രങ്ങൾക്കപ്പുറത്ത് അവർക്കൊരു മാനം വരുന്നു. കഥാപാത്രങ്ങളായി...

മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി

0
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ദേശീയ ,മാദ്ധ്യമമായ ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. കേരളാ ഹൈക്കോടതിയിലെ അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. സമൂഹത്തിൽ...

‘കീരിക്കാടൻ ജോസ്’ ഇനി ഓർമ

0
മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വിദേശത്തുള്ള മകള്‍ എത്തിയ ശേഷമാകും...

താലിബാൻ ഭരണം; അഫ്‌ഗാനിൽ മാധ്യമ പ്രവർത്തകർ തൊഴിൽ ഉപേക്ഷിക്കുന്നു

0
താലിബാൻ അധികാരികൾ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം, പീഡനവും സ്വേച്ഛാപരമായ തടങ്കലും ഉൾപ്പെടെയുള്ള നൂറുകണക്കിന് സർക്കാർ ഉദ്യോഗസ്ഥരുടെ ദുരുപയോഗ കേസുകൾ അഫ്ഗാൻ പത്രപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ മറച്ചുവെക്കുന്നതിനോ സ്ത്രീകളോടുള്ള വിവേചനത്തെക്കുറിച്ച്...

Featured

More News