...
Home News Kerala മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി

മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി

സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള അഭിമുഖത്തിനെതിരെ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.

234

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ദേശീയ ,മാദ്ധ്യമമായ ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. കേരളാ ഹൈക്കോടതിയിലെ അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്.

സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള അഭിമുഖത്തിനെതിരെ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്. ദി ഹിന്ദുവിന് നൽകിയ അഭിമുഖം വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി നേരിട്ട് തന്നെ രംഗത്തെത്തിയിരുന്നു.

താൻ അഭിമുഖത്തിനായി ഒരു പി ആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇതിനായി സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി .ഈ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ കുറിച്ച് വന്ന പരാമർശമാണ് വിവാദങ്ങളുടെ തുടക്കം. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ അച്ചടിച്ചു വന്നതിൽ പത്രം പിന്നീട് ഖേദം പ്രകടിപ്പിക്കുയും ചെയ്തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.