13 February 2025

‘പൂർത്തീകരിക്കാത്ത സ്വപ്‌നം’; ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റേഡിയം പണി നിർത്തി വെച്ചിരിക്കുന്നു

സാമ്പത്തിക ക്രമക്കേടുകളും രേഖകളുടെ അഭാവവും കാരണം പ്രശ്‌നങ്ങൾ ഉയർന്നുവരുന്നു

ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമാകാനുള്ള പാതയിലായിരുന്ന ജയ്‌പൂരിലെ ചോമ്പിൽ നിർമ്മിക്കാൻ പോകുന്ന രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ്റ (ആർ‌സി‌എ) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിക്കറ്റ് സ്റ്റേഡിയം പൂർത്തീകരിക്കാത്ത ഒരു സ്വപ്‌നമായി മാറി. 75,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ സ്റ്റേഡിയം രാജസ്ഥാനിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഒരു വലിയ സമ്മാനമാകുമായിരുന്നു.

പദ്ധതി ഒന്നര വർഷമായി മുടങ്ങി

ഈ പദ്ധതി ഒന്നര വർഷമായി മുടങ്ങി കിടക്കുകയാണ്. 191 കോടി ചെലവഴിച്ചു. പക്ഷേ, പണി പൂർത്തിയായില്ല. ഈ സ്റ്റേഡിയത്തിൻ്റെ ആദ്യ ഘട്ട നിർമ്മാണം 2023 ഒക്ടോബർ- നവംബർ മാസത്തോടെ പൂർത്തിയാകേണ്ടത് ആയിരുന്നു. ഹിന്ദുസ്ഥാൻ സിങ്ക് കമ്പനി ഈ പദ്ധതിയിൽ 300 കോടി രൂപ നിക്ഷേപിക്കാൻ സമ്മതിച്ചിരുന്നു. അതിൽ 60 കോടി രൂപ ഇതിനകം നൽകിയിട്ടുണ്ട്. ഇതിന് അനിൽ അഗർവാൾ ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പേരിട്ടു.

അന്നത്തെ ആർ‌സി‌എ പ്രസിഡന്റ് വൈഭവ് ഗെഹ്‌ലോട്ട് രാജിവച്ചതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. ശേഷം അത് മുന്നോട്ട് പോയില്ല. സംസ്ഥാനത്ത് സർക്കാർ ഭരണം മാറിയതിന് ശേഷം ഈ പദ്ധതിയെക്കുറിച്ച് വ്യക്തമായ തീരുമാനമൊന്നും എടുത്തില്ല.

സാമ്പത്തിക ക്രമക്കേടുകൾ തടസം

ബാങ്കിൽ നിന്ന് എടുത്ത വായ്‌പക്ക് പ്രതിമാസം 25 ലക്ഷം രൂപ പലിശ ആർ‌സി‌എ നൽകുന്നുണ്ടെന്ന് ആർ‌സി‌എ അഡ്‌ഹോക്ക് കമ്മിറ്റി അംഗം ധരംവീർ സിംഗ് ഷെഖാവത്ത് പറയുന്നു. സ്റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആർ‌സി‌എ ആഗ്രഹിക്കുന്നു. പക്ഷേ സാമ്പത്തിക ക്രമക്കേടുകളും രേഖകളുടെ അഭാവവും കാരണം പ്രശ്‌നങ്ങൾ ഉയർന്നുവരുന്നു. കരാറുകാരന് ഇതിനകം രണ്ട് കോടി രൂപ കൂടി നൽകിയിട്ടുണ്ടെന്നും എന്നാൽ ആർക്കൊക്കെ എത്ര തുക നൽകിയെന്നതിന് വ്യക്തമായ രേഖകൾ ഇതുവരെ ആർ‌സി‌എയുടെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയം നിർമ്മാണത്തിലെ പ്രധാന തടസങ്ങൾ

100 ഏക്കറിലാണ് സ്റ്റേഡിയം പണിയാൻ ഉദ്ദേശിച്ചിരുന്നത്. 17 കോടി രൂപ കിഴിവിൽ ഭൂമി ലഭിച്ചു. ആർ‌സി‌എ 35 കോടി രൂപ വായ്‌പ എടുത്തു. ഹിന്ദുസ്ഥാൻ സിങ്ക് ഇതിനകം 60 കോടി രൂപ നൽകി. ബിസിസിഐയിൽ നിന്ന് 79 കോടി രൂപ സബ്‌സിഡി ലഭിച്ചു. 2023 ഒക്ടോബർ- നവംബർ മാസങ്ങളിൽ പണി പൂർത്തിയാക്കേണ്ടത് ആയിരുന്നു.

ആർ‌സി‌എയിലെ ഭരണപരമായ അവഗണനയും അനിശ്ചിതത്വവും

ആർ‌സി‌എയുടെ മുൻ സെക്രട്ടറി ഭവാനി സമോട്ട പറയുന്നത്, നിലവിലെ അഡ്‌ഹോക്ക് കമ്മിറ്റി അതിൻ്റ അജണ്ട അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് ആർ‌സി‌എയുടെ സാമ്പത്തിക സ്ഥിതിയിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സി‌ഇ‌ഒ, സി‌എഫ്‌ഒ, ഇൻഫ്രാ ഡെവലപ്‌മെന്റ് ഓഫീസർ എന്നിവരെ ആർ‌സി‌എയിൽ സ്ഥിരമായി നിയമിക്കണമെന്ന് ആർ‌സി‌എയുടെ മുൻ സി‌ഇ‌ഒ അനന്ത് വ്യാസ് നിർദ്ദേശിച്ചു.

സ്റ്റേഡിയത്തിൻ്റ ഭാവി എന്തായിരിക്കും?

രാജസ്ഥാനിൽ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഈ സ്റ്റേഡിയത്തിൻ്റ നിർമ്മാണം പ്രധാനമാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, നിലവിലെ സാഹചര്യങ്ങളിൽ, ഈ സ്വപ്‌നം അപൂർണ്ണമാണെന്ന് തോന്നുന്നു. ഈ സ്റ്റേഡിയം കടലാസിൽ മാത്രം ഒതുങ്ങാതിരിക്കാൻ ആർ‌സി‌എയും സർക്കാരും എത്രയും വേഗം കൃത്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ശരിയായ തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ രാജസ്ഥാനിലെ കളിക്കാർക്ക് അന്താരാഷ്ട്ര തലത്തിലുള്ള സൗകര്യങ്ങൾ നൽകാനും കായിക മേഖലയിൽ സംസ്ഥാനത്തിന് ഒരു പുതിയ ഐഡന്റിറ്റി നൽകാനും ഈ സ്റ്റേഡിയത്തിന് കഴിയും.

Share

More Stories

ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ രണ്ടാം സംഘത്തെ നാടുകടത്താൻ അമേരിക്ക

0
അനധികൃത കുടിയേറ്റക്കാരുടെ മറ്റൊരു ബാച്ചിനെ യുഎസ് ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തും. യുഎസ് സർക്കാർ നാടുകടത്തുന്ന രണ്ടാമത്തെ ബാച്ച് കുടിയേറ്റക്കാരാണിത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് "കഴുത വഴികളിലൂടെ" അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ മാർഗങ്ങളിലൂടെ...

പാക് മാധ്യമ പ്രതിസന്ധി: മാധ്യമപ്രവർത്തകർക്കുള്ള ശമ്പള കുടിശ്ശിക ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
പാകിസ്ഥാനിലെ മാധ്യമ വ്യവസായം ഇപ്പോൾ ഗണ്യമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നു. ഇത് വ്യാപകമായ ശമ്പള കാലതാമസത്തിനും ചില സന്ദർഭങ്ങളിൽ ശമ്പളം ലഭിക്കാത്തതിനും കാരണമാകുന്നു.ഈ പ്രതിസന്ധി മാധ്യമപ്രവർത്തകരുടെ ഉപജീവനമാർഗത്തെയും മാധ്യമ മേഖലയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും...

2025 ഐസിസി ചാമ്പ്യൻസ് ട്രോഫി; നാല് ഇവന്റ് അംബാസഡർമാരിൽ ധവാനും

0
ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാകിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ നാല് ഇവന്റ് അംബാസഡർമാരിൽ ഒരാളായി മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ ബുധനാഴ്ച തിരഞ്ഞെടുത്തു. ധവാനെ...

നാറ്റോയുടെ പൂർണ്ണമായ പുനഃസംഘടനയ്ക്ക് മസ്‌ക് ആഹ്വാനം ചെയ്യുന്നു

0
നാറ്റോയെ സമഗ്രമായി നവീകരിക്കണമെന്ന് ടെക് കോടീശ്വരനും യുഎസ് ഗവൺമെന്റ് കാര്യക്ഷമതവകുപ്പിന്റെ ചുമതലയും വഹിക്കുന്ന എലോൺ മസ്‌ക് വാദിച്ചു. യൂറോപ്യൻ അംഗരാജ്യങ്ങളുടെ പ്രതിരോധ ചെലവുകളുടെ നിലവാരത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ടമ്പ് അടുത്തിടെ അതൃപ്തി...

ഓസ്‌കാർ 2025; അക്കാദമി അവാർഡുകൾക്ക് അവതാരകരുടെ രണ്ടാമത്തെ പട്ടിക പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: അക്കാദമി ഓഫ് മോഷൻ പിച്ചർ ആർട്‌സ് ആൻഡ് സയൻസസ് (AMPAS) അവതരിപ്പിക്കുന്ന 2025-ലെ ഓസ്‌കാർ അവാർഡുകൾക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആഘോഷമായ ഈ പരിപാടിയിൽ വിനോദ വ്യവസായത്തിലെ പ്രമുഖരായ ചില സെലിബ്രിറ്റികൾ വിജയികൾക്ക്...

‘യുദ്ധ വിമാനങ്ങൾ മാത്രമല്ല’; ഇന്ത്യയും ഫ്രാൻസും പരസ്‌പരം ഓർഡർ ചെയ്യുന്ന വ്യാപാര ബന്ധം

0
ഫ്രാൻസ് സന്ദർശനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൽ നിന്ന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളും നടന്നു. ഈ ചർച്ചകൾ നിരവധി നിർണായക പ്രതിരോധ...

Featured

More News