20 March 2026

യുഎസ് ഡോളറിന് കനത്ത പ്രഹരം; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ്റെ പുതിയ നിബന്ധന, ഇടപാടുകൾ ചൈനീസ് ‘യുവാനിൽ’ മാത്രം

ചൈനയുമായി 2021ൽ ഒപ്പിട്ട 25 വർഷത്തെ തന്ത്രപ്രധാനമായ സഹകരണ കരാറിൻ്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം

പശ്ചിമേഷ്യയിൽ സംഘർഷം കണക്കുമ്പോൾ അത് മറ്റു ലോകരാജ്യങ്ങളെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച അപ്രതീക്ഷിത നിബന്ധന ആണ് ആഗോള സാമ്പത്തിക രംഗത്ത് വലിയ ചർച്ചകൾക്ക് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. ലോകത്തിലെ എണ്ണവ്യാപാരത്തിൻ്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കണമെങ്കിൽ, എണ്ണ വ്യാപാരം ചൈനീസ് കറൻസിയായ യുവാനിൽ മാത്രമായിരിക്കണം എന്നതാണ് ഇറാൻ്റെ ഏക നിബന്ധന.

കഴിഞ്ഞ 52 വർഷമായി ആഗോള എണ്ണവിപണിയിൽ നിലനിൽക്കുന്ന യുഎസ് ഡോളറിൻ്റെ ആധിപത്യത്തിന് നേരിട്ടുള്ള വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 1974ൽ അമേരിക്കയും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ കരാറിലൂടെയാണ് എണ്ണ വ്യാപാരം ഡോളറിൽ മാത്രമാക്കിയത്. ഇത് അമേരിക്കക്ക് വലിയ സാമ്പത്തിക കരുത്തും ആഗോള തലത്തിൽ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള അധികാരവും നൽകിയിരുന്നു.

വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാനാണ് ഇറാൻ ഈ നീക്കം നടത്തുന്നത്. ചൈനയുമായി 2021ൽ ഒപ്പിട്ട 25 വർഷത്തെ തന്ത്രപ്രധാനമായ സഹകരണ കരാറിൻ്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഇറക്കുമതിക്കാരായ ചൈനക്ക്‌ തങ്ങളുടെ കറൻസി ആഗോളതലത്തിൽ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കും.

ഇറാൻ്റെ ഈ നീക്കത്തിനെതിരെ സൈനിക നടപടി, കൂടുതൽ കർശനമായ സാമ്പത്തിക ഉപരോധങ്ങൾ, അല്ലെങ്കിൽ സൗദി അറേബ്യ അടക്കമുള്ള സഖ്യകക്ഷികളിലൂടെയുള്ള നയതന്ത്ര സമ്മർദ്ദം എന്നിവയാണ് അമേരിക്കക്ക് മുന്നിലുള്ള വഴികൾ. എന്നാൽ സൈനികമായ നീക്കം ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

കേവലം 34 കിലോമീറ്റർ മാത്രം വീതിയുള്ള ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നിലവിൽ ബാരലിന് 100 ഡോളറിന് മുകളിലെത്തിയ എണ്ണവില, പ്രതിസന്ധി തുടർന്നാൽ 150 മുതൽ 200 ഡോളർ വരെ ഉയർന്നേക്കാമെന്ന് വിദഗ്‌ദർ മുന്നറിയിപ്പ് നൽകുന്നു.

Share

More Stories

ഹിരോഷിമയിലെ ആണവ ഭീകരതക്ക് 80 വർഷങ്ങൾക്ക് ശേഷം, ഇറാൻ്റെ ആണവ പ്രതിസന്ധിയിലേക്ക് ജപ്പാനെ വലിച്ചിഴച്ച്‌ ട്രംപ്

0
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ ജപ്പാൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളോട് ഇടപെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. യൂറോപ്യൻ പങ്കാളികൾ മടിക്കുന്നതിനാൽ, വാഷിംഗ്ടൺ ഇപ്പോൾ ടോക്കിയോയെ കൂടുതൽ സജീവമായ പങ്ക് വഹിക്കാൻ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ പാത; ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ ഔദ്യോഗികമായി ഉദ്ഘാടനം...

0
ഇംഗ്ലണ്ടിന്റെ പ്രകൃതിസൗന്ദര്യം കാൽനടയായി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരമായി ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ യാഥാർത്ഥ്യമായി. ഏകദേശം 2,689 മൈൽ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പാത, രാജ്യത്തിന്റെ മുഴുവൻ തീരപ്രദേശത്തെയും...

സോഷ്യൽ മീഡിയയിലെ ഇന്ത്യാ വിരുദ്ധ വിദ്വേഷ ഫാക്ടറികൾ

0
2024ൽ പ്രസിഡന്റ് സ്ഥാനം നേടിയ ശേഷം ഡൊണാൾഡ് ട്രംപ്, ശ്രീറാം കൃഷ്‌ണനെ എഐയുടെ സീനിയർ പോളിസി ഉപദേഷ്ടാവായി തിരഞ്ഞെടുത്തു കൊണ്ട് കൃത്രിമ ബുദ്ധി വിപ്ലവത്തിലുള്ള തൻ്റെ താൽപ്പര്യത്തെ കുറിച്ച് ഉച്ചത്തിൽ സൂചന നൽകി....

ഇടുക്കി കോൺഗ്രസിൽ ‘ഗ്രൂപ്പ് യുദ്ധം’ പിടിമുറുക്കുന്ന തിരഞ്ഞെടുപ്പ്; പി.ടി.യുടെ തണൽ നഷ്ടമായ ഗ്രൂപ്പുകൾക്കിടയിൽ പോര് ശക്തം

0
| വാമിക ഇടുക്കി ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് വൈരാഗ്യവും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും രൂക്ഷമാകുന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തെളിഞ്ഞുകാണുന്നത്. ഉമ്മൻചാണ്ടി നയിച്ചിരുന്ന 'എ' ഗ്രൂപ്പിനുള്ളിലെ ആഭ്യന്തര ഭിന്നതയാണ്...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുഎസ് എഫ്-35 മിന്നൽ ആക്രമണം ഇറാൻ അവകാശപ്പെട്ടു

0
യുഎസിൻ്റെ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ നട്ടെല്ലായ, ഏറ്റവും വിലപിടിപ്പുള്ള യുഎസ് വിമാനങ്ങളിൽ ഒന്നായ എഫ്-35 ലൈറ്റ്നിംഗ് 2 വിമാനം ആക്രമിച്ച ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഇറാൻ വ്യാഴാഴ്‌ച അവകാശപ്പെട്ടു. 19-ലധികം രാജ്യങ്ങൾ ഇതിനകം...

എണ്ണവില ഉയരുമെന്ന് ട്രംപ് ആശങ്കപ്പെടുന്നു

0
ആഗോള ഊർജ്ജ വിപണിയിലെ വിതരണം വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനുമായി യുഎസ് ഭരണകൂടം ഒരു സുപ്രധാന നയമാറ്റം പരിഗണിക്കുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിൻ്റെ ഔദ്യോഗിക പ്രസ്‌താവനകൾ പ്രകാരം, നിലവിൽ കടലിൽ...

Featured

More News