21 January 2025

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍; നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ 'നെയിം' പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്.

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈല്‍, എംഎസ്എംഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍.

തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ ‘നെയിം’ പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. നോര്‍ക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റ് (www.norkaroots.org) സന്ദര്‍ശിച്ച് ജനുവരി 31 നകം അപേക്ഷ നല്‍കാം. വിശദ വിജ്ഞാപനവും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്സൈറ്റില്‍ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 0471-2770523 നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.

രണ്ടു വര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലി ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാന്‍ കഴിയുക. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും.

ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

Share

More Stories

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ പുതിയ ക്യാപ്റ്റനായി ഋഷഭ് പന്തിനെ നിയമിച്ചു

0
ഐപിഎൽ ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ 2025 സീസണിന് മുന്നോടിയായി ഋഷഭ് പന്തിനെ ക്യാപ്റ്റനായി നിയമിച്ചതായി ടീമിൻ്റെ പ്രിൻസിപ്പൽ ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞു. ഐപിഎൽ 2025 ന് മുമ്പ് എൽഎസ്‌ജിയുടെ പുതിയ...

ഏകീകൃത സിവിൽ കോഡ് മാനുവലിന് അംഗീകാരം നൽകി ഉത്തരാഖണ്ഡ് മന്ത്രിസഭ

0
സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏകീകൃത സിവിൽ കോഡ് (യുസിസി) മാനുവലിന് അംഗീകാരം നൽകി, ഇത് നടപ്പാക്കുന്നതിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കും. യുസിസി നടപ്പിലാക്കുന്നതിനായി അടുത്തിടെ തയ്യാറാക്കിയ...

കേരളത്തിൽ ഇതുവരെ വധ ശിക്ഷ ലഭിച്ചത് 2 സ്ത്രീകൾക്ക് ; രണ്ടുപേർക്കും വിധി പറഞ്ഞത് ഒരേ ജഡ്ജി

0
2024 ൽ തിരുവനന്തപുരം വിഴിഞ്ഞത്തെ 70 ത് കാരിയുടെ കൊലപാതകത്തിൽ പ്രതിയായ റഫീഖാ ബീവിയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ തന്നെയാണ് ഇന്ന് ഷാരോൺ...

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്രയും ടെന്നീസ് താരം ഹിമാനി മോറും വിവാഹിതരായി

0
ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്രയും പ്രശസ്ത ടെന്നീസ് താരം ഹിമാനി മോറും വിവാഹിതരായി. ഇരുകുടുംബങ്ങളുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിന്റെ...

നിയമനടപടികളെ ഭയമില്ല; അനധികൃത ബംഗ്ലാദേശികളുടെ കേന്ദ്രമായി മാറുന്ന മുംബൈ

0
ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശുകാര്‍ക്കെതിരേ മുംബൈ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇതിലൊരാള്‍ പിടിയിലാകുന്നത്. പുറത്തുവന്നിട്ടില്ല ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ...

40 ലക്ഷം രൂപയുടെ ലക്ഷ്യം നേടി; അതിഷി ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ൻ അവസാനിപ്പിക്കുന്നു

0
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുമായ അതിഷി തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ 40 ലക്ഷത്തിലധികം രൂപ സമാഹരിച്ചു. 40 ലക്ഷം രൂപ ലക്ഷ്യമിട്ട് തൻ്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...

Featured

More News