7 January 2025

കേരളത്തിൽ ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി വി ഡി സതീശന്‍

കേരളത്തിൽ ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെങ്കില്‍ കോണ്‍ഗ്രസിന് സാമുദായിക പിന്തുണ ആവശ്യമാണ്.

കേരളത്തിൽ യുഡിഎഫിന് ക്രൈസ്തവസഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന്റെ ഭാഗമായി ഇത്തവണ മാരാമണ്‍ കണ്‍വെന്‍ഷനില്‍ വി ഡി സതീശന്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം മന്നം ജയന്തി ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു.

സംസ്ഥാനത്തെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍നില്‍ക്കെയാണ് നേതാക്കളുടെ തിരക്കിട്ട ഈ നീക്കം. കേരളത്തിൽ ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെങ്കില്‍ കോണ്‍ഗ്രസിന് സാമുദായിക പിന്തുണ ആവശ്യമാണ്.

ഈ വരുന്ന ഫെബ്രുവരി 15 നാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. മാസഅവസാനം നടക്കുന്ന കെസിബിസി സമ്മേളനത്തിലും വി ഡി സതീശന്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ലത്തീന്‍സഭയുടെ യോഗത്തിലും കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യസേവന വിഭാഗത്തിൻ്റെ പരിപാടിയിലും വി ഡി സതീശന്‍ ആയിരുന്നു മുഖ്യാതിഥി.

Share

More Stories

സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു; വൈകിയത് 21 ട്രെയിനുകള്‍

0
റെയില്‍വേ പാലത്തിൽ കൂടി കടന്നുപോകുന്ന സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു. ഇതിനെ തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം ഏഴു മണിക്കൂറോളം നിലച്ചു . ആലപ്പുഴ കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ...

ഇൻ്റർപോളിൻ്റെ മാതൃകയിൽ സിബിഐയുടെ പുതിയ പോർട്ടൽ ‘ഭാരത്പോൾ’

0
ഇൻ്റർപോളിൻ്റെ മാതൃകയിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഒരു പുതിയ പോർട്ടൽ വികസിപ്പിച്ചതിനാൽ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് ഒരു ബട്ടണിൽ ക്ലിക്ക് ചെയ്ത് എല്ലാ പ്രതികളുടെയും രേഖകൾ ആക്‌സസ് ചെയ്യാൻ കഴിയും. സിബിഐയുടെ...

കോഴ ഇടപാടിൽ കുരുങ്ങിയ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

0
കൽപ്പറ്റ: നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡിസിസി ട്രഷറർ എൻഎം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. 50 വർഷം കോൺഗ്രസ്സായി പ്രവർത്തിച്ച് ജീവിതം തുലച്ചുവെന്നും ഐ.എസ്.ഐ ബാലകൃഷണൻ...

റൈഫിൾ ക്ലബ് OTT റിലീസ് തീയതി വെളിപ്പെടുത്തി; ത്രില്ലർ സിനിമ എപ്പോൾ എവിടെ കാണണം

0
വിജയരാഘവനും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളം ആക്ഷൻ ത്രില്ലർ റൈഫിൾ ക്ലബ് ഡിജിറ്റൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. 2024 ഡിസംബർ 19ന് തിയേറ്ററുകളിൽ പ്രീമിയർ ചെയ്‌ത ചിത്രം OTT കരാർ ഒപ്പിട്ടതായി...

സമയം, കാലാവസ്ഥ അടിസ്ഥാനമാക്കി AI- ‘പവർഡ് വാൾപേപ്പർ ഫീച്ചറി’ന് സാംസങ് പേറ്റൻ്റ് നേടി

0
സാംസങ് അതിൻ്റെ ഉപകരണങ്ങൾക്കായി ഒരു പുതിയ സവിശേഷത വികസിപ്പിച്ചേക്കാം. അത് നിലവിലെ കാലാവസ്ഥാ വിവരങ്ങളെ അടിസ്ഥാനമാക്കി വാൾപേപ്പർ മാറ്റാൻ കഴിയും. കമ്പനിക്ക് അടുത്തിടെ അനുവദിച്ച പേറ്റൻ്റ് അനുസരിച്ചാണിത്. പകലിൻ്റെ സമയത്തിനും കാലാവസ്ഥയ്ക്കും അനുസൃതമായി...

നക്‌സലുകൾ പോലീസ് വാഹനം തകർത്തു; ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

0
ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിലെ കുറ്റ്രുവിലെ ജംഗിൾ ഏരിയയിൽ മാവോയിസ്റ്റുകൾ പോലീസ് വാഹനം ആക്രമിച്ചു. തിങ്കളാഴ്‌ചയാണ് സംഭവം. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. അബുജമദിന് സമീപമാണ് കുറ്റ്രു പ്രദേശം. കഴിഞ്ഞയാഴ്‌ച ഈ...

Featured

More News