6 March 2026

സ്വന്തം ഗ്രാമത്തിലെ 44 സ്കൂളുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകാൻ വിജയ് ദേവരകൊണ്ട

ഗ്രാമവാസികളെ അഭിസംബോധന ചെയ്ത വിജയ്, 32 വർഷം മുമ്പ് കുടുംബം തുമ്മൻപേട്ടിൽ നിന്ന് താമസം മാറിയെങ്കിലും ഗ്രാമവാസികളുമായുള്ള ബന്ധം ഇന്നും അറ്റുപോകാത്തതാണെന്ന് പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര നടൻ വിജയ് ദേവരകൊണ്ട തന്റെ ജന്മനാട്ടുമായി ബന്ധപ്പെട്ട് ഒരു നിർണായക തീരുമാനം പ്രഖ്യാപിച്ചു. വിവാഹശേഷം സ്വന്തം ഗ്രാമത്തിലെത്തിയ താരം, അടുത്ത അധ്യയന വർഷം മുതൽ അച്ചംപേട്ട് ഡിവിഷനിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന് അറിയിച്ചു. വിജയ് ദേവരകൊണ്ടയും നടി രശ്‌മിക മന്ദാനയും കഴിഞ്ഞ മാസമാണ് വിവാഹിതരായത്.

ഇന്ന് ഭാര്യയോടൊപ്പം താരം നാഗർകുർണൂൽ ജില്ലയിലെ ബാലമൂർ മണ്ഡലത്തിലെ തുമ്മൻപേട്ടിൽ എത്തി. അടുത്തിടെ ഇവിടെ ഇവർ ഒരു ഫാംഹൗസും നിർമ്മിച്ചിട്ടുണ്ട് . ദമ്പതികളെ ഗ്രാമവാസികളും ആരാധകരും ഡ്രമ്മുകളും കോലാടവും അണിനിരത്തി സ്വീകരിച്ചു. വീട്ടിൽ പ്രവേശിച്ച ശേഷം തുളസിച്ചെടിക്ക് ചുറ്റും പ്രദക്ഷിണം നടത്തിയതോടൊപ്പം സത്യനാരായണ സ്വാമി വ്രതത്തിലും പങ്കെടുത്തു.

തുടർന്ന് ഗ്രാമവാസികളെ അഭിസംബോധന ചെയ്ത വിജയ്, 32 വർഷം മുമ്പ് കുടുംബം തുമ്മൻപേട്ടിൽ നിന്ന് താമസം മാറിയെങ്കിലും ഗ്രാമവാസികളുമായുള്ള ബന്ധം ഇന്നും അറ്റുപോകാത്തതാണെന്ന് പറഞ്ഞു. തന്റെ ആദ്യ ജന്മദിനം ജന്മനാട്ടിൽ ആഘോഷിച്ചുവെന്ന് മാതാപിതാക്കൾ പറഞ്ഞതായി അദ്ദേഹം ഓർമ്മിപ്പിച്ചു. പിതാവിന്റെ ആഗ്രഹപ്രകാരമാണ് ഇവിടെ വീട് പണിതതെന്നും, എല്ലാവർക്കും വിരുന്നൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

ഗ്രാമ ഹൈസ്കൂളിലെ 9, 10 ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം മുതൽ സ്കോളർഷിപ്പ് നൽകുമെന്ന് താരം പ്രഖ്യാപിച്ചു. ഒന്നാം, രണ്ടാം സ്ഥാനങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും. അടുത്ത അധ്യയന വർഷം മുതൽ അച്ചംപേട്ട് ഡിവിഷനു കീഴിലുള്ള 44 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share

More Stories

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

യുദ്ധക്കപ്പൽ മുക്കിയതിന് പകരംവീട്ടി ഇറാൻ; പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പലിന് നേരെ ആക്രമണം

0
വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസിന്റെ എണ്ണക്കപ്പലിന് നേരെ തങ്ങൾ ആക്രമണം നടത്തിയെന്ന് ഇറാന്റെ സായുധസേനയായ ഐആർജിസി (IRGC) അവകാശപ്പെട്ടു. 2026 മാർച്ച് 5 വ്യാഴാഴ്ച രാവിലെ നടന്ന ഈ ആക്രമണത്തിന് പിന്നാലെ കപ്പലിന്...

ബംഗാൾ ഗവർണർ ബോസും ലഡാക്ക് എൽജി ഗുപ്‌തയും അപ്രതീക്ഷിതമായി രാജിവച്ചു

0
അപ്രതീക്ഷിത സംഭവ വികാസത്തിൽ, പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്‌തയും വ്യാഴാഴ്‌ച സ്ഥാനങ്ങൾ രാജിവച്ചു. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് വ്യാഴാഴ്‌ച വൈകുന്നേരം...

ഹോർമുസ് കടലിടുക്കിൽ 23,000 -ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു

0
പശ്ചിമേഷ്യൻ സംഘർഷം, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി ഇന്ത്യക്കാർ. ഈ മേഖലയിൽ 23,000 ഓളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യയുടെ 36 കപ്പലുകൾ പേർഷ്യൻ...

ഹിരോഷിമ ബോംബിന്റെ 20 മടങ്ങ് ശക്തി; ഇറാൻ യുദ്ധത്തിനിടെ ‘ഡൂംസ്ഡേ’ മിസൈൽ പരീക്ഷിച്ച് യുഎസ്

0
ഇറാനുമായുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, ലോകത്തെ വിറപ്പിക്കുന്ന 'ഡൂംസ്ഡേ' മിസൈൽ വിജയകരമായി പരീക്ഷിച്ച് അമേരിക്ക. ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള തങ്ങളുടെ ഏറ്റവും മാരകമായ മിനിറ്റ്മാൻ-3 (Minuteman-III) എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്...

‘ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്’ എന്ന ഇറാന്റെ ഉരുക്ക് മുഷ്‌ടി ; ജനനത്തിനു പിന്നിലെ കഥ

0
ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഒരു സൈന്യമേ ഉള്ളൂ. എന്നാൽ ഇറാനിൽ സ്ഥിതി വ്യത്യസ്തമാണ്. സാധാരണ സൈന്യത്തിന് സമാന്തരമായി പ്രവർത്തിക്കുന്ന, കൂടുതൽ അധികാരങ്ങളുള്ള മറ്റൊരു സംവിധാനമുണ്ട്. അതാണ് 'ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്' IRGC....

Featured

More News