കേരളത്തിൽ തദ്ദേശ വാർഡ് വിഭജനത്തിൻ്റെ കരടു വിജ്ഞാപനം പുറത്തുവന്നപ്പോൾ തന്നെ ആക്ഷേപവുമായി എത്തുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചുള്ള കരടു വിജ്ഞാപനമാണ് ഡീലിമിറ്റേഷൻ കമീഷൻ പുറപ്പെടുവിച്ചത്. ആക്ഷേപമറിയിക്കാൻ ഡിസംബർ മൂന്നുവരെ സമയമുണ്ട്. ഇതും പരിശോധിച്ചാണ് തുടർനടപടി സ്വീകരിക്കുക.
ബന്ധപ്പെട്ട കളക്ടർമാരാണ് ആക്ഷേപങ്ങളിൽ അന്വേഷണം നടത്തുക. കളക്ടർമാർ വ്യക്തമായ ശുപാർശകളോടെ ഡീലിമിറ്റേഷൻ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ, പരാതിക്കാരെ കമീഷൻ നേരിട്ടുകാണും. അതിനുശേഷം മാത്രമേ വാർഡ് പുനർവിഭജനത്തിൻ്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂ.
തദ്ദേശ വാർഡ് വിഭജനത്തിനായി 2020ൽ തന്നെ ബിൽ നിയമസഭ പാസാക്കിയെങ്കിലും കോവിഡിനെ തുടർ നടപടികൾ സാധ്യമായില്ല. അന്ന് നിയമസഭയിലും സബ്‌ജക്‌ട് കമ്മിറ്റിയിലും ചർച്ച നടത്തി പ്രതിപക്ഷത്തിൻ്റെ ഭേദഗതികൾ അടക്കം ചർച്ച ചെയ്‌ത ശേഷമാണ് ബിൽ പാസാക്കുകയും ഗവർണർ ഒപ്പിടുകയും ചെയ്‌തത്.
കോവിഡിനെ തുടർന്ന് വാർഡ് വിഭജനം സാധ്യമാകാതെ വന്നതോടെയാണ് ആ ബിൽ പിൻവലിച്ചത്. അതേ ബിൽ തന്നെയാണ് വീണ്ടും നിയമസഭ പാസാക്കുകയും വാർഡ് വിഭജന നടപടി ആരംഭിക്കുകയും ചെയ്‌തത്. സംസ്ഥാനത്തെ മുഴുവൻ വാർഡ് വിഭജനവും കൃത്യതയോടെ മൊബൈൽ ആപ്ളിക്കേഷൻ്റെ സഹായത്തോടെ ഫീൽഡ് പ്രവർത്തനം നടത്തിയാണ് പൂർത്തിയാക്കിയത്. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിർത്തികൾ വരച്ചത്.
2011ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചത്. സംസ്ഥാനത്ത് 2025 ഡിസംബർ 21ന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കേണ്ടതുണ്ട്. വാർഡ് വിഭജനം പൂർത്തിയായശേഷം മാത്രമേ തെരഞ്ഞെടുപ്പിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കഴിയൂ.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.