3 July 2024

കാലത്തിനൊപ്പം ഓടണം; ഇനി പഴയ ഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല

ആപ്പിള്‍, ഹുവായി, ലെനോവോ, എല്‍ജി, മൊട്ടൊറോള, സാംസങ് തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള 35 സ്മാര്‍ട്ട്‌ഫോണുകളിലെ അപ്‌ഡേഷനും പ്രവര്‍ത്തനങ്ങളും വാട്‌സ്ആപ്പ് അവസാനിപ്പിക്കുകയാണെന്നാണ് സൂചന.

ഫോണുകള്‍ മാസങ്ങളോളം ഉപയോഗിക്കുന്നവരും വര്‍ഷങ്ങളോളം ഉപയോഗിക്കുന്നവരുമുണ്ട്. വളരെ കുറച്ച് നാളുകള്‍ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നവരുമുണ്ട്. സ്മാര്‍ട്ട്‌ ഫോണുകളുടെ കാലം അപ്ഡേറ്റുകളുടേത് കൂടിയാണ്. ദിനംപ്രതി സാങ്കേതിക രംഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് കാലത്ത് ഒരുപാട് നാള്‍ ഒരേ ഫോണ്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്.

പല പഴയ ഫോണുകളിലും ഇനി മുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആപ്പിള്‍, ഹുവായി, ലെനോവോ, എല്‍ജി, മൊട്ടൊറോള, സാംസങ് തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള 35 സ്മാര്‍ട്ട്‌ഫോണുകളിലെ അപ്‌ഡേഷനും പ്രവര്‍ത്തനങ്ങളും വാട്‌സ്ആപ്പ് അവസാനിപ്പിക്കുകയാണെന്നാണ് സൂചന.

ഹുവായിയുടെയും എല്‍ജിയുടെയും ഫോണുകളുടെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചിട്ടും ഇപ്പോഴും ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ രാജ്യത്തുണ്ട്. അതുകൊണ്ട് ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ വാട്‌സ്ആപ്പ് പിന്‍വലിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് മറ്റൊരു ഫോണ്‍ ഉപയോഗിക്കേണ്ടി വരും. വാട്‌സ്ആപ്പ് മാത്രമല്ല, പല ആപ്പുകളും സമാന നയങ്ങള്‍ പിന്തുടരുന്നുണ്ട്.

ആദ്യ തലമുറ ഐഫോണ്‍ ആയിരുന്ന എസ് ഇ, ആപ്പിള്‍ ഐഫോണ്‍ 6 തുടങ്ങിയ ഈ നൂറ്റാണ്ടിലെ ആദ്യകാല ഫോണുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. സാംസങ് ഫോണുകളായ ഗ്യാലക്‌സി നോട്ട് 3, ഗ്യാലക്‌സി എസ്3 മിനി, ഗ്യാലക്‌സി എസ് 4 മിനി ഉപഭോക്താക്കളും പുതിയ മോഡലുകളിലേക്ക് മാറേണ്ടി വരും.

കുറച്ച് വര്‍ഷത്തേക്ക് മാത്രമായാണ് ഓരോ സ്മാര്‍ട്ട്‌ഫോണുകളും കമ്പനികള്‍ വിപണിയിലിറക്കുന്നത്. എന്നാല്‍ സോഫ്റ്റ് വെയറിന്റെയും ഹാര്‍ഡ്‌വെയറിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് മെറ്റ പോലെയുള്ള കമ്പനികള്‍ക്ക് അവരുടെ ആപ്പുകള്‍ക്ക് പുതിയ സോഫ്റ്റ്‌വെയറുകള്‍ ആവശ്യമാണ്. സ്മാര്‍ട്‌ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് ആന്‍ഡ്രോയ്ഡ് 5 ലോല്ലിപോപ്പ് അല്ലെങ്കില്‍ ഐഒഎസ് 12 ആവശ്യമാണ്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News