ആലപ്പുഴ ദേശീയപാതയിൽ കുമ്പളം അരൂർ ഇരട്ട പാലങ്ങളിലൂടെ കഴിഞ്ഞ ദിവസം യാത്ര ചെയ്‌ത വാഹനങ്ങളെല്ലാം പെട്ടു. പാലത്തിൽ അങ്ങോളമിങ്ങോളം ആണികൾ നിറഞ്ഞതോടെ ആണ് വാഹന ഗതാഗതം ബുദ്ധിമുട്ടിലായത്. ഒട്ടേറെ വാഹനങ്ങളാണ് മണിക്കൂറുകൾക്കം പഞ്ചറായി വഴിയിലായത്. പാലത്തിൽ ആണികൾ ചിതറി കിടക്കുന്ന നിലയിലായിരുന്നു. എന്നാൽ ഇതാരുടെയും ശ്രദ്ധയിൽപെട്ടില്ല.
വാഹനങ്ങള്‍ തുടർച്ചയായി പഞ്ചറായപ്പോഴാണ് റോഡിലെ ആണിക്കാര്യം പലരും അറിഞ്ഞത്. പഞ്ചർ ഒട്ടിക്കാൻ കടയിൽ ചെന്നപ്പോള്‍ ചില വാഹനങ്ങളുടെ ടയറിൽ നിന്ന് 30 വരെ ആണികളാണ് കിട്ടിയത്. ഇതാദ്യമല്ലെന്നും നേരത്തെയും ഇത്തരത്തിൽ വാഹനങ്ങൾ പഞ്ചറായിട്ടുണ്ടെന്ന് യാത്രികർ പറയുന്നു.
ആരങ്കിലും മനഃപൂർവം ആണികൾ വിതറിയതാകാനുള്ള സാധ്യതയില്ലെന്നാണ് സമീപവാസികൾ പറയുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. പ്രദേശത്തെ ടയർ പഞ്ചർ അടക്കുന്ന സ്ഥാപനങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.