25 December 2024

ആറ് ലക്ഷം രൂപ വിലയുള്ള കാർ ഒരു ലക്ഷം രൂപയ്ക്ക് വിൽക്കുമ്പോൾ 90,000 രൂപ ജി.എസ്.ടി നൽകേണ്ടി വരുമോ?

സെക്കൻഡ് ഹാൻഡ് ഇവി വിപണി വെല്ലുവിളികൾ നേരിട്ടേക്കാം. എന്നാൽ വ്യക്തിഗത വിൽപ്പനക്കാർ വിഷമിക്കേണ്ടതില്ല

ജി.എസ്.ടി കൗൺസിലിൻ്റെ അടുത്തിടെ തീരുമാനത്തിന് ശേഷം പഴയ ഇവി വാഹനങ്ങളുടെ പുനർവിൽപ്പനയ്ക്ക് 18% ജി.എസ്.ടി ചുമത്തുമെന്ന് പറഞ്ഞ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇത് പൊതുജനങ്ങൾക്ക്‌ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കി. എന്നാൽ അത് ശരിക്കും അങ്ങനെയാണോ?

ഒരാൾ ആറ് ലക്ഷം രൂപയ്ക്ക് കാർ വാങ്ങി ഒരു ലക്ഷം രൂപയ്ക്ക് വിൽക്കുകയാണെങ്കിൽ 18% നികുതി അതായത് അഞ്ചുലക്ഷം രൂപ വ്യത്യാസത്തിൽ 90,000 രൂപ നൽകേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്. ഈ കാര്യം വിശദമായി മനസിലാക്കാം.

55-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് പഴയ ഇലക്ട്രിക് വാഹനങ്ങളുടെ പുനർവിൽപ്പനയ്ക്കുള്ള ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താൻ തീരുമാനിച്ചത്. എന്നിരുന്നാലും, ഉപയോഗിച്ച വാഹനങ്ങളുടെ ബിസിനസ് നടത്തുന്ന ഡീലർമാർക്കും വ്യാപാരികൾക്കും മാത്രമേ ഈ നികുതി ബാധകമാകൂ.

കാറുകൾ വ്യക്തിഗതമായി വിൽക്കുന്ന ആളുകൾക്ക് ഈ നികുതി ബാധകമല്ല.
ധനമന്ത്രി നിർമല സീതാരാമൻ ഒരു ഉദാഹരണത്തിലൂടെ ആണ് ഇക്കാര്യം വിശദീകരിച്ചത്.
ഒരു ഡീലർ ഒമ്പത് ലക്ഷം രൂപയ്ക്ക് ഒരു കാർ വാങ്ങി 10 ലക്ഷം രൂപയ്ക്ക് വിൽക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപ ലാഭത്തിന് മാത്രമേ നികുതി ചുമത്തൂ.

സുഹൃത്ത്, ബന്ധു, പരിചയക്കാർ എന്നിവർക്കിടയിൽ കാർ വിൽക്കുന്നത് പോലുള്ള വ്യക്തിഗത ഇടപാടുകൾ ഈ ജി.എസ്.ടിയുടെ പരിധിയിൽ വരില്ല.

കൗൺസിലിൻ്റെ പ്രഖ്യാപനത്തിന് ശേഷം പലരും ഇത് തെറ്റിദ്ധരിക്കുകയും പഴയ കാർ വ്യക്തിഗതമായി വിൽക്കുന്നതിന് പോലും നികുതി നൽകേണ്ടി വരുമെന്ന് വിശ്വസിക്കുകയും ചെയ്‌തു.
മാധ്യമങ്ങളിൽ വന്ന ചില റിപ്പോർട്ടുകളും വീഡിയോകളും ഈ ആശയക്കുഴപ്പം വർധിപ്പിച്ചു.
വാസ്‌തവത്തിൽ നികുതി വ്യാപാരികളുടെ ലാഭവിഹിതത്തിന് മാത്രമേ ബാധകമാകൂ. വ്യക്തിഗത ഇടപാടുകൾക്കല്ല.

പഴയ ഇലക്‌ട്രോണിക് വാഹനങ്ങളുടെ നികുതി: ആര് അടക്കും, ആര് അടക്കില്ല?

  1. വ്യക്തിഗത വിൽപ്പനക്കാരൻ: നിങ്ങളുടെ കാർ ഒരു സുഹൃത്തിനോ ബന്ധുവിനോ പരിചയക്കാർക്കോ നഷ്‌ടത്തിൽ വിൽക്കുകയാണെങ്കിൽ നിങ്ങൾ ഒരു നികുതിയും നൽകേണ്ടതില്ല. ഉദാഹരണം: നിങ്ങൾ 18 ലക്ഷം രൂപയ്ക്ക് കാർ വാങ്ങി, 13 ലക്ഷം രൂപയ്ക്ക് വിറ്റു. ഇതിന് ജി.എസ്.ടി ബാധകമല്ല.
  2. ഡീലർമാരും ബിസിനസ്സ് സംരംഭങ്ങളും: ഒരു ഡീലർ 13 ലക്ഷം രൂപയ്ക്ക് കാർ വാങ്ങി 17 ലക്ഷം രൂപയ്ക്ക് വിൽക്കുകയാണെങ്കിൽ, 4 ലക്ഷം രൂപ ലാഭത്തിൽ മാത്രമേ ജി.എസ്.ടി ഈടാക്കൂ.

ഡീലർമാരുടെ സമ്മർദ്ദം: ഡീലർമാരുടെ ലാഭത്തിന്മേലുള്ള നികുതി സെക്കൻഡ് ഹാൻഡ് ഇവി വാഹനങ്ങളുടെ വില വർധിപ്പിച്ചേക്കാം.
പുതിയ EV-കളെ അപേക്ഷിച്ച് വെല്ലുവിളി: പുതിയ EV-കൾക്ക് 5% GST മാത്രമേ ലഭിക്കൂ. പഴയ EV-കളുടെ പുനർവിൽപ്പനയ്ക്ക് 18% നികുതി ലാഭവിഹിതത്തിൽ ബാധകമായിരിക്കും.
വാങ്ങുന്നവർക്കുള്ള ചെലവേറിയ ഡീലുകൾ: സെക്കൻഡ് ഹാൻഡ് ഇവികളുടെ വില ഉയരുന്നത് പുതിയ ഇവികളിലേക്ക് വാങ്ങുന്നവരെ ആകർഷിച്ചേക്കാം.

ഉപയോഗിച്ച EV വാഹനങ്ങളുടെ 18% ജി.എസ്.ടി ഡീലർമാരുടെ ലാഭവിഹിതത്തിൽ മാത്രമേ ബാധകമാകൂ. വ്യക്തിഗതമായി വാഹനങ്ങൾ വിൽക്കുന്ന ആളുകൾക്ക് ഈ നികുതി ബാധകമല്ല. ഈ തീരുമാനം മൂലം സെക്കൻഡ് ഹാൻഡ് ഇവി വിപണി വെല്ലുവിളികൾ നേരിട്ടേക്കാം. എന്നാൽ വ്യക്തിഗത വിൽപ്പനക്കാർ വിഷമിക്കേണ്ടതില്ല.

ഈ ആശയക്കുഴപ്പം നീക്കാൻ സർക്കാർ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം. അതുവഴി പൊതുജനങ്ങൾക്ക് ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാനാകും.

Share

More Stories

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യ്‌ക്കെതിരെ പരാതി

0
കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തിയറ്ററുകളിൽ ഹൗസ് ഫുളായി ഓടുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്‌ക്കെതിരെ പരാതിയുമായി കെപിസിസി അംഗം അഡ്വ. ജെ.എസ് അഖിൽ. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം 18...

നാസയുടെ ‘പാർക്കർ’ ചരിത്രം സൃഷ്‌ടിച്ചു; ആദ്യമായി പാർക്കർ സൂര്യൻ്റെ ഏറ്റവും അടുത്തെത്തി

0
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സോളാർ പ്രോബ് പാർക്കർ ബഹിരാകാശ പര്യവേഷണത്തിൽ പുതിയ അധ്യായം ചേർത്തു. 2024 ഡിസംബർ 24 ചൊവ്വാഴ്‌ച വൈകുന്നേരം 5:10ന് ബഹിരാകാശ പേടകം സൂര്യനോട് ഏറ്റവും അടുത്ത് എത്തി....

രംഗ ബിഷ്ണോയി; സൈബർ തട്ടിപ്പിൽ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിൻ പൊലീസ് പിടിയിൽ

0
കൊച്ചി സൈബർ പൊലീസ് സൈബർ തട്ടിപ്പുകളുടെ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിനെ കൊൽക്കത്തയിൽ എത്തി സാഹസികമായി അറസ്റ്റ് ചെയ്‌തു. കേരളത്തിൽ നടന്ന നിരവധി സൈബർ തട്ടിപ്പുകളിൽ നിർണായക പങ്കുള്ള ക്രിമിനലിനെ ആണ് കേരള പൊലീസ്...

അലക് ബാൾഡ്വിൻ്റെ റസ്റ്റ് ഷൂട്ടിംഗ് കേസ്, ഔദ്യോഗികമായി അവസാനിച്ചു; ജഡ്‌ജിയുടെ നിഗമനം ഇതാണ്

0
റസ്റ്റിൻ്റെ സെറ്റിൽ നടന്ന ദാരുണമായ വെടിവെയ്‌പിൽ അലക് ബാൾഡ്‌വിനിനെതിരായ കേസ് ഒടുവിൽ അവസാനിച്ചു. സാന്താ ഫെ ജഡ്‌ജി തനിക്കെതിരെയുള്ള മനഃപൂർവമല്ലാത്ത ക്രിമിനൽ കുറ്റങ്ങൾ നിരസിച്ചതിന് ഏകദേശം ആറ് മാസത്തിന് ശേഷം കേസ് അവസാനിപ്പിച്ചതായി...

ഗോവയിൽ പശു സംരക്ഷക ഏറ്റുമുട്ടൽ; ക്രിസ്മസിന് അടച്ചിടാൻ ബീഫ് കച്ചവടക്കാരുടെ ആഹ്വാനം

0
ക്രിസ്മസിന് ഒരു ദിവസം മുമ്പ് ഗോവയിലെ ബീഫ് വിൽപനക്കാരുടെ സംസ്ഥാന വ്യാപക അടച്ചുപൂട്ടൽ. ബേക്കറികൾ, കഫേകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവ പ്രതിസന്ധിയിൽ ആക്കിയതായി റിപ്പോർട്ടുണ്ട്. ചില ജനപ്രിയ ഗോവൻ ലഘുഭക്ഷണങ്ങളിലെ പ്രധാന ഘടകമാണ്...

ജിഷ കൊലക്കേസ് പ്രതി അമീറുലിന് മനോനിലയിൽ കുഴപ്പമില്ല; മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക്

0
എറണാകുളം, പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിൻ്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ...

Featured

More News