യുവതി വിമാന യാത്രയിൽ വിചിത്രമായി പെരുമാറിയതിന് റെക്കോര്‍ഡ് പിഴ ചുമത്തി ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്എഎ). ലാസ് വെഗാസില്‍ നിന്ന് അറ്റ്‌ലാന്റയിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു വനിതാ യാത്രക്കാരിയുടെ പെരുമാറ്റം വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നു.
2021 ജൂലായിൽ ആണ് സംഭവം നടക്കുന്നത്. വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ യുവതി വിമാനത്തിനുള്ളില്‍ അച്ചടക്കമില്ലാതെ പെരുമാറാന്‍ തുടങ്ങി. അപരിചിതനായ സഹയാത്രികനെ യുവതി കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചു. എന്നാല്‍, അദ്ദേഹം വിസമ്മതിച്ചപ്പോള്‍ യുവതി അക്രമാസക്തമാകുകയും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തു.
അനുചിതമായ ഇവരുടെ പെരുമാറ്റത്തില്‍ ഞെട്ടിപ്പോയ യാത്രക്കാരന്‍ വിമാനത്തിലെ ക്രൂ അംഗങ്ങളുടെ സഹായം തേടി. യുവതിയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ട ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ അവരുടെ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍, കാര്യങ്ങള്‍ ശാന്തമാകുന്നതിന് പകരം യുവതി കൂടുതല്‍ പ്രകോപിതയായി. അവര്‍ ആളുകളോട് ആക്രോശിക്കുകയും വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.