3 May 2025

ലോക ബാങ്കിൻ്റെ അംഗീകാരം ‘കേര പദ്ധതി’ക്ക്; കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം

അഗ്രി- ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഒമ്പത് മില്യണ്‍ ഡോളര്‍ വാണിജ്യ ധനസഹായവും പദ്ധതി മുഖേന ലഭിക്കും

തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള കേര പദ്ധതിക്ക് ലോക ബാങ്കിൻ്റെ അംഗീകാരം. പദ്ധതിക്കായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1655.85 കോടി രൂപ) വായ്‌പ നല്‍കും. ഇൻ്റെര്‍നാഷണല്‍ ബാങ്ക് ഓഫ് റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്‌റില്‍ (ഐബിആര്‍ഡി) നിന്നാണ് വായ്‌പ അനുവദിക്കുന്നത്. ആറ് വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 23.5 വര്‍ഷത്തെ കാലാവധിയാണുള്ളത്.

280 മില്യണ്‍ ഡോളറിൻ്റെ പദ്ധതിയില്‍ 709.65 കോടി രൂപയാണ് സംസ്ഥാന വിഹിതം. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ നാല് ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമാകും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപവും വര്‍ധിക്കും.

അഗ്രി- ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഒമ്പത് മില്യണ്‍ ഡോളര്‍ വാണിജ്യ ധനസഹായവും പദ്ധതി മുഖേന ലഭിക്കും. ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ അവലംബിച്ച് കൃഷിയിലും അനുബന്ധമേഖലയിലും നിക്ഷേപം നടത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് ‘കേര’.

കാലാവസ്ഥ അനുകൂല മുറകള്‍, കാര്‍ഷിക ഉത്പാദനങ്ങളിലെ മൂല്യവര്‍ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക ഉദ്ധാരണം തുടങ്ങി കാര്‍ഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവര്‍ഷത്തെ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Share

More Stories

കോൺഗ്രസ് പാർട്ടിക്ക് ഇനിയും മനസിലാകാത്ത ശശി തരൂർ: ചിന്താവൈചിത്ര്യവും രാഷ്ട്രീയ പ്രതീക്ഷയും

0
ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തിത്വം, ശൈലി, അഭിപ്രായങ്ങൾ പോലും ഔദ്യോഗികമായ ഭാഷയിൽ ആവിഷ്‌ക്കരിക്കുന്ന അപൂർവ രാഷ്ട്രീയ നേതാവ് — അതാണ് ഡോ. ശശി തരൂർ. 2009 മുതൽ തുടർച്ചയായി തിരുവനന്തപുരത്തെ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന...

വിപണി മൂല്യത്തിൽ ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ്

0
ക്ലൗഡ് കമ്പ്യൂട്ടിംഗിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുമുള്ള അസാധാരണ വളർച്ചയുടെ ഫലമായി, മൈക്രോസോഫ്റ്റ് ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറി. ആപ്പിൾ വളരെക്കാലമായി ഒന്നാം സ്ഥാനം വഹിച്ചിരുന്ന ആഗോള സാങ്കേതിക രംഗത്ത്...

പാലസ്തീൻ – ഇസ്രായേൽ സംഘർഷത്തിനുള്ള പരിഹാര സാധ്യതകൾ

0
| വേദനായകി മുന്നൂറിലേറെ വർഷങ്ങളായി നിലനിൽക്കുന്ന, എന്നാൽ കഴിഞ്ഞ 75 വർഷമായി രക്തരൂക്ഷിതമായ വഴിയിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാലസ്തീൻ - ഇസ്രായേൽ സംഘർഷം, ഇന്നു ലോകത്തിലെ ഏറ്റവും ദീർഘകാല സൈനിക-രാഷ്ട്രീയ സംഘർഷങ്ങളിലൊന്നാണ്. 2023-24ലെ ഹമാസ്-ഇസ്രായേൽ യുദ്ധം...

പഹൽഗാം ഭീകര ആക്രമണവുമായി ബന്ധമുള്ള പ്രതികൾക്കായി കൊളംബോയിൽ തിരച്ചിൽ

0
ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ പഹൽഗാം ഭീകര ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ആറ് പ്രതികൾ ശ്രീലങ്കയിൽ എത്തിയിട്ടുണ്ടെന്ന ഇന്ത്യയുടെ രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്‌ച ഉച്ചയ്ക്ക് കൊളംബോ വിമാന താവളത്തിൽ വൻ തിരച്ചിൽ നടത്തി. രാവിലെ...

‘മധ്യകാല ചരിത്രം തേടി അവരെത്തി’; മോയിൻകുട്ടി വൈദ്യർ അക്കാദമി സന്ദർശിച്ച് ബ്രിട്ടീഷ് ഗ്രന്ഥശാല സംഘം

0
ബ്രിട്ടീഷ് ഗ്രന്ഥശാല സംഘം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ അതിഥികളായി എത്തി. കേരളത്തിലെ മധ്യകാല ചരിത്രത്തെ സംബന്ധിച്ച വിലയേറിയ മലയാളം, സംസ്‌കൃതം, അറബി, മലയാളം പുരാരേഖകൾ ലണ്ടനിലെ ലൈബ്രറിയിൽ സംരക്ഷിക്കുന്നുണ്ട്. ഇവ പുതുതലമുറയിലെ...

‘വസുദൈവ കുടുംബകം, ആർ.എസ്‌.എസ്‌ നൂറാം വാർഷികം ആഘോഷിക്കുന്നില്ല’: ഗവർണർ രാജേന്ദ്ര ആർലേക്കർ

0
ആദരിക്കേണ്ട ഡോ.ഹെഡ്ഗേവാറിനെയും ഗുരുജിയെയും കുറിച്ച് തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. പെഹൽഗാമിൽ ആക്രമണം നടന്നത് സനാതനികൾക്ക് നേരെയാണ്. മതം നോക്കിയുള്ള ആക്രമണമാണ് നടന്നത്. പാക്കിസ്ഥാൻ സാർവദേശീയ ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നു....

Featured

More News