8 May 2025

‘ലോക ഉറക്ക ദിനം’; സുഖമായി ഉറങ്ങിക്കോളൂ, എന്നാൽ ഇവയൊക്കെ ശ്രദ്ധിക്കണം

ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിനെയും മനസിനെയും ബാധിക്കുകയും രോഗിയാക്കി മാറ്റുകയും ചെയ്യും

മാർച്ച് 14 ലോക ഉറക്ക ദിനമായി ആചരിക്കുന്നു. ഉറക്കത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. നല്ല ഉറക്കം ആഗ്രഹിക്കാത്തവർ ആരാണ്? ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് മെച്ചപ്പെട്ട ഉറക്കവും. പലരും നേരിടുന്ന പ്രശ്‌നമാണ് ഉറക്കമില്ലായ്‌മ എന്നത്.

നിരവധി പേരാണ് ഇതിനായി ചികിത്സ തേടുന്നത്. ഇതിൽ കൂടുതലും യുവാക്കളാണെന്നത് ഏറെ ശ്രദ്ധേയമാണ്. ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിനെയും മനസിനെയും ബാധിക്കുകയും രോഗിയാക്കി മാറ്റുകയും ചെയ്യും.

രാത്രി സമയങ്ങളിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ ഈ സ്‌ക്രീനുകളിൽ നിന്ന് വരുന്ന വെളിച്ചം ഉറക്കത്തെ തടസപ്പെടുത്തുന്നതിന് കാരണമാകും. കൂടാതെ സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, കഫീൻ്റെ ഉപയോഗം, പുകവലി, മദ്യപാനം എന്നിവയെല്ലാം ഉറക്കം നഷ്‌ടപ്പെടുത്തും. അതിനാൽ പകൽ സമയങ്ങളിൽ ക്ഷീണം അനുഭവപ്പെടുകയും രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.

ഉറക്കത്തിൻ്റെ കാര്യത്തിൽ അധികം ആരും ശ്രദ്ധിക്കാത്ത ഒരു രോഗാവസ്ഥയാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ (OSA). ഉറങ്ങുമ്പോൾ ശ്വസന തടസം അനുഭവപ്പെടുകയും ഉറക്കത്തിൽ നിന്ന് അതിവേഗം ഉണരുകയും ചെയുന്ന ഈ രോഗാവസ്ഥയിൽ ശ്വസനം പഴയ നിലയിലേക്ക് എത്താനായി എടുക്കുന്ന സമയം ഉറക്കം പൂർണമായും നഷ്‌ടപ്പെടും. ഇത് രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം, അകാല മരണം എന്നിവക്ക് കാരണമാകും.

“വിദേശ രാജ്യങ്ങളിൽ OSA ഉണ്ടാകാനുള്ള കാരണം അമിത വണ്ണമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഇന്ത്യയിൽ വണ്ണമില്ലാത്തവരിൽ പോലും ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അനാരോഗ്യകരമായ ജീവിത ശൈലിയാണ് ഉറക്ക സംബന്ധമായ ഇത്തരം രോഗങ്ങൾക്ക് കാരണം,” -കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റായ ഡോ. അരൂപ് ഹാൽഡറിൽ പറയുന്നത്.

മെച്ചപ്പെട്ട ഉറക്കം ലഭിക്കാനായി ഇക്കാര്യങ്ങൾ

എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉറങ്ങാൻ ശ്രമിക്കുക. കൃത്യമായ സമയക്രമം ഇതിനായി പാലിക്കേണ്ടതാണ്. അവധി ദിവസമാണെന്ന് കരുതി വൈകി ഉറങ്ങുന്നതും ഉണരുന്നതും ഉറക്കത്തെ പ്രതികൂലമായി ബാധിക്കും.

സ്‌മാർട്ട്‌ ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം ഉറക്ക ഹോർമോണായ മെലറ്റോണിൻ ഉൽപാദനത്തെ തടയുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്‌ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ തലച്ചോറിന് സ്വാഭാവിക വിശ്രമം ലഭിക്കും.

കഫീൻ, നിക്കോട്ടിൻ അടങ്ങിയ വസ്‌തുക്കൾ രാത്രിയിൽ ഒഴിവാക്കേണ്ടതാണ് ഇത് ഉറക്കം നഷ്‌ടപ്പെടുന്നതിന് കാരണമാകാം. ഉറങ്ങുന്നതിന് മുമ്പായി മെഡിറ്റേഷൻ, യോഗ, തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നത് ഉറക്കത്തിനെ ദോഷകരമായി ബാധിക്കുന്ന സമ്മർദ്ദവും, ഉത്കണ്ഠയും തടയാൻ സഹായിക്കും.

രാത്രിയിൽ അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി പകരം പോഷകങ്ങൾ നിറഞ്ഞ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്താനും മികച്ച ഉറക്കം ലഭിക്കാനും സഹായിക്കും. അതുപോലെ തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താനും ശ്രദ്ധിക്കേണ്ടതാണ് .

പതിവായി വ്യായാമം ചെയ്യുന്നത് ഉറക്കം മെച്ചപ്പെടുത്താൻ ഏറെ ഗുണം ചെയ്യും. രാവിലെ ജിമ്മിൽ പോകുന്നത്, നടത്തം, യോഗ, തുടങ്ങിയ ശരീരത്തിന് ഊർജം നൽകുന്നു. ഇത് മാനസികാരോഗ്യം വർധിക്കാനും മികച്ച ഉറക്കം ലഭിക്കാനും സഹായിക്കും.

ആരോഗ്യ സംരക്ഷണം എത്ര പ്രധാനമാണോ അതുപോലെ തന്നെയാണ് നല്ല ഉറക്കവും. കഠിനമായ തലവേദന, ഉച്ചത്തിലുള്ള കൂർക്കം വലി, പകൽ സമയത്തുള്ള ക്ഷീണം, ശ്രദ്ധ കേന്ദ്രികരിക്കാൻ സാധിക്കാത്തത് തുടങ്ങിയ ലക്ഷണങ്ങൾ നിസാരമായി കാണരുത്. ഉറക്കത്തെ ബാധിക്കുന്ന തരത്തിൽ സങ്കീർണമായി ഇവ മാറുകയാണെങ്കിൽ വിദഗ്‌ദ ഡോക്‌ടർമാരുടെ സഹായം തേടാവുന്നതാണ്.

ImageCourtesy:Pixabay

Share

More Stories

ഓപ്പറേഷൻ സിന്ദൂർ: ഐപിഎൽ തുടരുമോ? വിദേശ കളിക്കാരുടെ അവസ്ഥ എന്താണ്?

0
പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യൻ സൈന്യം നടത്തുന്ന 'ഓപ്പറേഷൻ സിന്ദൂർ' മൂലം രാജ്യത്തിന്റെ അതിർത്തികളിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ...

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

0
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായുള്ള റിപ്പോർട്ടുകൾ വൈറലായതിന് മിനിറ്റുകൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ കരിയറിന്റെ രണ്ടാം പകുതിയിൽ ഇന്ത്യയ്ക്കായി...

‘അനുര കുമാര തരംഗം’; തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി എന്‍പിപി

0
ശ്രീലങ്കയില്‍ ചൊവാഴ്‌ച നടന്ന തദ്ദേശ സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പവർ പാർട്ടിക്ക് വമ്പൻ ജയം. അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള എൻപിപി 339ല്‍ തദ്ദേശ മുനിസിപ്പൽ കൗൺസിലുകളിൽ 265ഉം...

ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ ‘ ; പിന്തുണയുമായി ഋഷി സുനക്

0
പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും (പി‌ഒ‌കെ) പ്രവർത്തിക്കുന്ന ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ പ്രതിരോധ സേന നടത്തിയ ആക്രമണങ്ങളെ ബുധനാഴ്ച യുകെ മുൻ പ്രധാനമന്ത്രി ഋഷി സുനക് ന്യായീകരിച്ചു, തീവ്രവാദികൾക്ക് ശിക്ഷയിൽ നിന്ന് മോചനം...

“സമാധാനത്തിനും സ്ഥിരതക്കും മുൻഗണന നൽകുക”; ‘സിന്ദൂരി’ന് ശേഷം ഇന്ത്യക്കും പാകിസ്ഥാനും ചൈനയുടെ സന്ദേശം

0
പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ആക്രമിച്ച് ഇന്ത്യ ബുധനാഴ്‌ച "ഓപ്പറേഷൻ സിന്ദൂർ" ആരംഭിച്ചു. ഈ സംഭവ വികാസത്തിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവ ആയുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള...

‘സിന്ദൂർ’ ഇന്ത്യൻ സംസ്‌കാരവുമായി എങ്ങനെ ചേർന്നിരിക്കുന്നു?

0
പാക്കിസ്ഥാന്‍ വര്‍ഷങ്ങളായി വളര്‍ത്തി കൊണ്ടുവരുന്ന ഭീകരവാദത്തിന് എതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' എങ്ങനെയാണ് ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് 15 ദിവസത്തോളം നിശബ്‌ദമായി കാത്തിരുന്ന് ഇന്ത്യ നടത്തിയ സൈനിക...

Featured

More News