11 April 2025

ദൈവത്തിന്റെ നാമത്തിൽ ഗുസ്തി പളളി; ബ്രിട്ടനിൽ പുതിയ ട്രെൻഡായി റസ്‌ലിങ് ചർച്ച്

ബ്രിട്ടനിലെ ഷിപ്ലി നഗരത്തിലെ പഴയ സെൻ്റ് പീറ്റേഴ്സ് ആംഗ്ലിക്കൻ ചർച്ച് കാലാന്തരത്തിൽ നൈറ്റ് ക്ലബായി മാറിയിരുന്നു . തോംപ്സൺ 2022 ൽ ഈ നൈറ്റ്ക്ലബ് വിലയ്ക്കു വാങ്ങി പളളിയാക്കി മാറ്റുകയായിരുന്നു.

അകലുന്ന വിശ്വാസികളെ തിരികെ കൊണ്ടുവരാനും പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ആളെ കൂട്ടാനും ഇംഗ്ലണ്ടിലെ ഒരു പള്ളിയിൽ ഗുസ്തി മത്സരം നടത്തുന്നു . റസ്‌ലിങ് ചർച്ച് (Wrestling Church) എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്‌. യൂറോപ്യൻ രാജ്യങ്ങളിൽ വിശ്വാസികൾ കൂടുതലായി കൊഴിഞ്ഞു പോകുന്നതിനാൽ ഭൂരിഭാഗം ക്രിസ്ത്യൻ പള്ളികളും അടഞ്ഞു കിടക്കുകയാണ് .

ചില പള്ളികൾ കച്ചവട സ്ഥാപനങ്ങളായും ബാറുകളായും മാറിയിട്ടുണ്ട്. 2021 ലെ സെൻസസ് പ്രകാരം ഇംഗ്ലണ്ടിലെ ജനസംഖ്യയിൽ 37 ശതമാനം പേർ ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. പള്ളികളിൽ വിശ്വാസികൾ കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. ഇത്തരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലാണ് ഗാരേത്ത് തോംപ്സൺ (Gareth Thompson) എന്ന 37 കാരനായ സുവിശേഷകൻ ആളെക്കൂട്ടാൻ പുതിയൊരു മാർഗം കണ്ടെത്തിയത്.

ആരാധനയ്ക്കും പ്രാർത്ഥനയ്ക്കുമൊപ്പം പള്ളിക്കുള്ളിൽ ഗുസ്തി മത്സരം നടത്തുന്ന നൂതന മാർക്കറ്റിംഗ് തന്ത്രം പരീക്ഷിച്ചു. ഇത് വിജയിച്ചതോടെ ശരാശരി 200 പേർ തോംപ്സൻ്റെ ഗുസ്തി പള്ളിയിൽ ഞായറാഴ്ചകളിൽ എത്തുന്നു. കുട്ടികളും പ്രായമുള്ളവരും ഇവിടെ സ്ഥിരമായി വരാറുണ്ട്. ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത വഴികളാണ് തോംപ്സൺ സ്വീകരിച്ചത്.

ബ്രിട്ടനിലെ ഷിപ്ലി നഗരത്തിലെ പഴയ സെൻ്റ് പീറ്റേഴ്സ് ആംഗ്ലിക്കൻ ചർച്ച് കാലാന്തരത്തിൽ നൈറ്റ് ക്ലബായി മാറിയിരുന്നു . തോംപ്സൺ 2022 ൽ ഈ നൈറ്റ്ക്ലബ് വിലയ്ക്കു വാങ്ങി പളളിയാക്കി മാറ്റുകയായിരുന്നു. 2011 ലാണ് തോംപ്സൺ ക്രിസ്തുമതം സ്വീകരിച്ചത്. തൻ്റെ ഗുസ്തി പള്ളിയിൽ പാസ്റ്ററും പാതിരിയുമെല്ലാം തോംപ്സൺ തന്നെയാണ് . മികച്ച ഒരു ഗുസ്തിക്കാരനാണ് ഇദ്ദേഹം. ക്രിസ്തുവും ഗുസ്തിയുമാണ് തന്നെ വീണ്ടെടുത്തതെന്നാണ് തോംപ്സൻ്റെ സൈദ്ധാന്തിക നിലപാട്. ജനങ്ങൾ ഞായറാഴ്ച പള്ളിയിലെത്തിയാൽ ഒന്നു രണ്ട് പാട്ടും അല്പ നേരം പ്രസംഗവും കഴിഞ്ഞാൽ പോരാളികൾ ഗോദയിലേക്കിറങ്ങും. പിന്നെ രണ്ട് രണ്ടര മണിക്കൂർ ഗുസ്തി തന്നെ .

“നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണിത്. ഞാന്‍ ക്രിസ്ത്യാനിയായപ്പോൾ, ക്രിസ്തീയ വീക്ഷണ കോണിലൂടെ ഞാന്‍ റസ്ലിങിനെ നോക്കിക്കണ്ടു. ഞാന്‍ ദാവീദിനെയും ഗോലിയാത്തിനെയും കണ്ടു. ഞാന്‍ കായേലിനെയും ആബേലിനെയും കണ്ടു. ഞാന്‍ യേശുവിന്‍റെ പൈതൃകം അവനില്‍ നിന്നും മോഷ്ടിക്കപ്പെടുന്നതും ഞാന്‍ കണ്ടു. നമ്മുക്ക് ഈ കഥയെല്ലാം റസ്ലിങിലൂടെ പറയാന്‍ കഴിയും.’ ഗേരേത്ത് തോംപ്സണ്‍ പറയുന്നു. തോംപ്സണിന്‍റെ പള്ളിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റസ്ലിങ് പരിശീലനമുണ്ട്. ഒപ്പം സ്ത്രീകൾക്ക് പ്രത്യേക പ്രതിരോധ ക്ലാസുകളും നടത്താറുണ്ട്.

Share

More Stories

സമ്പദ്‌വ്യവസ്ഥക്ക് വരുത്തി വെച്ച മുറിവുകൾ കണ്ട് അമേരിക്കൻ ജനതയും അമ്പരന്നു

0
ടെക്‌സസിലെ ഹൂസ്റ്റണിൽ നിന്നുള്ള ഐടി ജീവനക്കാരനായ വെയ്ൻ, താരിഫുകൾ തന്നെയും കുടുംബത്തെയും എങ്ങനെ ബാധിക്കുമെന്ന് പറഞ്ഞു കൊടുക്കാൻ സാമ്പത്തിക വിദഗ്‌ദരും മാധ്യമങ്ങളും ആവശ്യമില്ലെന്ന് പറഞ്ഞു. "ഒരു കുടുംബം എന്ന നിലയിൽ, 'ലിബറേഷൻ ഡേ' എന്ന്...

എംഎസ് ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റൻ

0
മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിൻ്റെ മാത്രമല്ല, ക്ഷമയുടെയും നേതൃത്വത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകമായ ഒരു പേര്. ഐപിഎൽ 2025ൻ്റെ മധ്യത്തിൽ, ആരാധകരുടെ ഹൃദയങ്ങളിൽ വീണ്ടും ആവേശം ഉണർത്തുന്ന ഒരു വലിയ വാർത്ത പുറത്തു വന്നു. ഏകദേശം...

ബംഗ്ലാദേശ് കോടതി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

0
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മകൾ സൈമ വാജെദ് പുട്ടുൾ, മറ്റ് 17 പേർ എന്നിവർക്കെതിരെ വഞ്ചനാപരമായ മാർഗങ്ങളിലൂടെ വാസയോഗ്യമായ സ്ഥലം സ്വന്തമാക്കി എന്ന കേസിൽ ബംഗ്ലാദേശ് കോടതി വ്യാഴാഴ്ച പുതിയ അറസ്റ്റ്...

ഇനി ബിഎസ്എൻഎൽ ജിയോയേയും ടാറ്റയേയും ഏൽപ്പിച്ചുകൊടുക്കുന്ന ദിവസം മാത്രം നോക്കിയാൽ മതി

0
| ഡോ. ടി എം തോമസ് ഐസക് കുറച്ചു ദിവസമായിട്ട് ഫോൺ ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. കോളുകൾ മുറിഞ്ഞു പോവുക പതിവായി. 2-3 പ്രാവശ്യം വിളിച്ചാലേ കണക്ഷൻ കിട്ടുകയുള്ളൂ. എനിക്ക് അറിയാവുന്ന പലരും ഫോൺ...

ലോകത്തിലെ ഏറ്റവും ശക്തമായതും ആർക്കും എന്താണെന്ന് ഒരു ധാരണയുമില്ലാത്തതുമായ ആയുധങ്ങൾ ഞങ്ങളുടെ പക്കലുണ്ട്: ട്രംപ്

0
ചൈനയുമായുള്ള തന്റെ താരിഫ് യുദ്ധം നിയന്ത്രണാതീതമാകുമെന്ന ആശങ്കകൾക്ക് മറുപടിയായി, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ സൈനിക ശക്തിയെയും ആയുധങ്ങളെയും കുറിച്ച് ആർക്കും ഒരു ധാരണയുമില്ല എന്ന് വീമ്പിളക്കി . ചൈന ഏർപ്പെടുത്തിയ പ്രതികാര നടപടികൾക്കുള്ള...

ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ ഓൺലൈൻ ബുക്കിംഗ്

0
ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്‌ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ലോക്കറ്റുകൾ ബുക്ക് ചെയ്യാം. രണ്ട്...

Featured

More News