9 June 2025

‘നിങ്ങളൊരു ഡോക്ടറാണ്, നാക്ക് നിയന്ത്രിക്കാന്‍ പഠിക്കണം‘; ഗോവ മെഡിക്കല്‍ കോളജ് സിഎംഒയെ പരസ്യമായി ശാസിച്ച് ആരോഗ്യ മന്ത്രി

രോഗിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു

ഗോവ മെഡിക്കല്‍ കോളജിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശാസിച്ച് സസ്‌പെന്‍ഡ് ചെയ്‌ത്‌ ആരോഗ്യ മന്ത്രി. ഗോവ മെഡിക്കല്‍ കോളജില്‍ ശനിയാഴ്‌ചയാണ് നാടകീയ സംഭവങ്ങള്‍. രോഗിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു.

ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ആരോഗ്യമന്ത്രി ശാസിച്ചു. ഉടനെ തന്നെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാനും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. വിശദീകരണം തന്നാലും താന്‍ ആരോഗ്യമന്ത്രി ആയിരിക്കും വരെ ജോലിയില്‍ തിരികെ എടുക്കില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തി. ‘നാക്ക് നിയന്ത്രിക്കാന്‍ പഠിക്കണം. മാന്യമായി പെരുമാറണം. രോഗികളോട് മാന്യമായി പെരുമാറണം,’ -വീഡിയോയില്‍ റാണെ പറയുന്നു.

അതേസമയം മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗം എന്ന് ഗോവ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആരോഗ്യ പ്രവര്‍ത്തകരോട് ഒപ്പം എന്നും ഗോവ പിസിസി അധ്യക്ഷന്‍ അമിത് പാട് കര്‍ പറഞ്ഞു.

Share

More Stories

മേഘാലയ ഹണിമൂൺ കൊലപാതകം: ഞെട്ടിക്കുന്ന രാത്രിയിലെ കോളും വലിയ ട്വിസ്റ്റും

0
ഇൻഡോറിൽ നിന്നുള്ള രഘുവംശി ദമ്പതികൾ മേഘാലയയിൽ ഹണിമൂണിൽ ആയിരിക്കുമ്പോൾ അപ്രത്യക്ഷരായിരുന്നു . തുടർന്ന് കൊടുമുടികളിൽ തീവ്രമായ തിരച്ചിൽ നടത്തി. ഒരാഴ്ചയ്ക്ക് ശേഷം, കിഴക്കൻ ഖാലി കുന്നുകളിലെ ഒരു മലയിടുക്കിൽ രാജ രഘുവംശിയുടെ അഴുകിയ...

നിലമ്പൂർ വിലപേശൽ; വെല്‍ഫെയർ പാർട്ടിയെ യുഡിഎഫ് അസോസിയേറ്റ് പാർട്ടിയാക്കുമോ?

0
നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കാൻ . സാധ്യത. ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാനാണ് വെല്‍ഫെയർ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിനുപകരമായി ഐക്യ ജനാധിപത്യ മുന്നണിയിൽ തങ്ങളെ അസോസിയേറ്റ് പാർട്ടിയാക്കണമെന്ന...

ഈ രാജ്യത്ത് വിനോദസഞ്ചാരികൾക്ക് ഉബർ ഹെലികോപ്റ്റർ സർവീസുകൾ ലഭിക്കും

0
ജനപ്രിയ ടാക്സി ആപ്പായ ഉബറിൽ പുതിയ സേവനങ്ങൾ വരുന്നു. മുമ്പ് കാറുകൾ, ഓട്ടോകൾ, ബൈക്കുകൾ എന്നിവ മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂവെങ്കിലും, ഹെലികോപ്റ്റർ ബുക്കിംഗ് സേവനവും ലഭ്യമാക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു. എന്നാൽ...

വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം അൽപ്പം പോലും മാറിയിട്ടില്ല; അമിതാബിനെപ്പറ്റി ശോഭന പറയുന്നു

0
ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം അമിതാഭ് ബച്ചൻ അഭിനയത്തിൽ മാത്രമല്ല, വ്യക്തിത്വത്തിലും മികച്ചവനാണെന്ന് പല സിനിമാ വ്യക്തികളും പറയാറുണ്ട് . ഈ പട്ടികയിലേക്ക് ഏറ്റവും പുതിയതായി ചേർത്തത് പ്രശസ്ത നടി ശോഭനയാണ്. നാഗ് അശ്വിൻ...

സ്പെയിനിനെ 5-3 ന് പരാജയപ്പെടുത്തി; യുവേഫ നേഷൻസ് ലീഗ് രണ്ടുതവണ നേടുന്ന ആദ്യ രാജ്യമായി പോർച്ചുഗൽ

0
മ്യൂണിക്കിൽ 2-2 എന്ന സമനിലയിൽ പിരിഞ്ഞതിന് ശേഷം പെനാൽറ്റിയിൽ സ്പെയിനിനെ 5-3 ന് തോൽപ്പിച്ച് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് രണ്ടുതവണ നേടുന്ന ആദ്യ രാജ്യമായി മാറുന്നത് കണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണുനീർ...

‘പഞ്ചസാര 5,000 രൂപ, എണ്ണ 4,000 രൂപ’; ഗാസ ജനത ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നു

0
ഈദുൽ അദ്ഹയുടെ പ്രഭാതത്തിൽ ഗാസ മുനമ്പിലുടനീളം പ്രാർത്ഥനകൾ നടത്തിയത് പള്ളികളിലല്ല. മറിച്ച് വീടുകളുടെയും സ്‌കൂളുകളുടെയും മതസ്ഥാപനങ്ങളുടെയും അവശിഷ്ടങ്ങൾക്ക് ഇടയിലാണ്. ഒരു വെടിനിർത്തൽ കാഴ്‌ചയിലില്ല. ഒരു ഭക്ഷണവുമില്ല. സാധാരണയായി ഈ അവധിക്കാലത്തെ അടയാളപ്പെടുത്തുന്ന പാരമ്പര്യങ്ങൾ,...

Featured

More News