23 October 2024

ദുൽഖർ സൽമാൻ വീണ്ടും ; ലക്കി ഭാസ്കർ വരുന്നു

സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം തീയേറ്ററുകളിലെത്തുകയാണ്. ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 നാണ് ആഗോള റിലീസായി എത്തുന്നത്. ഒക്ടോബര്‍ 21 തിങ്കളാഴ്ച ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യും.

ദീപാവലി റിലീസായെത്തുന്ന ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിലൂടെ വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണ് ദുൽഖർ. ആഗോള തലത്തിൽ വമ്പൻ റിലീസായെത്തുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലും ചിത്രത്തിന്റെ പ്രമോഷൻ ഇവന്റ് ഉണ്ടാകും.കേരളം കൂടാതെ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും ചിത്രത്തിന്റെ പ്രമോഷൻ ഇവന്റുകൾ സംഘടിപ്പിക്കുന്നുണ്ട്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ലക്കി ഭാസ്കർ ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

വെങ്കി അറ്റ്ലൂരിയാണ്, 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കർ രചിച്ചു സംവിധാനം ചെയ്തത്. സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി. കലാസംവിധാനം- ബംഗ്ലാൻ.

Share

More Stories

ഇന്ത്യയും ചൈനയും തർക്കമുള്ള അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ഒരു കരാറിൽ ഏർപ്പെട്ടു

0
തർക്ക അതിർത്തിയിൽ തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ വിന്യസിക്കുന്നതിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തി. ഇരു രാജ്യങ്ങളുടെയും നേതാക്കൾ ഉച്ചകോടിക്കായി റഷ്യയിൽ എത്തുമ്പോൾ ആണവ-സായുധരായ അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണെന്ന് ന്യൂഡൽഹി പ്രസ്‌താവനയിൽ...

നിക്ഷേപ തട്ടിപ്പ്; അപ്പോളോ, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്‌, കാൽലക്ഷത്തോളം രൂപ പിടിച്ചെടുത്തു

0
കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസില്‍ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് അടക്കമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡിൽ കാൽലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങളുടെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫീസുകളിലും ഡയറക്ടര്‍മാരുടെ വീടുകളിലും...

മുസ്ലിം പുരുഷൻമാർക്ക് ഒന്നിലേറെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി

0
മുംബൈ: മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. തൻ്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍...

തിയറ്ററുകളിൽ ഇനി ബേസിൽ- നസ്രിയ ജോടികൾ ; ‘സൂക്ഷ്മദര്‍ശിനി’ റിലീസ് പ്രഖ്യാപിച്ചു

0
ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 22ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും...

കണക്ടിങ് ഇന്ത്യ ഇനി കണക്ടിങ് ഭാരത്; നിറം മാറ്റത്തോടെ പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ

0
പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ. ഇതോടൊപ്പം...

എന്തുകൊണ്ടാണ് യഥാർത്ഥ നിയന്ത്രണരേഖയിലെ ഡെംചോക്ക് ഇന്ത്യയ്ക്ക് നിർണായകമായിരിക്കുന്നത്?

0
ഈ മാസം 21 ന് ഇന്ത്യയും ചൈനയും അതിർത്തിയിലെ പട്രോളിംഗ് പോയിൻ്റുകൾ സംബന്ധിച്ച സ്തംഭനാവസ്ഥ അവസാനിപ്പിക്കാൻ സമ്മതിച്ച രണ്ട് മേഖലകളിൽ ഡെംചോക്കും ഉൾപ്പെടുന്നു. ലഡാക്കിൻ്റെ തെക്കുകിഴക്കേ മൂലയിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി)...

Featured

More News