8 March 2026

ഇലോണ്‍ മസ്‌കിൻ്റെ ബിസിനസ് പങ്കാളി ജാരെഡ് ഐസക്‌മാൻ നാസ മേധാവി

ജാരെഡ് ഐസക്‌മാൻ രണ്ടുതവണ ബഹിരാകാശ സഞ്ചാരം നടത്തിയിട്ടുണ്ട്

ഇലോണ്‍ മസ്‌കിൻ്റെ ബിസിനസ് പങ്കാളി നാസ മേധാവി. ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ ജാരെഡ് ഐസക്‌മാനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാസ മേധാവിയായി നിയമിച്ചു. നാസയുടെ പതിനഞ്ചാമത് മേധാവിയാണ് ജാരെഡ് ഐസക്‌മാൻ. ജാരെഡിൻ്റെ നിയമനം സെനറ്റ് അംഗീകരിച്ചു. ബഹിരാകാശ മേഖലയിലെ ആഗോള മത്സരം, ആഭ്യന്തര ബജറ്റ് അനിശ്ചിതത്വം, ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ സമ്മര്‍ദങ്ങള്‍ നിലനില്‍ക്കെയാണ് ജാരെഡ് നാസയുടെ ചുമതല ഏറ്റെടുക്കുന്നത്.

2024 ഡിസംബറിലാണ് ഡോണള്‍ഡ് ട്രംപ് ആദ്യമായി ജാരെഡ് ഐസക്‌മാനെ നാസ മേധാവി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്‌തത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം നോമിനേഷന്‍ പിന്‍വലിക്കുകയായിരുന്നു. ട്രംപും സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് ട്രംപ് ജാരെഡിൻ്റെ നോമിനേഷന്‍ പിന്‍വലിച്ചത്. പിന്നീട് 2025 നവംബറില്‍ ട്രംപ് വീണ്ടും ജാരെഡ് ഐസക്‌മാനെ നാസ മേധാവിയായി നോമിനേറ്റ് ചെയ്യുകയായിരുന്നു.

സ്‌പേസ് എക്‌സ് ദൗത്യങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുളള ജാരെഡ് ഐസക്‌മാൻ രണ്ടുതവണ ബഹിരാകാശ സഞ്ചാരം നടത്തിയിട്ടുണ്ട്. ചൈനക്ക് മുമ്പ് നാസക്ക് മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനാകുമോ എന്നാണ് ബഹിരാകാശ നയവിദഗ്‌ദരും നിയമനിര്‍മാതാക്കളും ഉറ്റുനോക്കുന്നത്.

ഫെഡറല്‍ സര്‍ക്കാരില്‍ മുന്‍കൂര്‍ പരിചയമില്ലാത്ത ആളാണ് ജാരെഡ് ഐസക്‌മാൻ. പേയ്‌മെന്റ് പ്രൊസസിംഗ് കമ്പനിയായ ഷിഫ്റ്റ് 4ൻ്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമാണ് അദ്ദേഹം. ഐസക്‌മാന് 1.2 ബില്ല്യണ്‍ ഡോളര്‍ ആസ്‌തിയുണ്ടെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News