7 March 2026

കേരള ഫിലിം മാർക്കറ്റ് വാതിൽ തുറന്നത് അന്താരാഷ്ട്ര സിനിമ വ്യാപാരത്തിലേക്ക്

പ്രാദേശിക സിനിമയെ ആഗോള വേദിയിലേക്ക് ഉയർത്തുന്ന ഫിലിം മാർക്കറ്റ് മലയാള സിനിമക്ക് കൂടുതൽ കരുത്ത് പകരും

30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയോട് അനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് തുടക്കമായി. ഡിസംബർ 14 മുതൽ 16 വരെ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിലാണ് ഫിലിം മാർക്കറ്റ് വേദി ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ ഫിലിം മാർക്കറ്റ് ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ഡോ. രാജൻ ഖൊബ്രഗഡെയും ക്യൂറേറ്റർ ലീന ഖൊബ്രഗഡെയും ചേർന്ന് ഭദ്രദീപം തെളിച്ചു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്‌ടാക്കൾ ഒത്തുചേരുന്ന കേരള ഫിലിം മാർക്കറ്റ് സാംസ്കാരിക അതിരുകൾ മറികടന്ന് സംവാദവും സഹകരണവും വളർത്തുന്ന സജീവമായ സർഗാത്മക വേദിയാണെന്ന് രാജൻ ഖോബ്രഗഡേ അഭിപ്രായപ്പെട്ടു. ലീന ഖൊബ്രഗഡെയുടെ നേതൃത്വത്തിലുള്ള ക്യൂറേറ്റേഴ്‌സ് പിക്ക് വിഭാഗത്തെയും ലൈബ്രറിയെയും അദ്ദേഹം അഭിനന്ദിച്ചു. പ്രാദേശിക സിനിമയെ ആഗോള വേദിയിലേക്ക് ഉയർത്തുന്ന ഫിലിം മാർക്കറ്റ് മലയാള സിനിമക്ക് കൂടുതൽ കരുത്ത് പകരും.

ലീന ഖോബ്രഗഡേയുടെ പത്ത് സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഡിസി ചെയർമാൻ കെ. മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ, സംവിധായകൻ ടിവി ചന്ദ്രൻ മുഖ്യാതിഥിയായി. കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർ പ്രിയദർശൻ പിഎസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി സി അജോയ്, നടൻ ഇർഷാദ്, കെഎസ്എഫ്ഡിസി ബോർഡ് അംഗം ജീത്തു കൊളയാട്, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമാ പ്രവർത്തകരുടെയും വ്യവസായ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ, മലയാള സിനിമക്കും മറ്റ് പ്രാദേശിക സിനിമകൾക്കും അന്താരാഷ്ട്ര വാണിജ്യ സാധ്യതകൾ തുറക്കുകയും ആഗോള സിനിമാ വിപണിയിൽ കേരളത്തിൻ്റെ സാന്നിധ്യം ഉറപ്പാക്കുകയുമാണ് കേരള ഫിലിം മാർക്കറ്റിൻ്റെ ലക്ഷ്യം.

പ്രോജക്ട് മാർക്കറ്റ്, വീഡിയോ ലൈബ്രറി, ഇൻഡസ്ട്രി വോയിസസ്, പിച്ച്ബോക്‌സ് തുടങ്ങിയ വിപുലമായ വിഭാഗങ്ങളാണ് മൂന്നാം പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.12 പ്രോജക്റ്റുകളും ക്യൂറേറ്റേഴ്‌സ് പിക്ക് വിഭാഗത്തിൽ 13 സിനിമകളും ഇതിൽ ഉൾപ്പെടും.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News