12 October 2024

നിയോ- നോയർ ജോണർ മലയാളത്തിലെ ആദ്യ ചിത്രം ‘ത്രയം’; മോഷൻ പോസ്റ്റർ

ഗോഡ്‌സ് ഓൺ കൺട്രി’ എന്ന ചിത്രത്തിന് ശേഷം അരുൺ കെ.ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമ

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻ പിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ത്രയ’ത്തിൻ്റെ മോഷൻ പോസ്റ്റർ റിലീസ് ആയി. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിൽ എത്തും.

നിയോ- നോയിർ ജോണറിൽ എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്‌ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. ‘ഗോഡ്‌സ് ഓൺ കൺട്രി’ എന്ന ചിത്രത്തിന് ശേഷം അരുൺ കെ.ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് ‘ത്രയം’. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

സംഗീതം- അരുൺ മുരളിധരൻ, എഡിറ്റർ- രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, കല- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്‌ണൻ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, സ്റ്റണ്ട്- ഫോണിക്‌സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷിബു രവീന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സഫി ആയൂർ, കഥ- അജിൽ അശോകൻ, സൗണ്ട് ഡിസൈൻ- ജോമി ജോസഫ്, ട്രെയ്ലർ കട്‌സ്- ഡോൺ മാക്‌സ്, ടൈപ്പോഗ്രഫി- മാ മി ജോ, വിഎഫ്എക്‌സ്- ഐഡന്റ് ലാബ്‌സ്, സ്റ്റിൽസ്- നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ- ആൻ്റെണി സ്റ്റീഫൻ, അസിസ്റ്റന്റ് ഡയറക്ടർ- വിവേക്, മാർക്കറ്റിംഗ്- ആരോമൽ പുതുവലിൽ, പി.ആർ.ഒ- പി.ശിവപ്രസാദ്.

Share

More Stories

റൊമാന്‍റിക്ക് ഇറോട്ടിക്ക് ത്രില്ലർ സിനിമയായ ‘മർഡർ’ താരം മല്ലിക ഷെരാവത്; നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ് തുറന്നു

0
ബോളിവുഡിൽ 2004ൽ റിലീസ് ആയ ഹിറ്റ് റൊമാന്‍റിക്ക് ഇറോട്ടിക്ക് ത്രില്ലർ സിനിമയായിരുന്നു 'മർഡർ'. അനുരാഗ് ബസു സംവിധാനം ചെയ്‌ത ചിത്രത്തിൽ ഇമ്രാൻ ഹഷ്‌മി, മല്ലിക ഷെരാവത്, അമീഷ പട്ടേൽ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ...

‘വൻ സൈബർ ആക്രമണം’; ഇറാൻ സർക്കാർ സംവിധാനങ്ങളുടെ സുപ്രധാന വിവരങ്ങൾ ചോർന്നു

0
ഇറാൻ സർക്കാരിൻ്റെ മൂന്ന് പ്രധാന കേന്ദ്രങ്ങൾക്ക് നേരെ സൈബർ ആക്രമണമുണ്ടായി. ആണവ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ഇറാൻ സർക്കാരിൻ്റെ ജുഡീഷ്യറി ഉൾപ്പെടെ മൂന്ന് ശാഖകളിലും ശക്തമായ സൈബർ ആക്രമണമാണ് നടന്നിരിക്കുന്നത്....

‘നൈറ്റ് ഫ്രാങ്കിൻ്റെ പുതിയ റിപ്പോർട്ട്’, നരിമാൻ പോയിൻ്റിൽ തൊട്ടാൽ പൊള്ളും; 2030ഓടെ വാടക ഇരട്ടിയാകും

0
മുബൈയുടെ വാണിജ്യ ​ജില്ലയായ നരിമാൻ പോയിൻ്റിൽ സ്ഥലം വാങ്ങാനോ വാടകക്ക് സ്ഥലം കിട്ടാനോ സാധ്യത കുറഞ്ഞു. തൊട്ടാൽ പൊള്ളുന്ന വിലയുമായി മുന്നേറുകയാണ് നരിമാൻ പോയിന്റ്. ഇതാ ഇപ്പോൾ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി നൈറ്റ്...

ഇസ്രയേലിനെ തടയാന്‍ അമേരിക്കയോട്‌ ആവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍; ഇറാനുമായി യുദ്ധഭീഷണി രൂക്ഷമാവുന്നു

0
ഇറാനിലെ എണ്ണകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കണമെന്ന ആവശ്യവുമായി ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. യുദ്ധമേഖലയായാല്‍ തങ്ങളുടെ എണ്ണകേന്ദ്രങ്ങളെയും ആക്രമണ ഭീഷണികള്‍ ബാധിക്കുമെന്ന ആശങ്കയിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഈ നീക്കം. ഇറാനെതിരെ വ്യോമാക്രമണങ്ങള്‍...

ടിക്‌ടോക് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു; എഐ അധിഷ്ഠിത കണ്ടന്‍റ് മോഡറേഷന്‍ എത്തുന്നു

0
വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക്, ആഗോളതലത്തില്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. മോഡറേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിർമ്മിത ബുദ്ധി (എഐ) പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് ടിക്‌ടോക്കിന്‍റെ സംഘടനാ ഘടനയില്‍ വരുത്തുന്ന വലിയ മാറ്റമാണ്. അന്താരാഷ്ട്ര...

ബംഗ്ലാദേശിൽ നടക്കുന്നത് ഇന്ത്യയിലെ ഹിന്ദുക്കൾക്കും ഒരു പാഠമാണ്; ദസറ പ്രസംഗത്തിൽ മോഹൻ ഭാഗവത്

0
ലോകമെമ്പാടുമുള്ള യുദ്ധ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭഗവത് ആഘാതത്തെയും ഭാവിയെയും കുറിച്ച് എല്ലാവരും ആശങ്കാകുലരാണെന്ന് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ചൂണ്ടിക്കാട്ടി. ഒക്‌ടോബർ...

Featured

More News