മലയാള സിനിമ ഇപ്പോള്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് ഒപ്പം സഞ്ചരിച്ച് തുടങ്ങിയെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. വാര്‍ത്താ ചാനലായ റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്സില്‍ സംസാരിക്കവെയാണ് താരം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
ഇപ്പോള്‍ ഓരോ ദിവസം കഴിയും തോറും മലയാള സിനിമയ്ക്ക് പുതിയ അംഗീകാരങ്ങളും നേട്ടങ്ങളും ലഭിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ സിനിമ ദേശീയ അന്തര്‍ദേശീയ തലത്തിലെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതില്‍ അതിയായ സന്തോഷമണ്ടെന്നും ദിലീഷ് പറയുന്നു.
ഫഹദിന്റെ മാലിക്ക് പോലുള്ള ചിത്രം ഒരിക്കലും ഒടിടിക്ക് വേണ്ടിയല്ല അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ മറ്റൊരു നിവര്‍ത്തിയുമില്ല. എന്നാല്‍ ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തും എന്ന ഗുണവുമുണ്ട്. ഇത്തരത്തില്‍ മലയാള സിനിമ കാലത്തിന് അനുസരിച്ചുള്ള മാറ്റത്തിലാണെന്നാണ് ദിലീഷ് അഭിപ്രായപ്പെട്ടത്.
‘ഓരോ ദിവസം കഴിയും തോറും മലയാള സിനിമ പുതിയ അംഗീകാരങ്ങളും നേട്ടങ്ങളും നേടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അടുത്തകാലത്തായി മലയാള സിനിമ ദേശീയ തലത്തിലും അന്തര്‍ ദേശീയതലത്തിലുംമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം പറഞ്ഞു.























