കാസർകോട് ജില്ലാ പഞ്ചായത്തിൽ ബേക്കൽ ഡിവിഷനിലേക്ക് നടന്ന റീകൗണ്ടിങ്ങിൽ എൽഡിഎഫ് വിജയിച്ചു. ജില്ലാ പഞ്ചായത്തിലെ ബേക്കൽ, പുത്തിഗെ ഡിവിഷനുകളിലേക്കാണ് റീകൗണ്ടിങ് ആവശ്യം ഉയർന്നത്. ഇവിടങ്ങളിൽ ഞായറാഴ്ച രാവിലെ എട്ട് മണിമുതൽ റീകൗണ്ടിങ് ആരംഭിച്ചിരുന്നു. രണ്ട് കേന്ദ്രങ്ങളിലായാണ് റീകൗണ്ടിങ് നടന്നത്. ബേക്കൽ ഡിവിഷൻ എൽഡിഎഫിന് ലഭിച്ചതോടെ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് ഉറപ്പിച്ചു.
അതേസമയം ബ്ലോക്ക് പഞ്ചായത്തുകളിൽ കാറഡുക്ക , പരപ്പ കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവ എൽഡിഎഫ് നിലനിർത്തി. കാസർകോടും മഞ്ചേശ്വരവും യുഡിഎഫിന് ലഭിച്ചു. ഗ്രാമ പഞ്ചായത്തുകളിൽ 13 എണ്ണം LDF ഉം 17 യുഡിഎഫും, 3 എൻഡിഎയും നേടിയപ്പോൾ 5 ഇടത്ത് രണ്ട് മുന്നണികൾ തുല്യനിലയിലെത്തി. നഗരസഭയിൽ കാഞ്ഞങ്ങാടും നീലേശ്വരവും എൽഡിഎഫ് മുന്നേറി. കാസർകോട് നഗരസഭ യുഡിഎഫ് നിലനിർത്തി.























