7 March 2026

വെള്ളത്തിനടിയിലായി കൊൽക്കത്ത നഗരം

മുൻകരുതൽ നടപടിയുടെ ഭാഗമായി നേരത്തെ വൈദ്യുതി വിച്ഛേദിക്കപ്പെട്ട പല സ്ഥലങ്ങളിലും ഇതുവരെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.10 മരണങ്ങളിൽ 8 എണ്ണം കൊൽക്കത്തയിൽ വൈദ്യുതാഘാതം മൂലമാണുണ്ടായതെന്നാണ് റിപ്പോർട്ട്.

കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും പെയ്ത ശക്തമായ മഴയിൽ നഗരം വെള്ളത്തിനടിയിലായി 24 മണിക്കൂറിനു ശേഷവും ജനജീവിതം ദുഷ്‌കരമായി തുടരുന്നു.ഇതിനെത്തുടർന്നുണ്ടായ അപകടങ്ങളിൽപ്പെട്ട് കുറഞ്ഞത് 10 പേർ മരിച്ചു.നിലവിൽ നഗരത്തിൽ മഴയൊന്നുമില്ലെങ്കിലും കൊൽക്കത്തയിലെ ഗാരിയാഹത്ത്, ജോക്ക, സർസുന, തന്താനിയ, ആംഹെർസ്റ്റ് സ്ട്രീറ്റ് പ്രദേശങ്ങളിലെ റോഡുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

മുൻകരുതൽ നടപടിയുടെ ഭാഗമായി നേരത്തെ വൈദ്യുതി വിച്ഛേദിക്കപ്പെട്ട പല സ്ഥലങ്ങളിലും ഇതുവരെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.10 മരണങ്ങളിൽ 8 എണ്ണം കൊൽക്കത്തയിൽ വൈദ്യുതാഘാതം മൂലമാണുണ്ടായതെന്നാണ് റിപ്പോർട്ട്.വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കാരണം വരും ദിവസങ്ങളിൽ കൊൽക്കത്തയിലും നിരവധി ദക്ഷിണ ബംഗാൾ ജില്ലകളിലും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയുമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ 39 വർഷത്തിനിടെ നഗരത്തിൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും വലിയ മഴ പെയ്തിട്ടില്ല.വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ, മെട്രോ സർവീസുകൾ തടസ്സപ്പെട്ടു. റോഡ് ഗതാഗതവും സ്തംഭിച്ചു. 91 വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News