7 March 2026

അപകടദൃശ്യം പകർത്തിയാലും ഷെയർ ചെയ്താലും തടവും പിഴയുമായി അബൂദാബി

രാജ്യത്ത് അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സോഷ്യൽ മീഡിയയിലോ മറ്റോ പങ്കുവെക്കുകയോ ചെയ്താല്‍ തടവും പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് അബൂദബി പൊലീസ്. നിയമം ലംഘിക്കുന്നവർക്ക് 1000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയുമാണ്​ ലഭിക്കുക.

കഴിഞ്ഞ ദിവസം അല്‍ സാഫര്‍ന താമസകേന്ദ്രത്തിലെ കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത് മൊബൈലില്‍ പകര്‍ത്താന്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതി​ൻറയും ഇവരെ പൊലീസ് ഒഴിപ്പിക്കുന്നതി​ന്റെയും വിഡിയോ പങ്കുവെച്ചാണ് അധികൃതര്‍ ഒരിയ്ക്കൽ കൂടി താക്കീത് നൽകിയത്​.

വാഹനാപകടം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും ആളുകൾ അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പങ്കു​വെക്കുകയോടെ ചെയ്യരുതെന്നും അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സും കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകടം നടക്കുന്ന സ്ഥലത്ത് ആളുകള്‍ കൂട്ടം കൂടുന്നതിലൂടെ ആംബുലന്‍സുകളും എമര്‍ജന്‍സി വാഹനങ്ങളും അടക്കം ട്രാഫിക് പട്രോള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് സ്ഥലത്ത് എത്താന്‍ തടസ്സം നേരിടുകയും കൃത്യനിര്‍വഹണത്തിന് വിഘാതമുണ്ടാവുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഇതോടൊപ്പം തന്നെ അപകടം കണ്ട് ആകാംക്ഷമൂലം ആളുകള്‍ വാഹനം നിര്‍ത്തുകയും റോഡ് മുറിച്ചുകടക്കുകയും ചെയ്യുമ്പോള്‍ പിന്നാലെ വരുന്ന മറ്റു വാഹനങ്ങള്‍ ഇവര്‍ക്കുമേല്‍ ഇടിച്ചുകയറുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News