7 March 2026

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം ഉണ്ടാകുന്നത് ഏത് റിപ്പോർട്ട് നടപ്പാക്കാത്തതു കൊണ്ടാണ്?

പികെ സുരേഷ് കുമാർ

കേരളത്തിൽ അധിക മഴയും പ്രളയവും ഉണ്ടാകുന്നത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കത്തതു കൊണ്ട്… അപ്പോൾ ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം ഉണ്ടാകുന്നത് ഏത് റിപ്പോർട്ട് നടപ്പാക്കാത്തതു കൊണ്ടാണ് ? മഹാരാഷ്ട്രയിൽ ഈ വർഷം പ്രളയം ഉണ്ടായത് ഏത് റിപ്പോർട്ട് നടപ്പാക്കാത്തതു കൊണ്ടാണ് ? ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് ക്രമം തെറ്റിയ മഴയും , അധിക മഴയും മേഘ വിസ്ഫോടനങ്ങളും മിന്നൽ പ്രളയങ്ങളും ഉണ്ടാകുന്നത് എന്ന് മിനിമം ഒരു തിരിച്ചറിവ് എങ്കിലും ഉണ്ടാകണം.

മാധവ ഗാട്ഗിലും കസ്തൂരിരംഗനും ജനിക്കുന്നതിനും മുൻപ് 1924 ൽ ഇടുക്കിയിൽ ഒരു പേമാരിയും വെള്ളപ്പൊക്കവും ഉണ്ടായി. അന്ന് ആരും മരം വെട്ടിയിട്ടില്ല ,കരിങ്കൽ ക്വറി ഉണ്ടായിട്ടില്ല ,താന്നാണ്ട് കൃഷി ആരും ചെയ്തു തുടങ്ങിയിട്ടേയില്ല. എന്നിട്ടും മഴ പെയ്തു , വെള്ളം പൊങ്ങി …. ഇടുക്കിയിലെ ആദ്യ റെയിൽവേ തകർന്നു.ആലുവയിൽ നിന്ന് തട്ടേക്കാട് – കുട്ടമ്പുഴ – പൂയംകുട്ടി – കുഞ്ചിയാർ – മാങ്കുളം വഴി മൂന്നാറിലേക്ക് ഉണ്ടായിരുന്ന റോഡ് തകർന്നു.

അക്കാലത്ത് മുല്ലപ്പെരിയാർ അല്ലാതെ ഒരു അണക്കെട്ട് പോലും കേരളത്തിൽ ഉണ്ടായിരുന്നില്ല. പഴമക്കാർ പറയുന്ന 99 ലെ വെള്ളപ്പൊക്കം എന്ന 1924 ലെ പ്രളയത്തിന് ഇടയാക്കിയ മഴയുടെ ഇരട്ടിയോളം 2018 ൽ ഒറ്റയടിക്ക് പെയ്തിറങ്ങിയതാണ് പെരിയാറിലെ പ്രളയത്തിന് കാരണമായത്. 1924 ലെ പ്രളയത്തിന്റെ ഭാഗമായി ഉണ്ടായതാണ് കൊച്ചി വെല്ലിങ്ങ്ടൺ ഐലന്റ്. ( കൊച്ചി തുറമുഖവും സതേൺ നേവൽ കമാന്റും സ്ഥിതി ചെയ്യുന്ന ഐലന്റ് തന്നെ… )

അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് 1341 ൽ ഉണ്ടായ മഹാപ്രളയത്തിലാണ് മുസിരിസ് പട്ടണവും തുറമുഖം അടക്കമുള്ള പ്രദേശങ്ങൾ തകർന്ന് മണ്ണിനടിയിൽ ആയത്. ആ പ്രളയത്തിന്റെ ഭാഗമായി ഉണ്ടായതാണ് വൈപ്പിൻ ദ്വീപ്. എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളാണ് വൈപ്പിൻ ദ്വീപിൽ ഉള്ളത്.

ഈ പേമാരിയും വെള്ളപ്പൊക്കവും ഉണ്ടാകുന്നതിനു കൃത്യമായ കാരണങ്ങൾ ഉണ്ട് ..അത് ചർച്ച ചെയ്യണം, പഠിക്കണം.അല്ലാതെ കുടിയേറ്റക്കാരുടെ നെഞ്ചത്തേക്ക് കയറുകയല്ല വേണ്ടത്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News