7 March 2026

തിരഞ്ഞെടുപ്പിൽ ആറ് ജില്ലകളിലെ പ്രശ്‌ന ബാധിത ബൂത്തുകൾ കർശന നിരീക്ഷണത്തിൽ

സിറ്റി പെലീസ് കമ്മീഷണറുടെയും, ജില്ലാ പെലീസ് മേധാവികളുടെയും നേതൃത്വത്തിലായിരിക്കും നിരീക്ഷണം നടത്തുക

രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്‌ച നടക്കാനിരിക്കെ 18274 പോളിങ് സ്റ്റേഷനുകളിൽ പ്രശ്‌ന ബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 2055 എണ്ണം കർശന നിരീക്ഷണത്തിൽ.

അധിക പൊലീസ് സുരക്ഷയും, വെബ്‌കാസ്റ്റിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂർ 81, പാലക്കാട് 180, മലപ്പുറം 295, കോഴിക്കോട് 166, വയനാട് 189, കണ്ണൂർ 1025 എന്നിവയാണ് പ്രശ്‌നബാധിത ബൂത്തുകളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ഈ ബൂത്ത‍ുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ആയിരിക്കും. അതോടൊപ്പം അതത് ജില്ലകളിലെ കളക്ടറേറ്റുകളിൽ കൺട്രോൾ റൂമുകളിൽ സജ്ജീകരിച്ചിട്ടുള്ള ലൈവ് വെബ്‌കാസ്റ്റിങിലൂടെയും നിരീക്ഷണം നടത്തും. സിറ്റി പെലീസ് കമ്മീഷണറുടെയും, ജില്ലാ പെലീസ് മേധാവികളുടെയും നേതൃത്വത്തിലായിരിക്കും നിരീക്ഷണം നടത്തുക. ബൂത്തിനുള്ളിൽ അതിക്രമിച്ചു കടക്കൽ, കൂട്ടംകൂടി നിന്ന് വോട്ടെടുപ്പിന് തടസമാകൽ എന്നിവയുണ്ടായാൽ കർശന നടപടികളുണ്ടാകും. അസ്വാഭാവികമായി എന്തുണ്ടായാലും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആസ്ഥാനത്ത് 2 കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. പൊലീസ്, എൈക്സൈസ്, ബി.എസ്.എൻ.എൽ, ഐകെഎം, കെൽട്രോൺ, മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്ദ്യോ​ഗസ്തരും നിരീക്ഷണം നടത്തും.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News