ഗോവൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ മത വിശ്വാസികളെ ലക്ഷ്യമിട്ട് ആംആദ്മി പാര്‍ട്ടിയും കെജ്‌രിവാളും . വലിയ രീതിയിലുള്ള വാഗ്ദാനങ്ങളുമായാണ് വിവിധ മത വിശ്വാസികളെ ഉദ്ദേശിച്ച്, ആംആദ്മി കാർഡ് ഇറക്കുന്നത്. ഗോവയില്‍ തങ്ങൾ അധികാരത്തില്‍ വന്നാല്‍ ഹിന്ദു വിശ്വാസികള്‍ക്ക് അയോധ്യയിലേക്ക് സൗജന്യ യാത്ര, ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് വേളങ്കണ്ണിയിലേക്ക് സൗജന്യ തീര്‍ത്ഥാടനം , മുസ്ലീം വിഭാഗത്തിന് അജ്മീര്‍ ദര്‍ഹയിലേക്കും, സായിബാബ വിശ്വാസികള്‍ക്ക് ഷിര്‍ദ്ദിയിലേക്കും സൗജന്യ യാത്ര എന്നിവയാണ് പ്രഖ്യാപനം.
നിലവിൽ ഗോവ ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പൂർണ്ണമായും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് തന്നെ അഴിമതിയില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസ് ഇവിടെ അഴിമതിയില്‍ ബിജെപിയുടെ പങ്കാളികളാണെന്നും ആം ആദ്മി ആരോപിക്കുന്നു.
ആംആദ്മി പാര്‍ട്ടി നിയമ സഭാ തെരഞ്ഞെടുപ്പിൽ ഗോവയ്ക്ക് മുന്നില്‍ വയ്ക്കുന്നത്, ജോലിയും വൈദ്യുതിയും നല്‍കും എന്ന വാഗ്ദാനമാണ്. വെറുതെ വാഗ്ദാനം മാത്രമല്ല, ജോലി നല്‍കുന്ന പദ്ധതിക്കായി ഇതിനകം റജിസ്ട്രര്‍ ചെയ്തിരിക്കുന്നത് 1.2 ലക്ഷം പേരാണ്. ഇത് ഗോവയിലെ മൊത്തം കുടുംബങ്ങളുടെ 25-30 ശതമാനം വരും. ഇതിന് പുറമെ വൈദ്യുതി പദ്ധതിയില്‍ റജിസ്ട്രര്‍ ചെയ്തത് 2.9 ലക്ഷം കുടുംബങ്ങളാണ് ഇത് വലിയൊരു സംഖ്യയാണ് കെജ്രിവാള്‍ പറയുന്നു.























