7 March 2026

മോഹൻലാലിന്റെ 64 ആം പിറന്നാൾ ആഘോഷമാക്കാൻ തിയേറ്ററുകൾ ഒരുങ്ങുന്നു

ഏയ് ഓട്ടോ, ഇരുവർ, തൂവാനതുമ്പികൾ, ചന്ദ്രലേഖ, നരസിംഹം, ആറാം തമ്പുരാൻ, ഭ്രമരം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ ഒമ്പതോളം സിനിമകൾ ആണ് പ്രേക്ഷകരിലേക്ക് വീണ്ടും എത്തുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ 64 ആം പിറന്നാൾ ആഘോഷമാക്കാൻ സംസ്ഥാനത്തെ തിയേറ്ററുകൾ ഒരുങ്ങുന്നു. മോഹൻലാലിൻറെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ സിനിമകൾ റീ റിലീസ് ചെയ്തുകൊണ്ടാണ് വിവിധ സ്ഥലങ്ങളിൽ പിറന്നാൾ ആഘോഷം ഗംഭീരം ആക്കാൻ ആരാധകർ ഒരുങ്ങുന്നത്.

ഏയ് ഓട്ടോ, ഇരുവർ, തൂവാനതുമ്പികൾ, ചന്ദ്രലേഖ, നരസിംഹം, ആറാം തമ്പുരാൻ, ഭ്രമരം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ ഒമ്പതോളം സിനിമകൾ ആണ് പ്രേക്ഷകരിലേക്ക് വീണ്ടും എത്തുന്നത്. തിരുവനന്തപുരം എറീസ് പ്ലസ്സിൽ മെയ്‌ 20,21,22 തിയതികളിൽ ആണ് സിനിമകൾ പ്രദർശനം നടത്തുന്നത് .

ഇതോടൊപ്പം എറണാകുളം വനിതാ വിനീത ഉൾപ്പെടെ കേരളത്തിലെ പ്രധാന തിയേറ്ററുകൾ കേന്ദ്രീകരിച്ചു വൻ ആഘോഷങ്ങൾ ആണ് പിറന്നാൾ ദിനത്തിൽ ആരാധകർ ഏറ്റെടുത്ത് നടത്തുന്നത്. മേയ് 21 നാണ് മോഹൻലാലിന്റെ 64ാം പിറന്നാൾ. മേയ് 20ന് ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ, 21 ന് ആറാം തമ്പുരാൻ, തൂവാന തുമ്പികൾ, നരസിംഹം, 22 ന് ഹിസ് ഹൈനസ് അബ്‌ദുല്ല, ഭ്രമരം, തേന്മാവിൻ കൊമ്പത്ത് എന്നീ സിനിമകൾ പ്രദർശിപ്പിക്കും. ലാലേട്ടൻ മൂവി ഫെസ്റ്റിവൽ എന്ന പേരിൽ ആണ് പ്രദർശനം നടക്കുന്നത്.

മലൈകോട്ടയ്‌ വാലിബൻ എന്ന ലിജോ ജോസ് സിനിമയാണ് മോഹൻലാലിന്റെതായി അവസാനം തിയേറ്ററുകൾ എത്തിയത്. നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹൻലാൽ. ഒപ്പം പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ഷൂട്ടിംഗ് പുരോഗമിക്കുന്നുണ്ട്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News