7 March 2026

‘റീകൗണ്ടിങ്ങിലും എൽഡിഎഫ് വിജയം’; കാസർകോട് ജില്ലാ പഞ്ചായത്ത് ബേക്കൽ ഡിവിഷൻ എൽഡിഎഫ് വിജയിച്ചു

നഗരസഭയിൽ കാഞ്ഞങ്ങാടും നീലേശ്വരവും എൽഡിഎഫ് മുന്നേറി. കാസർകോട് നഗരസഭ യുഡിഎഫ് നിലനിർത്തി

കാസർകോട് ജില്ലാ പഞ്ചായത്തിൽ ബേക്കൽ ഡിവിഷനിലേക്ക് നടന്ന റീകൗണ്ടിങ്ങിൽ എൽഡിഎഫ് വിജയിച്ചു. ജില്ലാ പഞ്ചായത്തിലെ ബേക്കൽ, പുത്തിഗെ ഡിവിഷനുകളിലേക്കാണ് റീകൗണ്ടിങ് ആവശ്യം ഉയർന്നത്. ഇവിടങ്ങളിൽ ഞായറാഴ്‌ച രാവിലെ എട്ട് മണിമുതൽ റീകൗണ്ടിങ് ആരംഭിച്ചിരുന്നു. രണ്ട് കേന്ദ്രങ്ങളിലായാണ് റീകൗണ്ടിങ് നടന്നത്. ബേക്കൽ ഡിവിഷൻ എൽഡിഎഫിന് ലഭിച്ചതോടെ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് ഉറപ്പിച്ചു.

അതേസമയം ബ്ലോക്ക് പഞ്ചായത്തുകളിൽ കാറഡുക്ക , പരപ്പ കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവ എൽഡിഎഫ് നിലനിർത്തി. കാസർകോടും മഞ്ചേശ്വരവും യുഡിഎഫിന് ലഭിച്ചു. ഗ്രാമ പഞ്ചായത്തുകളിൽ 13 എണ്ണം LDF ഉം 17 യുഡിഎഫും, 3 എൻഡിഎയും നേടിയപ്പോൾ 5 ഇടത്ത് രണ്ട് മുന്നണികൾ തുല്യനിലയിലെത്തി. നഗരസഭയിൽ കാഞ്ഞങ്ങാടും നീലേശ്വരവും എൽഡിഎഫ് മുന്നേറി. കാസർകോട് നഗരസഭ യുഡിഎഫ് നിലനിർത്തി.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News