16 October 2024

സാബുമോന്‍ സംവിധായകനാകുന്നു; പ്രയാഗ മാര്‍ട്ടിന്‍ നായിക

രജനികാന്ത് നായകനായി ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയന്‍ എന്ന ചിത്രത്തില്‍ 'കുമരേശന്‍' എന്ന വില്ലന്‍ വേഷത്തില്‍ സാബുമോന്‍ അഭിനയിച്ചിരുന്നു.

നടനും പ്രഥമ മലയാളം ബിഗ്ബോസ് വിജയിയുമായ സാബുമോന്‍ സംവിധായകനാകുന്നു. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. സ്പൈര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മന്ദാകിനി എന്ന ശ്രദ്ധേയമായ ചിത്രമാണ് അവസാനം സ്പൈര്‍ പ്രൊഡക്ഷന്‍റെതായി പുറത്തിറങ്ങിയത്.

അതേ സമയം സാബുമോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റിയലസ്റ്റിക് കോര്‍ട്ട് റൂം ഡ്രാമയായിരിക്കും എന്നാണ് അറിയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വക്കീല്‍ കൂടിയാണ് സാബുമോന്‍. യഥാർത്ഥ ജീവിതത്തിൽ വക്കീലും കൂടിയായ തന്‍റെ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിൽ ഉള്ളിലാണെന്ന് നാളുകൾക്ക് മുൻപേ പറഞ്ഞിരുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രഖ്യാപനം നടത്തിക്കൊണ്ട് സാബുമോന്‍ പറഞ്ഞു. ഇപ്പോള്‍ ചിത്രത്തിന്‍റെ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും. വരും ദിവസങ്ങളില്‍ അപ്ഡേറ്റുകള്‍ ഉണ്ടാകുമെന്ന സാബുമോന്‍ പറയുന്നു.

രജനികാന്ത് നായകനായി ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയന്‍ എന്ന ചിത്രത്തില്‍ ‘കുമരേശന്‍’ എന്ന വില്ലന്‍ വേഷത്തില്‍ സാബുമോന്‍ അഭിനയിച്ചിരുന്നു. ഈ വേഷത്തിന് തീയറ്ററില്‍ പ്രശംസ കിട്ടുന്നതിനിടെയാണ് സാബുമോന്‍റെ പ്രഖ്യാപനം.

അടുത്തിടെ കൊച്ചിയിലെ ഓം പ്രകാശ് മയക്കുമരുന്ന് കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചുവരുത്തിയപ്പോള്‍ സാബുമോന് ഒപ്പമാണ് പ്രയാഗ എത്തിയിരുന്നത്. ഇത് വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.

Share

More Stories

ന്യൂയോർക് സൺ യുകെയിലെ ടെലിഗ്രാഫ് പത്രം 550 മില്യൺ പൗണ്ടിന് വാങ്ങുന്നു

0
ന്യൂയോർക്ക് സണിൻ്റെ ഉടമ യുകെയിലെ ടെലിഗ്രാഫ് പത്രം 550 മില്യൺ പൗണ്ടിന് (722 മില്യൺ ഡോളർ) വാങ്ങാൻ തയ്യാറെടുക്കുന്നു . ഡേവിഡ് മോണ്ട്‌ഗോമറിയുടെ നാഷണൽ വേൾഡ് ഉൾപ്പെടെയുള്ള മറ്റ് സാധ്യതയുള്ള മത്സര രംഗത്തുള്ളവരേക്കാൾ...

കേന്ദ്രത്തിന്റെ സൈബര്‍ സുരക്ഷാ അംബാസഡറായി രശ്മിക മന്ദാന

0
കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഏജന്‍സിയുടെ സൈബര്‍ സുരക്ഷാ അംബാസഡറായി നടി രശ്മിക മന്ദാന തെരഞ്ഞെടുക്കപ്പെട്ടു . ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് രശ്മികയെ നിയമിച്ചത്.ജനങ്ങൾക്കിടയിൽ സൈബര്‍ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ദേശവ്യാപക...

യുഎസ് വാർത്താ മാധ്യമങ്ങളെ പൂർണമായി അവിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർദ്ധിക്കുന്നു

0
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ ഗാലപ്പ് വോട്ടെടുപ്പ് പ്രകാരം അമേരിക്കക്കാരിൽ മൂന്നിലൊന്നിൽ താഴെ ആളുകൾ യുഎസ് വാർത്താ മാധ്യമങ്ങളെ വിശ്വസിക്കുന്നു, ഇത് റെക്കോർഡ് നിരക്കിൽ താഴ്ന്ന കണക്കാണ്. 2023 നെ അപേക്ഷിച്ച് മാധ്യമങ്ങൾ...

അരുണാചൽ പ്രദേശ് ഇപ്പോൾ 36 ഹിമപ്പുലികളുടെ ആവാസ കേന്ദ്രമാണെന്ന് സർവേ

0
അരുണാചൽ പ്രദേശിൽ നിലവിൽ 36 ഹിമപ്പുലികളുണ്ടെന്ന് സർവേയിൽ പറയുന്നു. ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യയുമായി സഹകരിച്ച് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് (DoEFCC) നടത്തിയ സർവേ അരുണാചൽ പ്രദേശ് വനം മന്ത്രി വാങ്കി ലോവാങ് പുറത്തിറക്കി....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം; പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കോ?

0
നേതൃത്വവുമായി ഇടഞ്ഞുകൊണ്ടു കോണ്‍ഗ്രസ് പാർട്ടി വിട്ട മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥിനെ സന്ദര്‍ശിച്ച് ഡോ. പി സരിന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോൺഗ്രസ് നേതൃത്വവുമായി...

വൈക്കോൽ കത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്തില്ല; ഹരിയാന, പഞ്ചാബ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് സമൻസ്

0
വൈക്കോൽ കത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാത്തതിന് പഞ്ചാബ്, ഹരിയാന സർക്കാരുകളെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായി ഒക്ടോബർ 23 ന് നിലപാട് വിശദീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. “ഞങ്ങൾ നിങ്ങൾക്ക് ഒരാഴ്ച...

Featured

More News