7 March 2026

സ്റ്റാലിനെ സ്നേഹിച്ച ബി ആർ അംബേദ്കർ

.ജെയ്സന്‍ സി കൂപ്പര്‍

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അറിയാതെ സ്റ്റാലിനുമായി ബന്ധം സ്ഥാപിക്കാൻ അംബേദ്കർ ശ്രമിച്ചിരുന്നതായി ആനന്ദ് തെൽതുംതെ എഴുതുന്നു. സ്റ്റാലിന്റെ മരണവാർത്ത അറിഞ്ഞ് ദുഃഖാർത്തനായ അംബേദ്കർ ആ ദിവസം ഉപവാസം അനുഷ്ഠിച്ചിരുന്നുവെന്നും തെൽതുംതെ എഴുതുന്നു.

അംബേദ്കറുടെ ഈ സ്റ്റാലിൻ സ്നേഹം യാദൃശ്ചികമാകാനിടയില്ല. ലോകത്തിൽ നടക്കുന്ന ചലനങ്ങൾ അദ്ദേഹവും അറിയാതിരിക്കാൻ ഇടയില്ലല്ലോ. അമേരിക്കൻ വിപ്ലവം നയിക്കേണ്ടത് അന്നാട്ടിലെ തൊഴിലാളി വർഗ്ഗത്തിലെ ഏറ്റവും മർദ്ദിതരായ കറുത്തവരായിരിക്കണം എന്നാഗ്രഹിക്കുകയും കറുത്ത വർഗ്ഗക്കാർക്കിടയിലെ പ്രവർത്തനത്തിൽ വേണ്ടത്ര ശ്രദ്ധയൂന്നാത്തതിന്റെ പേരിൽ അമേരിക്കൻ കമ്മ്യൂണിസ്റ്റുകളെ വിമർശിക്കുകയും ചെയ്ത ലെനിന്റെ പിൻഗാമിയായ സ്റ്റാലിൻ, അമേരിക്കയിലെ ആദ്യകാല കമ്മ്യൂണിസ്റ്റും ആഫ്രോ അമേരിക്കനുമായ ഹാരി ഹേവുഡ് ആഫ്രോ അമേരിക്കക്കാരുടെ വിമോചനത്തിനായി കോമിന്റേണിൽ അവതരിപ്പിച്ച ബ്ലാക്ക് ബെൽറ്റ് റിപ്പബ്ലിക് എന്ന ആശയത്തെ സർവാത്മനാ പിന്താങ്ങുകയും ബ്ലാക്ക് ബെൽറ്റ് റിപ്പബ്ലിക്കുകളുടെ സ്വയം നിർണയാവകാശ പോരാട്ടത്തിന് ഊന്നൽ നൽകാൻ സാർവദേശീയ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തോട് ആവശ്യപ്പെടുകയും ചെയ്തു.

കൂടാതെ വംശീയവാദികളായ വെള്ളക്കാരെ അമേരിക്കൻ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കാനും സ്റ്റാലിൻ കർശന നിർദേശം നൽകി. സ്റ്റാലിനുമായി ബന്ധപ്പെടാനുള്ള അംബേദ്കറുടെ ശ്രമം വിജയിച്ചില്ല. ഒരുപക്ഷേ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊന്നായേനെ.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News